വിൽഹെം ഓസ്റ്റ് വാൾഡ്
ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് (Russian: Фридрих Вильгельм Оствальд, Latvian: Vilhelms Ostvalds; 2 September 1853 – 4 April 1932) എന്ന വിൽഹെം ഓസ്റ്റ് വാൾഡ് റഷ്യൻ ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞൻ ആയിരുന്നു. 1909ൽ അദ്ദേഹത്തിനു രസതന്ത്രത്തിൽ നോബൽസമ്മാനം ലഭിച്ചു. രാസത്വരകപ്രവർത്തനം ( catalysis), രാസസന്തുലനം (chemical equilibria), രാസപ്രവർത്തനവേഗത( reaction velocities) എന്നിവയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പരിഗണിച്ചാണ് നോബൽസമ്മാനം ലഭിച്ചത്. ഓസ്റ്റ് വാൾഡും ജാകോബസ് ഹെൻട്രിക്കസ് വാന്റ് ഹോഫ്, സ്വാന്തെ അറേനിയസ് എന്നിവരുമാണ് ആധുനിക ഭൗതികരസതന്ത്രത്തിന്റെ പിതാക്കളായി കണക്കാക്കിയിരിക്കുന്നത്. ആദ്യകാലജീവിതവും വിദ്യാഭ്യാസവുംഎലിസബേത്ത് ല്യൂക്കെലിന്റെയും(1824–1903) ഗോട്ഫ്രിഡ് വിൽഹേം ഓസ്റ്റുവാൾഡിന്റെയും(1824–1903) മകനായി റിഗയിലാണ് ജനിച്ചത്. എസ്റ്റോണിയായിലെ ടാർടു യൂണിവേഴ്സിറ്റിയിൽ നിന്നും 1875ൽ ബിരുദം നേടിയ അദ്ദേഹം 1878ൽ അവിടെനിന്നും കാൾ സ്കിമിഡിന്റെ കീഴിൽ ഡോക്ടറേറ്റു നേടി. റിഗ പോളിടെൿനിക്കിൽ 1881 മുതൽ 1887 വരെ പഠിപ്പിച്ചു. ഗവേഷണവും തൊഴിലുംനൈട്രിക് ആസിഡിന്റെ ഉല്പാദനപ്രക്രിയ ആയ ഓസ്റ്റുവാൾഡ് പ്രക്രിയ കണ്ടുപിടിച്ചതിനാലാണ് അദ്ദേഹം പ്രശസ്തനായത്. ലഭിച്ച പുരസ്കാരങ്ങൾ
വ്യക്തിജീവിതം24 April 1880ൽ ഹെലെനെ വോൺ റെയ്ഹെരെ വിവാഹം കഴിച്ചു. അവർക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു. ഇതും കാണൂ
കുറിപ്പുകൾഅവലംബം
|
Portal di Ensiklopedia Dunia