വെള്ളിനേഴി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് . 1960-ൽ രൂപീകരിക്കപ്പെട്ട വെള്ളിനേഴി പഞ്ചായത്തിന്റെ അതിരുകൾ തെക്ക് പൂക്കോട്ട്കാവ്, തൃക്കടീരി പഞ്ചായത്തുകൾ വടക്ക് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകൾ പടിഞ്ഞാറ് ചെർപ്പുളശ്ശേരി, തച്ചനാട്ടുകര പഞ്ചായത്തുകൾ, മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്ത്, കിഴക്ക് ശ്രീകൃഷ്ണപുരം, പൂക്കോട്ട്കാവ് പഞ്ചായത്തുകൾ എന്നിവയാണ്. വൻകിട ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഇടതു കനാൽ 4000 മീറ്റർ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കലകളുടേയും കലാകാരൻമാരുേടയും ഗ്രാമമാണ് പാലക്കാട്ടെ വെള്ളിേനഴി. കലാ സാംസ്‌കാരിക പാരമ്പര്യം പരിഗണിച്ച് സംസ്ഥാനത്ത് കേരള സാംസ്‌കാരിക വകുപ്പ് തെരഞ്ഞെടുത്ത 20 പൈതൃകഗ്രാമങ്ങളിൽ ഒന്നായി വെള്ളിനേഴി തെരഞ്ഞെടുത്തു.
വാർഡുകൾകാന്തള്ളൂർ- ചാമക്കുന്ന്- വടക്കൻവെള്ളിനേഴി- കുറുവട്ടൂർ- കുറ്റാനശ്ശേരി- കല്ലുമ്പുറം- തിരുനാരായണപുരം- തിരുവാഴിയോട്- അങ്ങാടിക്കുളം- കുളക്കാട്- അടക്കാപുത്തൂർ- ഞാളാകുറുശ്ശി- വെള്ളിനേഴി അവലംബം
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia