തൃക്കടീരി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ്. ചരിത്രംതിരുക്കൊടുവേലി ആണ് തൃക്കടീരി ആവുന്നത്. പ്രാചീന നെടുങ്ങനാട്ടിലെ[1] ഭരണ സ്വരൂപിയായിരുന്ന തൃക്കടീരി നായരുടെ ആസ്ഥാനം എന്നതാണ് തൃക്കടീരിയുടെ പ്രാധാന്യം. കണ്ണന്നൂർ പടസ്വരൂപം എന്നാണു പറയുക. ഇവർ പിത്ക്കാലത്ത് വള്ളുവക്കോനാതിരി പക്ഷം ചേർന്നു. എ.ഡി. പതിനഞ്ചാം നൂററാണ്ടിൽ സാമൂതിരി[2] നെടുങ്ങനാട് കീഴടക്കിയപ്പോൾ തൃക്കടീരി സാമൂതിരി ഭരണത്തിൻ കീഴിലായി.[3] 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു. 1792-ൽ ബ്രിട്ടീഷ് ഭരണം തുടങ്ങി.[4] മലബാർ ജില്ല, എളേടത്തമാടമ്പ് അംശം, തിരുക്കൊടുവേലി ദേശം. ഇന്ന് പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്. വാർഡുകൾഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia