ഒറ്റപ്പാലം താലൂക്ക്

പാലക്കാട് ജില്ലയിലെ ഒരു താലൂക്കാണ് ഒറ്റപ്പാലം താലൂക്ക്. ഒറ്റപ്പാലം പട്ടണമാണ് ഇതിന്റെ ആസ്ഥാനം.

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നതും സ്വാതന്ത്ര്യാനന്തരം മദ്രാസ് സംസ്ഥാനത്തിന്റെയും പിന്നീട് കേരളത്തിന്റെയും ഭാഗമായിരുന്ന വള്ളുവനാട് താലൂക്ക് വിഭജിച്ച് 1969-ലാണ് ഒറ്റപ്പാലം താലൂക്ക് രൂപവത്കരിച്ചത്. വള്ളുവനാട് താലൂക്കിന്റെ തെക്കൻ ഭാഗങ്ങളാണ് ഒറ്റപ്പാലം താലൂക്കിൽ ഉൾപ്പെട്ടത്. ഇതിന്റെ വടക്കൻ ഭാഗങ്ങൾ പെരിന്തൽമണ്ണ താലൂക്കായും വടക്കുകിഴക്കൻ ഭാഗങ്ങൾ മണ്ണാർക്കാട് താലൂക്കായും അറിയപ്പെട്ടു. അവയിൽ പെരിന്തൽമണ്ണ താലൂക്ക് പുതുതായി രൂപം കൊണ്ട മലപ്പുറം ജില്ലയുടെ ഭാഗമായി. താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലം കൂടാതെ ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി തുടങ്ങിയ പട്ടണങ്ങളും ഉൾപ്പെട്ടതായിരുന്നു അന്നത്തെ താലൂക്ക്. 2013 മാർച്ച് മാസത്തിൽ ഒറ്റപ്പാലം താലൂക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ വിഭജിച്ച് പട്ടാമ്പി താലൂക്ക് രൂപവത്കരിച്ചു.

പൊതുവിവരങ്ങൾ

2011-ലെ സെൻസസ് അനുസരിച്ച് 930,632 ആണ് താലൂക്കിലെ ജനസംഖ്യ. ഇതിൽ 442,731 പേർ പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്. ഹിന്ദു, മുസ്ലീം മതവിശ്വാസികളാണ് ജനസംഖ്യയിൽ ഭൂരിപക്ഷവും. മലയാളമാണ് 96% ആളുകളുടെയും മാതൃഭാഷ. മറ്റുള്ള 4% തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകൾ സംസാരിയ്ക്കുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia