വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം (ഇംഗ്ലിഷ്:New World Translation of the Holy Scriptures). ഈ പരിഭാഷ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്. ഈ ബൈബിളിൻ്റെ പരിഭാഷകർ കൃത്യത അവകാശപ്പെടുന്നുണ്ടെങ്കിലും, വിമർശകർ ഈ പരിഭാഷയെ പക്ഷപാതപരമായ പരിഭാഷയായാണ് വിവക്ഷിച്ചിരിക്കുന്നത്.[3] ചരിത്രംപുതിയ ലോക ഭാഷാന്തരം ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുൻപ് യഹോവയുടെ സാക്ഷികൾ ജെയിംസ് രാജാവിന്റെ ഭാഷാന്തരം, അമേരിക്കൻ സ്റ്റാൻഡേർഡ് ഭാഷാന്തരം തുടങ്ങിയ ബൈബിളുകൾ ഉപയോഗിച്ചിരുന്നു.[4] അവരുടെ പ്രസിദ്ധീകരണങ്ങളിൽ പല ബൈബിൾ ഭാഷാന്തരങ്ങളിൽ നിന്നുള്ള വാക്യങ്ങൾ അവർ ഉപയോഗിച്ചിരുന്നു. ജെയിംസ് രാജാവിന്റെ ഭാഷാന്തരം പോലെയുള്ള ലഭ്യമായ ബൈബിൾ പ്രതികളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ലളിതമല്ലെന്നതാണ് ഒരു പുതിയ ബൈബിൾ ഭാഷാന്തരം പ്രസിദ്ധീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രസാധകർ പറയുന്നു.[5] കൂടാതെ ജെയിംസ് രാജാവിന്റെ ഭാഷാന്തരം പ്രസിദ്ധീകരിക്കപ്പെട്ടത് 16-അം നൂറ്റാണ്ടിലായതിനാലും അതിനു ശേഷം പല പുരാതന എബ്രായ-ഗ്രീക്ക് കൈയെഴുത്ത് പ്രതികൾ കണ്ടെടുക്കപ്പെട്ടതും മറ്റൊരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. അധുനിക പണ്ഡിതന്മാർക്ക് ഹീബ്രു-ഗ്രീക്ക് ഭാഷകളിൽ കൂടുതൽ പ്രാവീണ്യം ഉള്ളതിനാൽ കണ്ടെടുക്കപ്പെട്ട കൈയെഴുത്തു പ്രതികൾ വ്യക്തമല്ലാത്ത പരിഭാഷകൾ ശരിയാംവണ്ണം തർജ്ജമ ചെയ്യാൻ സഹായിക്കുന്നുവെന്നും പ്രസാധകർ പറയുന്നു.[6] പ്രത്യേകതമൂലഭാഷയിൽ നിന്ന് വാഖ്യാനുവാക്യം തർജ്ജമചെയ്തിരിക്കുന്നു, എന്നാൽ ചില സ്ഥലങ്ങളിൽ ആശയപരമായി തർജ്ജമ ചെയ്തിരിക്കുന്നു. ഈ പരിഭാഷയുടെ പഴയനിയമത്തിലും പുതിയനിയമത്തിലുമായി 7000-ത്തിലധികം പ്രാവശ്യം യഹോവ എന്ന പിതാവായ ദൈവത്തിന്റെ നാമം കാണുന്നു. ബൈബിളിന്റെ മഹത്ത്വം ദൈവത്തിനു പോകണം എന്ന് ആഗ്രഹിച്ച ഈ ആധുനിക പരിഭാഷയുടെ വിവർത്തകർ പേരുവെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. തർജ്ജമഅധാരപാഠംകിറ്റലിനാൽ പ്രസിദ്ധീകരിക്കപ്പെട്ട ബിബ്ലിയ ഹെബ്രായിക്ക എന്ന അംഗീകരിക്കപ്പെട്ട മൂല എബ്രായ ഭാഷാപാഠമാണ് ഈ പരിഭാഷയുടെ പഴയനിയമത്തിന്റെ പ്രധാന ഉറവിടം. 1984-ലെ പുതുക്കപ്പെട്ട വാല്യത്തിൽ ബിബ്ലിയ ഹെബ്രായിക്ക സ്റ്റുട്ട്ഗാർട്ടെൻസിയ (1977) അടിക്കുറിപ്പുകൾ പുതുക്കന്നതിന് ഉപയോഗിക്കപ്പെട്ടു. അരാമ്യ താർഗുംസ്, ചാവുകടൽ ചുരുളുകൾ, ശമര്യാ തോറ, ലാറ്റിൻ വൾഗേറ്റ്, മസോറട്ടിക് പാഠം, കായിറോ കൈയ്യെഴുത്തുപ്രതി, പെട്ട്റോപോലിറ്റാനുസ് കൈയ്യെഴുത്തുപ്രതി, അലെപ്പോ കൈയ്യെഴുത്തുപ്രതി, ക്രിസ്ത്യൻ ഡേവിഡ് ഗിൻസ്ബർഗിനാലുള്ള എബ്രായപാഠം, ലെനിൻഗ്രാഡ് കൈയ്യെഴുത്തുപ്രതി എന്നിവയും പരിഭാഷകർ ഉപയോഗപ്പെടുത്തി.[7]
ഏറ്റവും പഴയ ഗ്രീക്ക് കൈയെഴുത്തുപ്രതികളോട് പറ്റിനിൽകുന്ന, കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പണ്ഡിതന്മാരായ ബി.എഫ് വെസ്റ്റ്കോട്ടിന്റെയും എഫ്.ജെ.എ ഹോർട്ടിന്റെയും ഗ്രീക്ക്പാഠമാണ് (1877) മുഖ്യമായും ഈ പരിഭാഷയുടെ പുതിയനിയമത്തിന്റെ ആധാരം. നോവും ടെസ്റ്റാമെന്റും ഗ്രായീസ് (വാല്യം 18, 1948), കത്തോലിക ജീസ്യുറ്റ് പണ്ഡിതന്മാരായ ജോസ് എം. ബോവർ (1943), അഗസ്റ്റിനസ് മെർക്ക് (1948) എന്നിവരുടെ പരിഭാഷകളും തർജ്ജമ കമ്മിറ്റി ഉപയോഗിച്ചു. 1984-ലെ പുതുക്കപ്പെട്ട വാല്യത്തിൽ യുണെറ്റട് ബൈബിൾ സൊസൈറ്റിയുടെ പാഠം (1975) നെസ്റ്റിൽ അലന്റെ പാഠം (1979) എന്നിവ അടിക്കുറിപ്പ് പുതുക്കന്നതിന് ഉപയോഗിക്കപ്പെട്ടു. അർമീനിയൻ ഭാഷാന്തരം, കോപ്റ്റിക് ഭാഷാന്തരം, ലാറ്റിൻ വാൾഗേറ്റ്, സിക്സ്റ്റീനും ക്ലെമെന്റൈനാലിമുള്ള ലാറ്റിൻ ഭാഷാന്തരം, ടെക്സ്റ്റസ് റിസെപ്റ്റസ്, ജോഹൻ ജാകുബ് ഗ്രിസ്ബാക്കിന്റെ ഗ്രീക്ക് പാഠം, എംഫാറ്റിക് ഡയഗ്ഗ്ലട്ട് (ഗ്രീക്ക്- ഇംഗ്ലിഷ് വാക്യാനുവാക്യം) എന്നിവ കൂടാതെ മറ്റ് ഓലയെഴുത്തുകൾ പരിഭാഷകർ ഉപയോഗിച്ചു.[7] ഭാഷകൾപുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് പൂർണ്ണമായോ ഭാഗികമായോ 100-ൽ പരം ഭാഷകളിൽ ലഭ്യമാണ്. മലയാളത്തിൽ മുഴു ബൈബിളും ലഭ്യമാണ്. അവലോകനംഈ പരിഭാഷ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒൻപത് ആധുനിക ബൈബിൾ പരിഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇത് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും കൃത്യതയുള്ള ബൈബിൾ പരിഭാഷയാണെന്ന് പണ്ഡിതനായ ജെയ്സൺ ബിഡുഹുൻ അഭിപ്രായപ്പെടുന്നു. [8] പുറത്തേക്കുള്ള കണ്ണികൽ
അവലംബം
ഗ്രന്ഥസൂചി
|
Portal di Ensiklopedia Dunia