യഹോവയുടെ സാക്ഷികൾ അവരുടെ ആരാധനക്കായി കൂടിവരുന്ന മന്ദിരമാണ് രാജ്യഹാൾ (Kingdom Hall). 1935-ൽ യഹോവയുടെ സാക്ഷികളുടെ പ്രസിഡന്റായിരുന്ന ജോസഫ് ഫ്രാങ്ക്ലിൻ റൂതർഫോർഡാണ് ഹാവായിലെ സാക്ഷികളുടെ ഒരു കെട്ടിടത്തെ കുറിക്കാൻ ഈ നാമം ഉപയോഗിച്ച് വിളിച്ചത്.[1] ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പഠിപ്പിക്കുന്ന സ്ഥലം എന്ന നിലയ്ക്കാണ് ഈ നാമം അദ്ദേഹം ഉപയോഗിച്ചത്. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി അവരുടെ ആരാധന നടത്താനും, ബൈബിൾ പഠിക്കാനും രാജ്യഹാളുകളിൽ കൂടിവരുന്നു.[2]
സാക്ഷികൾ പള്ളി എന്ന നാമത്തിനു പകരം രാജ്യഹാൾ എന്നതിനു മുന്തൂക്കം നൽകുന്നു, ബൈബിളിൽ "പള്ളി" എന്ന് സാധാരണ പരിഭാഷപെടുത്താറുള്ള പദം ഒരു കെട്ടിടഘടനെയല്ല മറിച്ച് "ഒരു കൂട്ടം വ്യക്തികളാലുള്ള ഒരു സഭ" എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളു എന്നതാണ് അതിനു കാരണമായി അവർ ചൂണ്ടികാണിക്കുന്നത്.[3]
സ്ഥലവും നിർമ്മാണശൈലിയും
രാജ്യഹാളുകൾ പ്രായോഗികത കണക്കിലാക്കിയാണ് നിർമ്മിക്കപെടുന്നത്, ആയതിനാൽ ആഡംബരത്തിനു പ്രാധാന്യം കൽപ്പിക്കാറില്ല. [4] സാക്ഷികൾ മതപരമായ ചിഹ്നങ്ങളോ അടയാളങ്ങളോ ഉപയോഗിക്കാത്തതിനാൽ അവ രാജ്യഹാളുകളിൽ കാണില്ല. യഹോവയുടെ സാക്ഷികളുടെ ഒരു വർഷികവാക്യം എല്ലാ രാജ്യഹാളുകളുടെ ഉൾചുവരുകളിൽ സാധാരണ ഉപയോഗിക്കാറുണ്ട്.[5] ഒരേ രാജ്യഹാൾ പലഭാഷക്കാറുപയോഗിക്കുന്നെങ്കിൽ അവിടെ മറ്റ് ഭാഷകളിലുള്ള വാർഷികവാക്യവും ഉപയോഗിക്കപെടുന്നു.[6] ഒരു രാജ്യഹാളിൽ സാധാരണയായി ഒരു ഗ്രന്ഥശാല ഉണ്ടാവും,[7] കുടാതെ സാഹിത്യങ്ങൾ കൊടുക്കുന്ന ഒരു കൗണ്ടറും, സ്വമേധ്യാ സംഭാവകൾക്കുള്ള പെട്ടികളും കാണപെടാറുണ്ട്.[8]
ചില രാജ്യഹാളുകളിൽ ഒന്നിലധികം ഒഡിറ്റോറിയങ്ങളുണ്ടാകും, ഒന്നിലധികം സഭകൾക്ക് ഒരേ സമയത്ത് ആരാധന നടത്തപെടാറുള്ള സ്ഥലങ്ങളിൽ അങ്ങനെ ചെയ്യപെടുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ എല്ലാ ഒഡിറ്റോറിയങ്ങളും ചേർത്ത് ഒരു രാജ്യഹാൾ എന്ന് തന്നെ കണക്കാക്കുന്നു. അരാധനയ്ക്കായി അവർ കൂടി വരാറുള്ള വലിയ കൺവർഷൻ ഹാളുകളെയും അവർ രാജ്യഹാൾ എന്നു തന്നെയാണ് വിളിക്കാറ്. രാജ്യഹാളുകളിൽ മാന്യമല്ലാത്ത വസ്ത്രധാരണവും ചമയവും നല്ലതല്ല എന്ന് അവർ കരുതുന്നു, വലിയ കൺവൻഷൻ ആണെങ്കിൽ പോലും.[9]
ഉപയോഗം
ആരാധന
സഭകൾ സാധാരണ ആഴ്ചയിൽ രണ്ട് ദിവസം രാജ്യഹാളുകളിൽ കൂടിവരുന്നു. ആരാധൻ പ്രാർത്ഥനയും ഗീതാലാപനത്തോടും കൂടി തുടങ്ങുകയും ഗീതാലാപനത്തോടും പ്രാർത്ഥനയോടും കൂടെ അവസാനിക്കുകയും ചെയ്യപെടുന്നു. ആരാധനയിൽ നടത്തപെടാറുള്ള പരിപാടികളിൽ ബൈബിൾ വായന, ബൈബിൾ തത്ത്വങ്ങളെ ആധാരമാക്കിയുള്ള പരസ്യപ്രസംഗം, കുടുംബജീവിതം, ക്രിസ്തീയ ഗുണങ്ങൾ, ധാർമ്മികത, ബൈബിൾ പ്രവചനങ്ങൾ, എന്നിവ കൂടാതെ വീക്ഷാഗോപുരം മാസികയിൽ നിന്ന് തെരഞ്ഞെടുത്ത ലേഖനത്തിന്റെ സദസ്യ ചർച്ചകളും ഉണ്ടാകും.[10][11][12][13][14] സാക്ഷികൾ അവരുടെ വീടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് മുൻപായി രാജ്യഹാളുകളിൽ പ്രാർത്ഥനയ്ക്കായി കൂടിവരുന്ന രീതിയും കാണാം.
സ്കൂൾ
ആരാധനയുടെ ഭാഗമായി ഒരോ ആഴച്ചയും, "ദിവ്യാദിപത്യ ശുശ്രുഷ സ്കൂൾ" എന്ന ഒരു പരിപാടി ലോകവ്യാപകമായി ഒരേ ലക്ഷ്യത്തിൽ നടത്തപെടുന്നു. സഭയിലെ എല്ലാ പുരുഷന്മാർക്കും പ്രസംഗിക്കാനുള്ള പരിശീലനമാണ് ഇതിലുടെ നൽകപെടുന്നത്. സ്ത്രീകൾക്ക് വീടുതോറുമുള്ള പ്രവർത്തനത്തിനുള്ള പരിശീലനം നൽകുന്നു.[15] താല്പര്യക്കാരെ ബൈബിൾ പഠിപ്പിക്കാനും രാജ്യഹാൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ഭാഷാഞാനം കുറവായ സ്ഥലങ്ങളിൽ താല്പര്യക്കാരെയും അംഗങ്ങളെയും ഭാഷ പഠിപ്പിക്കാനും ഉപയോഗിക്കപെടുന്നു.[16]
വിവാഹം
രാജ്യഹാളുകൾ സ്നാപനമേറ്റ അംഗങ്ങളുടെ വിവാഹത്തിനുപയോഗിക്കുന്നു.അത്തരം സാഹചര്യങ്ങളിൽ സഭയുടെ സേവന കമ്മിറ്റി വിവാഹം നടത്താനുള്ള അനുമതി നൽൽകുന്നു. അനുമതി നൽകുന്നതിനു മുൻപായി വിവാഹിതരാകാൻ പോകുന്നവർ "യഹോവയുടെ നീതിയുള്ള നിലവാരത്തിനനുസരിച്ചു പോകുന്ന, നല്ല സ്വഭാവഗുണങ്ങളുമുള്ള " വ്യക്തികൾക്കു മാത്രമേ അനുമതി നൽകാറുള്ളു. [17] വിവാഹം രാജ്യഹാളിൽ തന്നെ നടത്തണം എന്ന ആചാരം യഹോവയുടെ സാക്ഷികൾക്കില്ല. പ്രായോഗികത കണക്കിലെടുത്ത് മറ്റ് മണ്ഡപങ്ങളിലും, ഹാളുകളിലും വിവാഹം നടത്തപെടാറുണ്ട്. സ്വീകരണത്തിനും, സമ്മതം ഉറപ്പിക്കുന്നതിനും രാജ്യഹാൾ ഉപയോഗിക്കില്ല.[18][19]
↑Jehovah's Witnesses – Proclaimers of God's Kingdom chap. 20 p. 319, 721
↑Jehovah's Witnesses – Proclaimers of God's Kingdom chap. 20 p. 319 Building Together on a Global Scale
↑"Should We Go to Christian Meetings?", Awake!, March 8, 2001, page 12
↑Organized to Do Jehovah's Will p.120-123 (Watch Tower Bible and Tract Society, 2005)
↑Texas Monthly magazine, July 1980, page 136,138, As Retrieved 2009-08-18[പ്രവർത്തിക്കാത്ത കണ്ണി], "A Witness house of worship is called a Kingdom Hall. ...Appropriate to the movement's rejection of pomp and display, the [particular Hall visited by the writer], shared with two other congregations, resembled the meeting room of a budget motel, complete with rows of stackable chairs. The lone feature that marked it as a room devoted to religion was a sign, affixed to a plain wooden canopy over the speaker's stand, that bore the entreaty, "And now, Jehovah . . . grant your slaves to keep speaking your word with all boldness." The congregation of approximately 75 included admirably equal portions of blacks, whites, and Mexican Americans, a not uncommon manifestation of ethnic ecumenicity in Witness circles."
↑"Question Box", Our Kingdom Ministry, December 1976, page 4, "It is recommended that the yeartext be displayed in the Kingdom Hall in countries where this can be done without difficulties resulting. ...Often it is best to display the yeartext at the front or side of the hall so it can be seen easily."
↑“To the House of Jehovah Let Us Go”, Our Kingdom Ministry, April 1993, page 4
↑"Bible-based Society of Kingdom Witnesses", The Watchtower, October 15, 1962, page 631
↑"Maintain Fine Conduct That Glorifies God", Our Kingdom Ministry, May 2000, page 6
↑"Mother of Jackson Family Tells All" by Katherine Jackson, Ebony magazine, October 1990, As Retrieved 2009-08-18, page 66, "I also wish that my children will draw closer to Jehovah. I'm not worried about Rebbie...But Randy and Janet attend Kingdom Hall only occasionally, and Jermaine, Jackie, Tito, and LaToya not at all"