യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ സംഘടന അവർക്ക് വേണ്ടി ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവരുടെ പരക്കെ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളാണ് വീക്ഷാഗോപുരവുംഉണരുകയും. 1879-ൽ വാച്ച് ടവർ സംഘടന സ്ഥാപിതമായതു മുതൽ ധാരാളം പുസ്തകങ്ങളും മാസികകളും അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകങ്ങളും, മാസികകളും കൂടാതെ ഓഡിയോ കാസ്റ്റുകൾ, വിഡിയോ കാസ്റ്റുകൾ, ഡി.വി.ഡി-കൾ എന്നിവയും അവർ ഇറക്കുന്നുണ്ട്. അവരുടെ വാർഷിക കൺവർഷനിലാണ് പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്ന് അവർ വിശ്വസിക്കുന്നതിനാൽ കാലാഹരണപെട്ടതെന്ന് അവർ കരുതുന്ന പഴയ പ്രസിദ്ധീകരണങ്ങൾ അവർ ഇപ്പോൾ ഉപയോഗിക്കാറില്ല.
സകല മനുഷ്യർക്കും വേണ്ടിയുള്ള സുവാർത്ത (2004), പല ഭാഷകളിലുള്ള അടിസ്ഥാന ബൈബിൾ സന്ദേശം.[8]
സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത (1983)
യഹോവയോട് അടുത്തു ചെല്ലുക (2002), തളർന്നിരിക്കുന്നവർക്കു വേണ്ടിയുള്ള ഒരു സഹായി[9] - Online audiobook
ദൈവത്തെ തേടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ യാത്ര (1990, 2006), പ്രധാന മതങ്ങളെകുറിച്ചുള്ള ഒരു അവലോകനം
ബൈബിൾ--ദൈവത്തിന്റെയോ മനുഷ്യന്റെയോ? (1989), ബൈബിൾ ദൈവനിശ്വസ്തമാണെന്ന് ബോധ്യപ്പെടുത്താനുപയോഗിക്കുന്ന പുസ്തകം.
ബൈബിൽ യഥാർഥമായും ദൈവവചനമാണോ? (1969)
ബൈബിളിന്റെ വാക്യാനുവാക്യ ചർച്ച
പഴയ നിയമം
യിരെമ്യാവിലുടെ ദൈവവചനം നമുക്കായി (2010), യിരെമ്യാ പുസ്തകത്തിന്റെ പഠനം
യഹോവയുടെ ദിവസം മനസ്സിൽ പിടിച്ച് ജീവിക്കുക (2006), പന്ത്രണ്ട് ചെറു പ്രവാചകന്മാരെക്കുറിച്ചുള്ള പഠനം (ഹോശയാ പുസ്തകം മുതൽ മലാഖി പുസ്തകം വരെ) - Online audiobook
പറുദീസ പുനഃസ്ഥാപിക്കപെട്ടു--ദിവ്യാധിപത്യത്തിലൂടെ (1972), ഹഗ്ഗായി പുസ്തകവും സെഫന്യാ പുസ്തകവും
യെശയാ പ്രവചനം—മനുഷ്യവർഗ്ഗത്തിനുള്ള വെളിച്ചം, 2 വാല്യങ്ങൾ (വാല്യം 1: 2000; വാല്യം 2: 2001), യെശയാ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
ലോക കഷ്ടപാടുകളിൽ നിന്ന് മനുഷ്യവ്ർഗ്ഗത്തിന്റെ മോചനം കൈയിൽ (1975)
ദാനിയേൽ പ്രവചനത്തിനു ശ്രദ്ധകൊടുക്കുക! (1999, പുതുക്കിയത് 2006[10]), ദാനിയേൽ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
നമ്മുടെ വരാൻ പോകുന്ന ലോക ഭരണം--ദൈവരാജ്യം (1977)
"നിന്റെ ഇഷ്ടം ഭൂമിയിൽ നടക്കേണമേ" (1958)
"ഞാൻ യഹോവ എന്ന് അവർ അറിയും-എങ്ങനെ? (1971), എഹസ്ക്കേൽ പുസ്തകത്തിന്റെ ചർച്ച
മഹത്ത്വപ്പെടുത്തൽ, 3 വാല്യങ്ങൾ (1931–1933)
പുതിയ നിയമം
"ദൈവരാജ്യത്തെ കുറിച്ച് സാക്ഷ്യം വഹിക്കുന്നു (2009), പ്രവൃത്തികൾ പുസ്തകത്തിന്റെ ചർച്ച
ജീവിച്ചിരുന്നതിലേക്കും വച്ച് ഏറ്റവും മഹാനായ മനുഷ്യൻ (1991), ആദ്യ നാലു സുവിശേഷകന്മാരാലുള്ള യേശുവിന്റെ ജിവിതത്തെകുറിച്ചുള്ള വിവരണം- Online audiobook
വെളിപാട്--അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! (1988, പുതുക്കിയത് 2006), വെളിപാട് പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
"ദൈവത്തെ കുറിച്ചുള്ള രഹസ്യം അവസാനിച്ചു" (1969)
"മഹാബാബിലോൺ വീണു!" ദൈവരാജ്യം ഭരിക്കുന്നു! (1963)
"പൂർത്തിയാക്കിയ മർമ്മം" (1917)
ജീവിതത്തിന്റെ മികച്ച വഴി തിരഞ്ഞെടുക്കുക (1979), 1 പത്രൊസ്, 2 പത്രൊസ് എന്നീ ബൈബിൾ പുസ്തകത്തിന്റെ ചർച്ച
യക്കോബിന്റെ ലേഖനത്തെക്കുറിച്ചുള്ള ചർച്ച (1979),
യഹോവയുടെ സാക്ഷികളുടെ ചരിത്രം
യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ പ്രഘോഷകർ (1993)
യഹോവയുടെ സാക്ഷികൾ ഒരു ദിവ്യ ഉദ്ദേശ്യത്തിൽ (1959)
സുവിശേഷപ്രവർത്തന പരിശീലനം
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നിന്ന് പ്രയോജനം നേടുക (2001)
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ സഹായ പുസ്തകം (1971, പുതുക്കിയത് 1992)
↑Blessed Results from Making the Test - The Watchtower, December 15, 1955, page 755, paragraph 6
↑Jehovah's Witnesses in the Divine Purpose, page 99, "The Harp of God proved to be an extremely popular book. It was the first break away from the seven volumes of Studies in the Scriptures."
↑"The Bible Teach Book—Our Primary Bible Study Aid", Our Kingdom Ministry, January 2006, page 1
↑Are You Ready to Get Baptized? - The Watchtower, November 15, 1966, pages 700-701