മുഖ്യധാരാക്രൈസ്തവരിൽ നിന്നും, ഗവണ്മെന്റുകളിൽ നിന്നും, നീക്കപെട്ട മുൻ അംഗങ്ങളിൽ നിന്നും യഹോവയുടെ സാക്ഷികൾ ധാരാളം വിമർശനങ്ങൾക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ബൈബിൾ തർജ്ജമയുടെ പേരിലും, രക്തം സ്വീകരിക്കാത്തതിന്റെ പേരിലും, തത്ത്വങ്ങളുടെ പേരിലും, അനുഷ്ഠാനങ്ങളുടെ പേരിലും പലരും ഇവർക്കുന്നേരെ വിമർശനങ്ങൾ നടത്തിയിരിക്കുന്നു.[1]
ഒട്ടുമിക്ക വിമർശനങ്ങളും യഹോവയുടെ സാക്ഷികൾ നിഷേധിക്കുന്നു, ചില വിമർശനങ്ങൾ ബൈബിൾ പണ്ഡിതന്മാരും കോടതികളും തന്നെ നിഷേധിച്ചിട്ടുണ്ട്.
ബൈബിൾപരമായി
വാച്ച്ടവർ സൊസൈറ്റി പുതിയ ലോക ഭാഷാന്തരം ബൈബിൾ എബ്രായ-ഗ്രീക്കിൽ നിന്ന് തർജ്ജമ ചെയ്ത വ്യക്തികളുടെ പേരുകളും,വിദ്യാഭ്യാസയോഗ്യതകളും വെളിപ്പെടുത്താതിന്റെ പേരിൽ പലരും അവരെ വിമർശിച്ചിരിക്കുന്നു. തർജ്ജമ ചെയ്ത കമ്മിറ്റി ബൈബിളിന്റെ മഹത്ത്വം ദൈവത്തിന് നൽകണമെന്നാഗ്രഹിച്ചിരുന്നതിനാൽ പേരു വെളിപെടുത്താനാഗ്രഹിച്ചില്ല എന്ന് യഹോവയുടെ സാക്ഷികൾ വിശദീകരിക്കുന്നു.[2] എന്നാൽ യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം മാസിക പുതിയലോക ഭാഷാന്തരം "തർജ്ജമതന്നെ" അതിന്റെ പരിഭാഷകരുടെ യോഗ്യത സാക്ഷ്യപെടുത്തുന്നു എന്ന് പറയുന്നു.[3] സംഘടനയുടെ പുറത്താക്കപെട്ട മുൻ ഭരണസംഘാങ്ങം പരിഭാഷകരിൽ ഒരാൾക്ക് മാത്രമെ വേണ്ട യോഗ്യതയുണ്ടായിരുന്നെന്ന് അവകാശപെടുന്നു.[4]
പുതിയലോകഭാഷാന്തരം ബൈബിൾ മെച്ചപെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർ തർജ്ജമ ചെയ്ത, എടുത്ത് പറയാവുന്ന ഒരു തർജ്ജമയാണെങ്കിലും യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിനനുസ്രിതമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ബൈബിൾ സൊസൈറ്റി മുൻ അംഗവും, പണ്ഡിതനായ ബ്രുസ് എം.മെറ്റ്സ്ഗർ അവകാശപ്പെടുന്നു.[1][5][6][7][8][9][10] പണ്ഡിതനായ ജയ്സൺ ബിഡുഹ്ൻ 2003- ൽ നടത്തിയ ആഴമായ പഠനത്തിൽ പുതിയലേകഭാഷന്തരം "ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും കൃത്യമായ" തർജ്ജമയണെന്നും അതിലെ മിക്കവ്യത്യാസങ്ങളും അത് ഒരു "വാക്യാനുവാക്യ,ഒത്തിണക്കമുള്ള" പരിഭാഷ ആയതിനാലാണെന്നും അഭിപ്രായപെട്ടു.[11] ജറുസലെമിലെ ഹീബ്രു സർവ്വകലാശാലയുടെ മേൽനോട്ടക്കാരനും, ഹീബ്രു അദ്ധ്യാപകനുമായ ബെഞ്ചമിൻ കേഡർ പുതിയലേകഭാഷന്തരം ബൈബിൾ തർജ്ജമക്കാരുടെ ഒരു "സത്യസന്ധമായ" പ്രവർത്തനത്തിന്റെ ഫലമാണ് എന്നും, തർജ്ജമചെയ്യപ്പെടാവുന്നതിൽ വച്ച് "ഏറ്റവും കൃത്യതയുള്ള പരിഭാഷ" എന്നും അഭിപ്രായപെട്ടു.[12]
മെറ്റ്സ്ഗർ പോലുള്ള ദൈവശാസ്ത്രഞർ പുതിയ നിയമത്തിന്റെ ലഭ്യമായ ഗ്രീക്ക് തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം കാണാത്തിടത്ത് 237-പ്രാവശ്യം യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നതിനെ വിമർശിച്ചു.[13][14] എന്നാൽ പഴയനിയമ ഉദ്ധരണികളിൽ ചതുരക്ഷരി വരുന്ന ഭാഗത്തും, പ്രതേകിച്ച് ഗ്രീക്കിൽ 'കിരിയോസ്' (ദൈവം എന്നർത്ഥം) വരുന്ന ഭാഗത്തും യഹോവ എന്ന നാമം അർത്ഥവത്തായ രീതിയിലാണ് പുതിയലോക ഭാഷാന്തരത്തിൽ പുനർക്രമീകരിച്ചിരിക്കുന്നതെന്ന് വാച്ച്ടവർ സംഘടന പറയുന്നു.[15] പഴയനിയമത്തിൽ യഹോവ എന്ന നാമം മാറ്റിയതു പോലെ പുതിയനിയമത്തിലും ത്രിയേകവാദത്തിന് ബലം പകരാൻ വിശ്വാസത്യാഗം ഭവിച്ച ആദിമ പരിഭാഷകർ യഹോവ എന്ന നാമം നീക്കിയതായി ഇവർ പറയുന്നു. യഹോവ എന്ന നാമം പുതിയനിയമത്തിൽ 237 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന രീതി ബൈബിൾ പണ്ഡിതനായ ജോർജ് ഹോവാർഡും,[16] വൈക്ലിഫ് ഹാൾ ഒക്സ്ഫോഡിലെ മുൻ പ്രിൻസിപ്പലായ അർ.ബി.ഗിർഡിൽ സ്റ്റോണും ശരിയാണെന്ന് അംഗീകരിച്ചിരിക്കുന്നു.[17][18][19]
തത്ത്വങ്ങളുടെ പേരിൽ
വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ ദൈവം യഹോവയുടെ സാക്ഷികളെ തന്റെ ഹിതം വെളിപെടുത്താനുപയോഗിക്കുന്നതായി പഠിപ്പിക്കുന്നെന്നും[20][21] ആകയാൽ ഉടനെ നടക്കാൻ പോകുന്ന സംഭവങ്ങൾ ഇവരെ വെളിപെടുത്താതെ ദൈവം പ്രവർത്തിക്കില്ലെന്നും പഠിപ്പിക്കുന്നു.[22] ചില വിമർശകർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ അവരെ പഴയനിയമത്തിലെനോഹയെ പോലെയുള്ള ആധുനികകാലത്തെ പ്രവാചകൻമാരായി ഉപമിച്ചിരിക്കുന്നതായി അവകാശപെടുന്നു.[23][24] ബൈബിൾ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇവരുടെ വ്യാഖ്യാനത്തെ കേന്ദ്രികരിച്ചുള്ള ചില പ്രതീക്ഷകൾ തെറ്റായിരുന്നെന്ന് സാക്ഷികൾക്കുതന്നെ പിന്നീട് ബോധ്യമായിരുന്നു.[25] ആ വ്യാഖ്യാനങ്ങൾ തെറ്റായിരുന്നെന്ന് ബോധ്യപെട്ടതിനാൽ ഇവരുടെ യുഗാന്തചിന്തയിൽ ചില പൊരുത്തപെടുത്തലുകൾ വരുത്തുകയുണ്ടായി.[26] ഇതിനെ ചില വിമർശകർ എടുത്തുകാട്ടുകയും ഇത് ദൈവസംഘടനയാണെന്ന യഹോവയുടെ സാക്ഷികളുടെ വാദത്തെ ചോദ്യം ചെയ്യുന്നതിനും ഇടയാക്കി.[27] എന്നാൽ ഈ വിമർശനത്തെ യഹോവയുടെ സാക്ഷികൾ ഖണ്ഡിക്കുന്നു.[28] യഹോവയുടെ സാക്ഷികളുടെ എല്ലാ വ്യാഖ്യാനങ്ങളും ഉറപ്പായും ശരിയാണെന്ന് തങ്ങൾ പറയുന്നില്ലെന്ന് അവർ പറയുന്നു.[29][30]അവരുടെ ചില പ്രതീക്ഷകളിൽ ചെറിയ പൊരുത്തപെടുത്തലുകൾ വരുത്തപെട്ടത് ദൈവരാജ്യം ഉടനെ വരാനുള്ള അവരുടെ ആകാംക്ഷകാരണമാണെന്നും, യഹോവയുടെ സാക്ഷികൾ അത്തരം പൊരുത്തപെടുത്തലുകൾ മനസാലെ സ്വീകരിക്കാൻ തയ്യാറായതിനാൽ അവർ സത്യമെന്ന് പഠിപ്പിക്കുന്ന എല്ലാ തത്ത്വങ്ങളെയും സംഘടനയെയും ചോദ്യം ചെയ്യുന്നത് മണ്ടത്തരമായിരിക്കുമെന്നും പറയുന്നു. കൂടാതെ തങ്ങളുടെ ദൈവിക വെളിച്ചം കാലാനുക്രമമായി മാറ്റങ്ങളിലൂടെ വെളിപെടുന്നവയാണെന്നും, ആദിമ ക്രിസ്തീയരും സംഭവവികാസങ്ങളെകുറിച്ചുള്ള അവരുടെ ചിന്താഗതിയിൽ ചില പൊരുത്തപെടുത്തലുകൾ വരുത്തിയിരുന്നതായും ചുണ്ടികാണിച്ച് ഇവർ അത് തിരസ്ക്കരിക്കുന്നു.[31]
യഹോവയുടെ സാക്ഷികളെ സംബന്ധിച്ചടുത്തോളം പ്രവചനങ്ങൾ ഭാവി മുൻപുകുട്ടി കാണുക എന്നതിലുപരിയായി മനുഷ്യചരിത്രത്തിന്റെ ദിവ്യ ഉദ്ദേശ്യം വിവേചിച്ചറിയുക എന്നതാണെന്നും, കുടാതെ സഫലമാകാത്ത ചില പ്രതിക്ഷകൾ അവരുടെ ബൈബിൾ കാലകണക്കിനെ കുറിച്ചുള്ള വ്യക്തമായ പുതുക്കപെട്ട അറിവിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നും പണ്ഡിതനായ ജോർജ് ഡി. ക്രിസിഡിസ് അഭിപ്രായപെട്ടു.[32]
സാമൂഹീകപരമായി
വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ ഇവരുടെ സംഘടനയോട് വിശ്വസതരായിരിക്കുന്നത് ദൈവത്തോട് വിശ്വസ്തത കാണിക്കുന്നതിന് തുല്യമാണെന്ന് പഠിപ്പിക്കുന്നു.[33][34] അങ്ങനെ ചെയ്യുന്നത് സാത്താന്റെ പ്രലോഭനത്തിൽ നിന്നും ഒഴിയാൻ അവരെ സഹായിക്കുമെന്നും, എതിർപ്പിനെ സഹിച്ചുനിൽക്കാനുള്ള ശക്തി നൽകുമെന്നും പഠിപ്പിക്കുന്നു.[35][36]ഇക്കാരണത്താലും, തെറ്റായി പ്രവർത്തിക്കുന്നവരെ പുറത്താക്കുന്ന നടപടികളാലും വിമർശകരെ യഹോവയുടെ സാക്ഷികളെ ഒരു "സ്വേച്ചാദിപത്യമതം" എന്ന് വിശേഷിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നു.[37][38]യഹോവയുടെ സാക്ഷികൾ തങ്ങളുടെ അംഗങ്ങളെ സ്വതന്ത്രചിന്തനടത്താൻ അനുവദിക്കുന്നില്ലെന്നും, അംഗങ്ങളെ മനസ്സുമാറ്റി വച്ചിരിക്കുകയാണെന്നും,[39][40][41] മാനസിക ഒറ്റപെടുത്തൽ നടത്തുകയണെന്നും ചില വിമർശകർ വാദിക്കുന്നു.[42][43]എന്നാൽ യുറോപ്പിയൻ മനുഷ്യാവകാശ കോടതി യഹോവയുടെ സാക്ഷികളുടെ സംഘടന, തങ്ങളുടെ വിശ്വാസികളെ ചില ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ആരാധനയ്ക്കായി സമയം നീക്കിവയ്ക്കാൻ ആവശ്യപെടുന്നതും മറ്റ് സമാന മതങ്ങൾ തങ്ങളുടെ അംഗങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് വിധിക്കുകയിണ്ടായി. കൂടാതെ അംഗങ്ങളെ മനസ്സുമാറ്റി വച്ചിരിക്കുകയാണെന്നും, മാനസിക ഒറ്റപെടുത്തൽ നടത്തുകയണെന്നും എന്ന ആരോപണം തെളിയിക്കപെടാൻ സാധ്യമല്ലെന്നും അത് ആരോപകരുടെ ഊഹാപോഹങ്ങൾ മാത്രമാണെന്നും കോടതി അഭിപ്രായപെട്ടു.[44]
ചില വിമർശകർ യഹോവയുടെ സാക്ഷികൾ ഒരു "ഉപസനാക്രമം" ആണെന്ന് അഭിപ്രായപെടുന്നു.[45][46][47] എന്നാൽ യഹോവയുടെ സാക്ഷികൾ വ്യക്തികൾക്ക് ദൈവത്തിന്റെ വഴിനടത്തിപ്പ് ആവശ്യമാണെങ്കിലും സ്വതന്ത്രചിന്ത ആനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ഇത് നിഷേധിക്കുന്നു.[48][49][50]
റയ്മണ്ട് ഫ്രാൻസും മറ്റ് ചില വിമർശകരും വാച്ച്ടവർ സൊസൈറ്റി അംഗങ്ങളെ വീടുതോരുമുള്ള പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയാണെന്ന് വിമർശിക്കുന്നു.[51][52] അംഗങ്ങൾ വീടുതോരുമുള്ള പ്രവർത്തനങ്ങൾക്ക് ഏർപെട്ടില്ലെങ്കിൽ അത് രക്തപാതകകുറ്റമാണെന്ന് പഠിപ്പിക്കുന്നതിനെയും അങ്ങനെ ചെയ്തിലെങ്കിൽ ദൈവപ്രീതി ലഭിക്കില്ലെന്നും പഠിപ്പിക്കുന്നതിനെ ഇദ്ദേഹം വിമർശിക്കുന്നു.[51][53] എന്നാൽ വാച്ച്ടവർ സൊസൈറ്റി സുവാർത്തപ്രസംഗത്തിന് പരമപ്രാധാന്യം നൽകണമെന്നും,[54] എന്നിരുന്നാലും എത്ര സമയം ചെലവഴിക്കണം എന്നത് സംബന്ധിച്ച് ഒരു സമനില ആവശ്യമാണെന്നും പഠിപ്പിക്കുന്നു.[55][56][57][58]
മസ്ത്കിഷ സർജ്ജിയോൺ ഒസാമ മുറുമോട്ടോ യഹോവയുടെ സാക്ഷികളെ രക്തം പോലുള്ള കാര്യങ്ങൾ വേണ്ട എന്ന് തീരുമാനമെടുക്കുന്നതിൽ അവരുടെ സംഘടന നിർബന്ധിക്കുകയാണെന്ന് ആരോപിക്കുന്നു.[59][60][61][62] എന്നാൽ വിശ്വാസത്തെ മെഡിക്കൽ തത്ത്വങ്ങളുമായി കൂട്ടികുഴയ്ക്കാനാണ് മുറുമോട്ടോ ഇങ്ങനെ ആരോപിക്കുന്നതെന്ന് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക സംഭാഷകനായ ഡൊണൽഡ് റ്റി. റിട്ലീ അഭിപ്രായപെട്ടു.[63] യുറോപ്പിയൻ മനുഷ്യാവകാശ കോടതി റഷ്യയിൽ നിന്ന് സമാനമായ ഒരു കേസ് പരിഗണിച്ചപ്പോൾ "അംഗങ്ങളെ നിർബന്ധിക്കുകയാണ്" എന്ന ആരോപണത്തിന് യതൊരു തെളിവുമില്ലെന്ന് അഭിപ്രായപെട്ടു.[64]
↑Samuel Haas,Journal of Biblical Literature, Vol. 74, No. 4, (Dec. 1955), p. 283, "This work indicates a great deal of effort and thought as well as considerable scholarship, it is to be regretted that religious bias was allowed to colour many passages."
↑See Ankerberg, John and John Weldon, 2003, The New World Translation of the Jehovah's Witnesses, accessible onlineArchived 2012-10-29 at the Wayback Machine
↑Rhodes R, The Challenge of the Cults and New Religions, The Essential Guide to Their History, Their Doctrine, and Our Response, Zondervan, 2001, p. 94
↑"“Walk in the Name of Jehovah Our God for Ever”", The Watchtower, September 1, 1953, page 528, "Watch Tower Bible and Tract Society released Volume I of the New World Translation of the Hebrew Scriptures to the New World Society Assembly of Jehovah’s Witnesses at Yankee Stadium, New York city, N. Y., Wednesday afternoon, July 22, 1953."
↑G. Hébert/eds., "Jehovah's Witnesses", The New Catholic Encyclopedia, Gale, 20052, Vol. 7, p. 751.
↑Metzger, Bruce M., The New World Translation of the Christian Greek Scriptures, The Bible Translator 15/3 (July 1964), pp. 150-153.
↑"God's Name and the New Testament", The Divine Name That Will Endure Forever, Watch Tower Bible & Tract Society, 1984, pages 23, 27.
↑Journal of Biblical Literature (Vol.96). University of Georgia: 63. 1977. Recent discoveries in Egypt and the Judean Desert allow us to see first hand the use of God's name in pre-Christian times. These discoveries are significant for N[ew] T[estament] studies in that they form a literary analogy with the earliest Christian documents and may explain how NT authors used the divine name. In the following pages we will set forth a theory that the divine name, הוהי (and possibly abbreviations of it), was originally written in the NT quotations of and allusions to the O[ld] T[estament] and that in the course of time it was replaced mainly with the surrogate [abbreviation for Ky′ri·os, "Lord"]. This removal of the Tetragram[maton], in our view, created a confusion in the minds of early Gentile Christians about the relationship between the 'Lord God' and the 'Lord Christ' which is reflected in the MS tradition of the NT text itself.{{cite journal}}: Invalid |ref=harv (help); Missing or empty |title= (help); Unknown parameter |first name= ignored (help); Unknown parameter |last name= ignored (help)
↑Girdlestone's Synonyms of the Old Testament. Hendrickson Publisher. 2000.
↑Insight on the Scriptures Vol. 2. Watchtower Bible and Tract Society. p. 10. from book Synonyms of the Old Testament, "If that [Septuagint] version had retained the word [Jehovah], or had even used one Greek word for Jehovah and another for Adonai, such usage would doubtless have been retained in the discourses and arguments of the N. T. Thus our Lord, in quoting the 110th Psalm, instead of saying, 'The Lord said unto my Lord,' might have said, 'Jehovah said unto Adoni.' Supposing a Christian scholar were engaged in translating the Greek Testament into Hebrew, he would have to consider, each time the word Κύριος occurred, whether there was anything in the context to indicate its true Hebrew representative; and this is the difficulty which would arise in translating the N. T. into all languages if the title Jehovah had been allowed to stand in the [Septuagint translation of the] O. T. The Hebrew Scriptures would be a guide in many passages." (Synonyms of the Old Testament, 1897, p. 43)
↑"Following Faithful Shepherds with Life in View", The Watchtower, October 1, 1967, page 591, "Make haste to identify the visible theocratic organization of God that represents his king, Jesus Christ. It is essential for life. Doing so, be complete in accepting its every aspect ... in submitting to Jehovah's visible theocratic organization, we must be in full and complete agreement with every feature of its apostolic procedure and requirements."
↑"Loyal to Christ and His Faithful Slave", The Watchtower, April 1, 2007, page 24, "When we loyally submit to the direction of the faithful slave and its Governing Body, we are submitting to Christ, the slave's Master."
↑"Keep Safe as Part of God's Organization", The Watchtower, September 1, 1998, page 9.
↑"What Influences Decisions in Your Life?", The Watchtower, March 15, 1969, pages 171, "Jehovah's organization as directed by his "faithful and discreet slave" class should influence our every decision also."
↑Hoekema, Anthony A. (1963). The Four Major Cults. Grand Rapids, Michigan: William B. Eerdmans. pp. 1–8, 223–371, 373–388. ISBN0802831176.
↑"Are Jehovah's Witnesses a Cult?", The Watchtower, February 15, 1994, pages 5-7
↑"Do Others Do Your Thinking?", Awake!, August 22, 1978, page 4.
↑"Who Molds Your Thinking?", The Watchtower, April 1, 1999, page 22, "You have free will. Exercising it, you can choose to respond to Jehovah's molding influence or deliberately reject it. How much better to listen to Jehovah's voice instead of arrogantly asserting, 'No one tells me what to do'!"
↑ 51.051.1R. Franz, In Search of Christian Freedom, chapter 6.
↑"Keep Watching the Ministry Which You Accepted in the Lord". The Watchtower: 4. 15 January 2008. {{cite journal}}: Invalid |ref=harv (help)
↑"Youths, Make It Your Choice to Serve Jehovah". The Watchtower: 30. 1 July 2006. {{cite journal}}: Invalid |ref=harv (help)
↑"Take Refuge in Jehovah". January 1, 1994. p. 17. {{cite news}}: Unknown parameter |Quote= ignored (|quote= suggested) (help); Unknown parameter |publication= ignored (help)
↑"Blessed are those who give glory to God". June 1, 2004. p. 17. Showing balance, not driving youngsters beyond their limitations, parents can help them to find joy in the ministry.—Genesis 33:13, 14.{{cite news}}: Unknown parameter |publication= ignored (help)
↑"Your Role in Your Prayers". September 8, 1995. p. 21. We can be sure that Jehovah knows our circumstances and abilities. He fully realizes what it is possible for us to do, and he would never require us to do more than we can accomplish. Whether we can do a great deal or very little, Jehovah will make up for any lack.
↑"Eagerly Declare the Good News". The Watchtower: 11. 1 July 2000. {{cite journal}}: Invalid |ref=harv (help)