വല്ല്യേട്ടൻ
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വല്ല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്. അഭിനേതാക്കൾ
സംഗീതംഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.
ബോക്സ് ഓഫീസ്2000-ലെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം. 2000ൽ കൈരളി ടി വി പ്രദർശനം ആരംഭിച്ചപ്പോൾ ഈ പടത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി, കൈരളി ടിവിക്ക് സാറ്റ്ലൈറ്റ് അവകാശം ലഭിച്ച ആദ്യ സിനിമയായ ഇത് 2022ലെ കണക്കനുസരിച്ച് കഴിഞ്ഞ 24 വർഷത്തിനിടെ 1900* തവണ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യ്തുകഴിഞ്ഞു. ഒരു സിനിമ ഇത്രയധികം തവണ ഒരു ചാനലിൽ കൂടി സംപ്രേഷണം ചെയ്യ്തതിന്റെ റെക്കോർഡും ഈ പടത്തിനാണ് അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia