എന്റെ ഉപാസന
ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുഹാസിനി, ഉണ്ണിമേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് എന്റെ ഉപാസന.[1]. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മല്ലികാ യൂനിസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് തോപ്പിൽ ഭാസി ആണ്.[2]പൂവച്ചൽഖാദറിന്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകി.. . [3] കഥാംശംലതികയും(സുഹാസിനി) മുറച്ചെറുക്കനായ ശ്രീയെട്ടനും(നവാസ്ഷാ) വിവാഹം തീരുമാനിച്ച അവസരത്തിൽ ശ്രീകുമാറിന്റെ അച്ഛൻ (നെടുമുടി വേണു) മരിക്കുന്നു. ശ്രീ ദുബായിലേക്ക് മടങ്ങുന്നു. ലതികയുടെ സുഹൃത്ത് നിഷയുടെ (സബിത ആനന്ദ്) സഹോദരൻ അർജ്ജുനൻ (മമ്മൂട്ടി) അബദ്ധവശാൽ ലതികയെ കീഴ്പെടുത്തുന്നു. ഒരു കുഞ്ഞ് ജനിക്കുന്നു. ലതിക ജോലി കിട്ടി കുഞ്ഞിനൊപ്പം ഓഫീസിൽ എത്തുന്നു . അർജ്ജുനൻ ആണ് ചീഫ് എന്നറിഞ്ഞ് ലതിക വിയർക്കുന്നു. കുഞ്ഞ് തന്റെതാണെന്നറിഞ്ഞ അർജ്ജുനൻ അവളെ വിവാഹത്തിനു നിർബന്ധിക്കുന്നു. ലതിക എതിർക്കുന്നു. പലയിടത്തുവച്ചും അമ്മ(മീന) വഴിയും ഒക്കെ അയാൾ അവളുമായി അടുക്കാൻ ശ്രമിക്കുന്നു. അവൾ വഴങ്ങുന്നില്ല. വിവാഹത്തിനായി നാട്ടിലെത്തിയ ശ്രീകുമാർ അർജ്ജുനനെ ആക്രമിക്കുന്നു. താൻ ചെയ്ത തെറ്റുമായി താരതമ്യം ചെയ്താൽ അയാൾ തെറ്റ് ഒന്നും ചെയ്തില്ലെന്ന് അർജുനൻ. ശ്രീയുടെ വിവാഹത്തിനു അർജുനൻ എത്തുന്നു. വിവാഹശേഷം ശ്രീയും അമ്മഗൗരിയും (കെ.പി.എ.സി. ലളിത) എല്ലാം ചേർന്ന് ലതികയെ അർജ്ജുനനോടൊപ്പം അയക്കുന്നു. കഥാപാത്രങ്ങളും അഭിനയിച്ചവരും[4]
ഗാനങ്ങൾ[5]ഗാനങ്ങൾ : പൂവച്ചൽ ഖാദർ
- അണിയറ പ്രവർത്തകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia