ചട്ടമ്പിനാട്
ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ് കെ. ജയൻ, ജനാർദ്ദനൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചട്ടമ്പിനാട്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ചട്ടമ്പിനാട് 2009 ഡിസംബർ 24-ന് കേരളത്തിൽ 80 സ്ക്രീനുകളിൽ റിലീസ് ചെയ്തു. നിരൂപകരിൽ നിന്ന് സമ്മിശ്രവും പ്രതികൂലവുമായ റിവ്യൂകൾ ലഭിച്ചിട്ടും ചിത്രം വാണിജ്യപരമായി വിജയിച്ചു. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം വർഷങ്ങളായി ആരാധനാ പദവി നേടുകയും സുരാജ് വെഞ്ഞാറമൂടിന്റെ അവിസ്മരണീയമായ വേഷങ്ങളിലൊന്നായി തുടരുകയും ചെയ്യുന്നു. അഭിനേതാക്കൾ
സംഗീതംവയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.
അണിയറ പ്രവർത്തകർ
സ്പിൻ ഓഫ്2019-ൽ ചട്ടമ്പിനാട് സിനിമയിലെ ഒരു ഹാസ്യ കഥാപാത്രമായ ദശമൂലം ദാമു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സ്പിൻ ഓഫ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രഖ്യാപിച്ചു . ദശമൂലം ദാമു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി ട്രോളർമാരും നെറ്റിസൺമാരും തന്നെ നിരന്തരം ബഗ് ചെയ്യാറുണ്ടെന്ന് സംവിധായകൻ ഷാഫി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[1] അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia