മുരുകൻ കാട്ടാക്കട
ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. തുടർന്ന് എസ് എം വി സ്കൂൾ,ഗവണ്മെന്റ് എച് എസ് എസ് ആര്യനാട് തുടങ്ങിയ സ്കൂളുകളിൽ പ്രിൻസിപ്പലായിരുന്നു. കേരളം സർക്കാർ വിക്‌ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന്റെ മേധാവിയായി പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സംസ്ഥാന അക്കാദമിക് കോർഡിനേറ്റർ ആയിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും കൈരളി ചാനൽ മാമ്പഴം കവിത റിയാലിറ്റി ഷോയുടെ വിധികർത്താവായും പ്രവർത്തിച്ചിരുന്നു. കവിതയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകളെ കണ്ടെത്തി രണ്ടര മണിക്കൂർ ദൈർഖ്യമുള്ള മലയാളത്തിലെ ആദ്യത്തെ "മെഗാ പോയട്രി സ്റ്റേജ്ഷോ " അവതരിപ്പിച്ചു വരുന്നു. മുല്ലനേഴി പുരസ്കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരികവേദി പുരസ്കാരം,ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് അവാർഡ്,സൂര്യ ടി വി അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്കാരം , ജെ സി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കവിതയുടെ ജനകീയ പ്രചാരണത്തിന് നൽകിയ സംഭാവനയെ മാനിച്ച് യു എ ഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യ ഗോൾഡൻ വിസ ആണ് ഇത്. ഇപ്പോൾ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. ![]() കുടുംബംഭാര്യ:ലേഖ മകൻ:അദ്വൈത്. കവിതകൾ
ചലച്ചിത്രഗാനരചന
നാടക ഗാനരചന
പുരസ്കാരങ്ങൾ
അവലംബംMurukan Kattakata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia