ടി.കെ. രാജീവ് കുമാർ സംവിധാനം നിർവഹിച്ച് 2010 ജൂലൈ 9-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു നാൾ വരും. മോഹൻലാൽ - ശ്രീനിവാസൻ ജോഡി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്[1][2]. മണിയൻപിള്ളരാജു പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെയും തിരക്കഥ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. ബോളിവുഡ് നായിക നടിയായ സമീര റെഡ്ഡി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രവുമാണ് ഇത്[3].
അഭിനേതാക്കൾ
മോഹൻലാൽ – കുളപ്പുള്ളി സുകുമാരൻ/DYSP നന്ദകുമാർ
ശ്രീനിവാസൻ – ഗോപീകൃഷ്ണൻ
സമീറ റെഡ്ഡി – മീര
ദേവയാനി – രാജലക്ഷ്മി
നെടുമുടി വേണു – പട്ടാളക്കാരൻ വാസുദേവൻ
മണിയൻ പിള്ള രാജു – വ്യവസായി
സുരാജ് വെഞ്ഞാറമ്മൂട് – ഗോപീകൃഷ്ണന്റെ ഡ്രൈവർ
ഗാനങ്ങൾ
മുരുകൻ കാട്ടാക്കട രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്. മനോരമ മ്യൂസിക്കാണ് ഇതിന്റെ ഓഡിയോ സി.ഡി പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ പാടിയിരിക്കുന്നത് എം. ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, ശ്വേത, വിധുപ്രതാപ്, റിമി ടോമി, നിഷാന്ത്, പ്രീതി വാര്യർ എന്നിവരാണ്. കൂടാതെ നടൻ മോഹൻലാലും റിമി ടോമിയും ഒരുമിച്ച് നാത്തൂനേ നാത്തൂനേ... എന്നഗാനം ആലപിച്ചിരിക്കുന്നു.
നമ്പർ |
ഗാനം |
പാടിയത് |
ഗാനരചന |
സമയദൈർഘ്യം
|
1
|
പാടാൻ നിനക്കൊരു...
|
എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
|
മുരുകൻ കാട്ടാക്കട
|
|
2
|
ഒരു കണ്ടൻ പൂച്ച വരുന്നേ...
|
വിധു പ്രതാപ്
|
മുരുകൻ കാട്ടാക്കട
|
|
3
|
മാവിൻ ചോട്ടിലെ മണമുള്ള...
|
ശ്വേത
|
മുരുകൻ കാട്ടാക്കട
|
|
4
|
നാത്തൂനേ നാത്തൂനേ...
|
മോഹൻലാൽ, റിമി ടോമി
|
മുരുകൻ കാട്ടാക്കട
|
|
5
|
പാടാൻ നിനക്കൊരു...
|
കെ.എസ്. ചിത്ര
|
മുരുകൻ കാട്ടാക്കട
|
|
6
|
പ്രണയനിലാവ്...
|
നിഷാദ്, പ്രീതി വാര്യർ
|
മുരുകൻ കാട്ടാക്കട
|
|
7
|
മാവിൻ ചോട്ടിലെ മണമുള്ള...
|
എം.ജി. ശ്രീകുമാർ
|
മുരുകൻ കാട്ടാക്കട
|
|
അണിയറ പ്രവർത്തകർ
അണിയറ പ്രവർത്തനം |
നിർവഹണം
|
ചമയം |
പ്രതീപ് രംഗൻ, ലിജു പാമാംകോട് (മോഹൻലാൽ)
|
വസ്ത്രാലങ്കാരം |
കുമാർ എടപ്പാൾ, മുരളി ടി.വി (മോഹൻലാൽ)
|
നിശ്ചലഛായാഗ്രഹണം |
ഹരി തിരുമല
|
പരസ്യകല |
ഹസൻ ദർവിഷ്
|
പി.ആർ.ഒ. |
വാഴൂർ ജോസ്
|
സൗണ്ട് എഫക്ട്സ് |
അരുൺ സീനു
|
സഹസംവിധാനം |
അനിൽ മാത്യു
|
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് |
കിച്ചി പൂജപ്പുര
|
ഛായാഗ്രഹണസഹായി |
പ്രദീപ്, ജോർജി ജോസഫ്, സോജൻ
|
അസ്സോസ്സിയേറ്റ് ആർട്ട് ഡയറക്ടർ |
സെയ്റി കലിസ്റ്റ്സ്
|
ശബ്ദലേഖനം |
ഷാജി മാധവൻ, ഫ്രാൻസിസ് സി. ഡേവിഡ്
|
ശബ്ദലേഖനം (ഗാനങ്ങൾ) |
കൃഷ്ണൻ (എസ്.എസ്. ഡിജിറ്റൽ), ബെൻസൻ ഡിജിറ്റൽ സ്റ്റുഡിയോ
|
സംഘട്ടനം |
ത്യാഗരാജൻ
|
കലാസംവിധാനം |
സിറിൾ കുരുവിള
|
ശബ്മിശ്രണം |
അജിത് എ. ജോർജ്
|
നിർമ്മാണ നിയന്ത്രണം |
അനിൽ മാത്യു
|
ചീഫ് ആസ്സോസ്സിയേറ്റ് ഡയറക്ടർ |
ജി. മാർത്താണ്ഡൻ
|
എഡിറ്റിംഗ് |
ബി. അജിത് കുമാർ
|
ഛായാഗ്രഹണം |
ബി. പിള്ള
|
ഇന്ദിരാ രാജു
|
വിതരണം |
ദാമർ ഫിലിംസ്
|
കഥ, തിരക്കഥ, സംഭാഷണം |
ശ്രീനിവാസൻ
|
നിർമ്മാണം |
മണിയൻ പിള്ള രാജു
|
സംവിധാനം |
ടി. കെ. രാജീവ് കുമാർ
|
പ്രദർശനശാലകളിൽ
ആദ്യ ആഴ്ചയിൽ ഈ ചിത്രം ₹ 2.25 കോടി ഗ്രോസ് കളക്ഷനായി ശേഖരിച്ചു.
പുരസ്കാരങ്ങൾ
ഏഷ്യാവിഷൻ ചലച്ചിത്രപുരസ്കാരം 2010[4]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ