ഐക്യരാഷ്ട്രസംഘടന 1948 ഡിസംബർ 9 -ന് അംഗീകരിച്ചതും 1951 ജനുവരി 12 -ന് നടപ്പിൽ വന്നതുമായ Resolution 260 (III) പ്രകാരം വംശഹത്യ എന്നാൽ താഴെപ്പറയുന്ന കുറ്റങ്ങളിൽ ഏതെങ്കിലും ഒരു ദേശീയ, വംശ, ഗോത്ര, മത വിഭാഗങ്ങൾക്കെതിരെ പ്രയോഗിച്ചാൽ അത് വംശഹത്യയായി കാണണമെന്നാണ്.
അംഗങ്ങളെ കൊല്ലുക
അംഗങ്ങൾക്ക് മാനസികമോ ശാരീരികമോ ആയ ഗൗരവമുള്ള പരിക്കേൽപ്പിക്കുക
ജീവിക്കാൻ ആവശ്യമായ ഭൗതികസാഹചര്യങ്ങൾ മനഃപൂർവമായി ഭാഗികമായോ മുഴുവനായോ നശിപ്പിക്കുക
ജനനത്തെ നിയന്ത്രിക്കുക
നിർബന്ധമായി കുട്ടികളെ ഒരു കൂട്ടത്തിൽ നിന്നും മറ്റൊന്നിലേക്കു മാറ്റുക
അന്താരാഷ്ട്ര വംശഹത്യ പ്രതിരോധ ദിനം
2015 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഡിസംബർ 9 “വംശഹത്യകളിൽ ഇരയായവരുടെ അന്തസ്സിനും വംശഹത്യ തടയുന്നതിനുമുള്ള അന്താരാഷ്ട്ര ദിനമായി” പ്രഖ്യാപിച്ചു.1948 ലെ വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള “വംശഹത്യ കൺവെൻഷൻ” Resolution 260 (III) പ്രമേയം അംഗീകരിച്ചതിന്റെ വാർഷികമാണ് ഡിസംബർ 9. കൺവെൻഷനിൽ അംഗീകരിച്ചതുപോലെ “വംശഹത്യ കൺവെൻഷന്റെ പങ്കി” നെകുറിച്ചു് അവബോധം വളർത്തുക, വംശഹത്യാ കുറ്റകൃത്യങ്ങളെ ചെറുക്കുക, വംശഹത്യാ ഇരകളെ അനുസ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1948 ലെ വംശഹത്യ തടയുന്നതിനുള്ള ഈ പ്രമേയം വോട്ടില്ലാതെ തന്നെ അംഗീകരിക്കുമ്പോൾ, 193 അംഗ ജനറൽ അസംബ്ലി ഓരോ രാജ്യവും വംശഹത്യയിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തെ കുറിച്ച് ഊന്നിപ്പറഞ്ഞു. [1]
വംശഹത്യയുടെ ദശകൾ, വംശഹത്യയെ സ്വാധീനിക്കുന്ന കാര്യങ്ങൾ, വംശഹത്യയെ തടയാൻ ചെയ്യേണ്ട പരിശ്രമങ്ങൾ
വംശഹത്യയുണ്ടാകണമെങ്കിൽ ചില മുൻകൂട്ടി തായാറെടുപ്പുകൾ ആവശ്യമാണ്. മനുഷ്യജീവന് വലിയ വിലനൽകാത്ത ഒരു ദേശീയസംസ്കാരമാണ് ആദ്യം വേണ്ടത്. സർവ്വാധികാരമുള്ള ഭരണാധികാരവും അത് തങ്ങൾക്കുണ്ടെന്ന് വിചാരിക്കുന്ന സമൂഹവും വംശഹത്യ ഉണ്ടാവാൻ വേണ്ട കാര്യമാണ്.[2] കൂടാതെ അധികാരമുള്ള വിഭാഗങ്ങൾക്ക് തങ്ങളുടെ ഇരകൾ പൂർണ്ണമായ മനുഷ്യരിലും താഴെയുള്ളവരാണെന്ന തോന്നൽ ഉണ്ടാവണം. ഒന്നുകിൽ അവിശ്വാസികൾ, നാഗരികരല്ലാത്തവർ, അപരിഷ്കൃതർ, കഴിവു കുറഞ്ഞവർ, അയോഗ്യരായവർ, ആചാരപരമായി പുറത്തായവർ, വംശീയമായി താഴെയുള്ളവർ, ജാതിയിൽ കുറഞ്ഞവർ, വിപ്ലവത്തിനു മുഖം തിരിച്ചവർ ഇങ്ങനെയിങ്ങനെ വെവ്വേറെ തരത്തിൽ അടയാളപ്പെടുത്താൻ പറ്റിയവർ ഉണ്ടാവണം.[3] വംശഹത്യനടത്താനുള്ളവർക്ക് ഇത്രയും കാര്യങ്ങൾ മാത്രം പോരാ, അതിന് അവർക്ക് ശക്തനായ, അധികാരം കേന്ദ്രീകരിച്ച നേതൃത്വവും അതിനെ പിന്തുണയ്ക്കുന്ന ഭരണവൃന്ദവും ഒരുങ്ങിപ്പുറപ്പെടാനുള്ള ആൾക്കാരും കുറ്റവാളികളും ആവശ്യമാണ്. ഒരു പുതുമാർഗ്ഗം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പുത്തൻ ഭരണാധികാരികളും പുതിയ രാജ്യങ്ങളും ഇരകളെ മനുഷ്യത്തരഹിതമായി തുടർച്ചയായി അപകീർത്തിപ്പെടുത്താനും കഴിയുന്ന കടന്നുകയറ്റക്കാരും വേണം.[2]
റുവാൻഡയിലെ വംശഹത്യയ്ക്ക് പിന്നാലെ സമർപ്പിച്ച ഈ റിപ്പോർട്ടിൽ കൂറ്റുതലായും അതുസംബന്ധിച്ച പരാമർശമാണ് ഉണ്ടായിരുന്നത്. അതു തടയാനുള്ള മാർഗങ്ങളിലും റുവാണ്ടയുടെ നിഴൽ കണ്ടേക്കാം. അമേരിക്കയ്ക്ക് മറ്റു ഗവണ്മെന്റുകളിലെ അവരുടെ സ്വാധീനം ഉപയോഗിച്ച് തടയാൻ മാർഗങ്ങൾ ഉണ്ടാക്കാനായാണ് റിപ്പോർട്ട് നൽകിയത്.
ഘട്ടം
സ്വഭാവം
തടയാനുള്ള മാർഗ്ഗങ്ങൾ
1. വേർതിരിക്കൽ
ജനങ്ങളെ ഞങ്ങൾ എന്നും നിങ്ങൾ എന്നും വേർതിരിക്കുക
ഈ ഘട്ടത്തിൽ സാർവത്രികമായ ഒരുമ വളർത്താൻ ശ്രമിക്കണം
2. പ്രതീകവൽക്കരണം
വെറുപ്പിനോട് കൂടെ പ്രതീകങ്ങൾ കൂടി താൽപ്പര്യമില്ലാത്ത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുക
ഒരു കൂട്ടത്തിലെ ആളക്കരെ മനുഷ്യരിലും ചെറുതാണെന്ന രീതിയിൽ മൃഗങ്ങളായും കീടങ്ങളായും രോഗങ്ങളായും തുല്യരാണെന്നു വരുത്തുക
പ്രാദേശികവും അന്താരാഷ്ട്രീയവുമായ നേതാക്കൾ ഇത്തരം കാര്യങ്ങളെ അപലപിക്കുകയും അങ്ങനെയുള്ളവർക്ക് വിദേശയാത്രയ്ക്ക് അവസരങ്ങൾ നിഷേധിക്കുകയും അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യുക.
4. സംഘടന
വംശഹത്യ എപ്പോഴും സംഘടിതമായി നടക്കുന്നതാണ്. സായുധ സംഘടനകളും അതിനായി പരിശീലനം കിട്ടുന്നവരും ആയിരിക്കും.
ഇത്തരം കായങ്ഗ്നൾ നടത്താൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ജനങ്ങൾക്കും ആയുധം എത്തുന്നില്ലെന്ന് ഐക്യരാഷ്ട്രസംഘടന ഉറപ്പു വരുത്തണം.
5. ധ്രുവീകരണം
ആൾക്കാരെ വിഭാഗീകരിക്കുന്ന രീതിയിലുള്ള വെറുപ്പു-സംഘങ്ങളുടെ കടുത്ത പ്രചാരണം
മിതവാദി നേതക്കൾക്ക് വേണ്ട സംരക്ഷണം നൽകലും മനുഷ്യാവകാശ സംഘങ്ങൾക്ക് സഹായവും. തീവ്രവാദസംഘങ്ങൾക്ക് അന്താരാഷ്ട്ര ഉപരോധം.
6. തായ്യാറെടുപ്പ്
മത-വംശ വ്യത്യാസങ്ങളുള്ള സംഘങ്ങളെ കണ്ടെത്തുകയും വേർതിരിക്കുകയും ചെയ്യുക.
വംശഹത്യ അടിയന്തരാവസ്ഥ ഈ ഘട്ടത്തിൽ പ്രഖ്യാപിക്കണം.
7. ഇല്ലായ്മ ചെയ്യൽ
ഇരകൾ മനുഷ്യരാണെന്ന് കരുതാത്ത കലാപകാരികൾ അവരെ ഇല്ലായ്മ ചെയ്യുന്നു.
അടിയന്തര സൈനിക ഇടപെടൽ മാത്രമേ ഈ ഘട്ടത്തിൽ സാധ്യമാകുകയുള്ളൂ. അന്താരാഷ്ട്രപിന്തുണയോടെയും സായുധ സുരക്ഷയോടെയും ഇരകൾക്ക് നാടുവിടാനുള്ള സുരക്ഷിത ഇടനാഴികൾ ഉണ്ടാക്കുക.
8. കുറ്റം സമ്മതിക്കാതിരിക്കൽ
കലാപകാരികൾ കുറ്റം ചെയ്തെന്ന് സമ്മതിക്കുകയില്ല.
അന്താരാഷ്ട്ര കോടതിയിലോ രാജ്യകോടതിയിലോ നടക്കുന്ന വിചാരണകൾ.