മിനറെറ്റ് ഓഫ് ജാം34°23′48″N 64°30′58″E / 34.39667°N 64.51611°E
അഫ്ഗാനിസ്ഥാന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന യുനെസ്ക്കോ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് മിനറെറ്റ് ഓഫ് ജാം. ഘോർ പ്രവശ്യയിൽ ഷഹ്രക് ജില്ലയിൽ ആർക്കും എളുപ്പം എത്താനാകാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനരികിലൂടെ ഹരി നദി ഒഴുകുന്നു[1] .62 മീറ്റർ (203അടി) ഉയരമുള്ള മിനറെറ്റ് 1190ൽ ചുടുകട്ടയും,കുമ്മായ ചാന്തും ,മിനുസമേറിയ ടെയ്‌ലുകൾ കൊണ്ടും നിർമ്മിച്ചിരിക്കുന്നു. കുഫികും നഷി കൈയെഴുത്തു ശാസ്ത്രവും,ക്ഷേത്ര ഗണിത ഘടനയും ഖുറാനിൽ നിന്ന് പകർത്തിയവയാണ്. ലോക പൈതൃകങ്ങളിൽ അപകടമായ അവസ്ഥയിലാണ് ഇന്ന് മിനററ്റ്. ദ്രവീകരണവും ശരിക്കും സംരക്ഷിക്കാത്തതിനാൽ[2] 2014ൽ ബിബിസി ഈ സ്തൂപം പെട്ടെന്ന് തന്നെ നിലംപൊത്തുമെന്ന് റിപ്പോർട്ട് ചെയ്തു[3]. 2013ൽ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നായി ഇത് തിരഞ്ഞെടുത്തു. സ്ഥലം![]() ![]() അഷ്ടഭുജ ആകൃതിയിൽ തറയും ചുറ്റും ഇരിപ്പിടങ്ങളും രണ്ട് തടി കൊണ്ട് നിർമ്മിച്ച ബാൽക്കണിയും മുകളിൽ റാന്തലുമായ സ്ഥലമാണ് അവിടം. ഘാസിയിൽ മൗസൂദ് 3 നിർമ്മിച്ച മിനാരത്തിനോട് വളരെ വലിയ സാമ്യതകൾ ഇതിന് ഉണ്ട്[4]. ഡെൽഹിയിലെ കുത്തബ്മിനാറിൽ നിന്ന് നേരിട്ട് പ്രചോദനം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഡൽഹിയിലെ കുത്തബ് മിനാർ കഴിഞ്ഞാൽ ചുടുകല്ല് കൊണ്ട് നിർമ്മിച്ച സ്തൂപങ്ങളിൽ രണ്ടാമത്തെ സ്ഥാനം ഇതിനുണ്ട്. ഭീഷണിഇന്ന് വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഹരി,ജാം നദികളുടെ വളരെ അടുത്ത സ്ഥാനവും ഇതിന്റെ നിലനില്പ്പ് അപകടത്തിലാക്കി. 2002ൽ ഇവിടം സന്ദർശിച്ച ബ്രിട്ടീഷ് പര്യവേഷകനും പാർലമെന്റ് അംഗവുമായ റോറി സ്റ്റെവാർട്ട് ഇവിടെ കള്ളക്കടത്തുകാരും അനധികൃത ഖനനക്കാരും ഈ മിനാരത്തിന്റെ പ്രദേശങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്തു[5] . അധിക വായനയ്ക്ക്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia