ശകർ
കിഴക്കൻ ഇറാനിയൻ ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യൻ നാടോടി ഗോത്രങ്ങളായിരുന്നു ശകർ അഥവാ സിഥിയർ.[1][2][3] പശ്ചിമേഷ്യയിൽ നിന്നുള്ള ലിഖിതരേഖകൾ പ്രകാരം സിഥിയർ ബി.സി.ഇ. എട്ടം ശതകത്തിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും വടക്കൻ അഫ്ഘാനിസ്ഥാനിലൂടെ ഇറാന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമായുള്ള സമതലങ്ങളിൽ, അതായത് ഇന്നത്തെ അസർബായ്‌ജാൻ പ്രദേശത്ത് വാസമുറപ്പിച്ചു. ബി.സി.ഇ. ആറാം നൂറ്റാണ്ടിന്റെ അവസാനം തന്നെ, തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കുള്ള വിശാലമായ മേഖലയിൽ സിഥിയരുടെ സാന്നിധ്യം പേർഷ്യൻ ഹഖമനീഷ്യൻ കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യക്കാർ ഇവരെ ശകർ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളിൽത്തന്നെ ഇന്നത്തെ ഇറാന്റെയും അഫ്ഘാസ്ഥാന്റെയും വടക്കൻ പ്രദേശങ്ങളിൽ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. [4]. ശകന്മാർ യൂറോപ്യൻ സിഥിയന്മാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. രണ്ട് ഗ്രൂപ്പുകളും വിശാലമായ സിഥിയൻ സംസ്കാരങ്ങളുടെ ഭാഗമായിരുന്നു.[5] അവർ ആത്യന്തികമായി മുമ്പുണ്ടായിരുന്ന ആൻഡ്രോനോവോ സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. കൂടാതെ ശക ഭാഷ സിഥിയൻ ഭാഷകളുടെ ഭാഗമായിരുന്നു. എന്നാലും, ഏഷ്യൻ സ്റ്റെപ്പുകളിലെ ശകന്മാരെ പോണ്ടിക് സ്റ്റെപ്പിലെ സിഥിയൻമാരിൽ നിന്ന് വേർതിരിച്ചു കാണേണ്ടതാണ്.[6][7] പുരാതന പേർഷ്യക്കാർ, പുരാതന ഗ്രീക്കുകാർ, പുരാതന ബാബിലോണിയക്കാർ എന്നിവർ "ശക", "സിഥിയൻ" എന്നീ പേരുകൾ എല്ലാ സ്റ്റെപ്പ് നാടോടി ഗോത്രക്കാരെയും കുറിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിലും. "ശക" എന്ന പേര് കിഴക്കൻ സ്റ്റെപ്പിയിലെ പുരാതന നാടോടികൾക്ക് പ്രത്യേകമായി ഉപയോഗിക്കുന്നു, അതേസമയം "സിഥിയൻ" എന്നത് പടിഞ്ഞാറൻ സ്റ്റെപ്പിയിൽ താമസിക്കുന്ന നാടോടികളുടെ ഗ്രൂപ്പിന് ഉപയോഗിക്കുന്നു.[6][8][9] ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു. ഇവർ ബാക്ട്രിയയിലെ ഗ്രീക്ക് ഭരണാധികാരികളെ തോൽപ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് ഹിന്ദുകുഷ് കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു. 130-120 ബി.സി.ഇ. കാലഘട്ടത്തിൽ പാർത്തിയരുമായി ഏറ്റുമുട്ടിയ ശകർ, ഗ്രാറേറ്റ്സ് രണ്ടാമൻ അർട്ടാബാൻസ് രണ്ടാമൻ എന്നീ രണ്ട് പാർത്തിയൻ രാജാക്കന്മാരെ കൊലപ്പെടുത്തി. മിത്രാഡാട്ടസ് രണ്ടാമന്റെ നേതൃത്വത്തിൽ പാർത്തിയർ ശകരെ തോൽപ്പിച്ചു. എന്നിരുന്നാലും മേഖലയിലെ രാഷ്ട്രീയകാര്യങ്ങളിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ ശകർക്കായി[10]. ![]() പേര്, ഭാഷ, ചരിത്രപശ്ചാത്തലംശകർ (പുരാതന ഇറാനിയൻ Sakā (സകാ), nominative പുല്ലിംഗം, ബഹുവചനംവ്യാകരണം; പുരാതന ഗ്രീക്ക് Σάκαι, ശക; സംസ്കൃതം [शक] Error: {{Transliteration}}: transliteration text not Latin script (pos 1: श) (help)) കിഴക്കൻ യൂറോപ്പിലെ യൂറേഷ്യൻ സമതലങ്ങളിൽ നിന്നും ചൈനയിലെ ക്സിൻജിയാങ്ങ് പ്രവിശ്യയിലേയ്ക്ക് കുടിയേറി. ഇവർ പുരാതന ഇറാനിലെ പ്രവിശ്യകളിലും താമസിച്ചിരുന്നു.[11] ബ്രിട്ടീഷ് ഭാഷാ വിദഗ്ദ്ധനായിരുന്ന ഹാരോൾഡ് ബെയ്ലിയുടെ[12] അഭിപ്രായപ്രകാരം ശക്തരാകുക എന്നർത്ഥമുള്ള ഇന്തോ ഇറാനിയൻ ഭാഷയിലെ ശക് എന്ന ക്രിയയെ അടിസ്ഥാനപ്പെടുത്തിയുള്ള നാമവിശേഷണരൂപമാണ് ശക എന്നത്[4]. പുരാതന ഗ്രീക്കുകാർ ശകരെ സിഥിയർ എന്ന് വിളിച്ചു, എന്നാൽ പേർഷ്യൻ സാമ്രാജ്യത്തിലെ ഭാഷയിൽ ഇവർ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാർ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാർ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് മദ്ധ്യേഷ്യ, വിദൂര പൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവർ പിന്നീട് ഖസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങൾ, അൽത്തായ് മലകൾ, സൈബീരിയ, റഷ്യ, ചൈനയുടെ ക്സൻജിയാങ്ങ് പ്രവിശ്യ, എന്നിവിടങ്ങളിൽ ക്രി.മു. 300-നു മുൻപുള്ള നൂറ്റാണ്ടുകളിൽ (മദ്ധ്യ പേർഷ്യൻ കാലഘട്ടത്തിന്റെ ആരംഭത്തിൽ) ജീവിച്ചിരുന്നു. റോമക്കാർ ശകരെയും (സകേ) സിഥിയരെയും (സിഥിയേ) തിരിച്ചറിഞ്ഞിരുന്നു. ബൈസാന്തിയത്തിലെ സ്റ്റെഫാനസ് എത്നിക്കയിലെ ശകരെ ശക സേന, അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. ചരാക്സിലെ ഇസിഡോറസ് ശകരെ തന്റെ കൃതിയിൽ പാർഥിയൻ നിലയങ്ങൾ എന്ന് വിശേഷിപ്പിച്ചു. അസിറിയക്കാർ അശ്‌ഗുസായ് അല്ലെങ്കിൽ ഇശ്‌ഗുസായ് എന്നാണ് സിഥിയരെ വിളിച്ചിരുന്നത്. ബൈബിളിലാകട്ടെ അശ്‌കെനാസ് എന്നാണ് ഇവർ അറിയപ്പെടുന്നത്. അശ്കെനാസും അവരുടെ കുതിരകളേയും ബാബിലോണീയരുടെ ശത്രുക്കളായാണ് ബൈബിൾ ചിത്രീകരിക്കുന്നത്[4][13]. സിമേറിയരെ സൂചിപ്പിക്കുന്ന ഗിമിറായ് എന്ന വാക്കും പലയിടങ്ങളിൽ സിഥിയരെ സൂചിപ്പിക്കുന്നതിന് പരസ്പരം മാറ്റി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് പേർഷ്യൻ ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയസിന്റെ ത്രിഭാഷാലിഖിതമായ ബെഹിസ്തൂൻ ലിഖിതത്തിൽ പേർഷ്യൻ ഭാഷയിൽ സിഥിയരെ സൂചിപ്പിക്കുന്ന ശകർ എന്നതിന് നേർപരിഭാഷയായി ഗിമിറായ് എന്നാണ് അക്കാഡിയൻ ഭാഷയിൽ എഴുതിയിരിക്കുന്നത്. ഉൽപ്പത്തിപുസ്തകത്തിൽ (10. 2-3) ഗോമറിന്റെ (സിമേറിയർ) മക്കളായാണ് അശ്‌കെനാസിനെ (സിഥിയർ) സൂചിപ്പിക്കുന്നത്[4]. ചരിത്രംഉത്ഭവംപഠനങ്ങൾ, സിഥിയൻമാരുടെ ജനിതക ഘടനയെ യമ്നയയുമായി ബന്ധപ്പെട്ട പൂർവ്വികരുടെയും കിഴക്കൻ ഏഷ്യൻ/വടക്കൻ സൈബീരിയൻ മൂലകങ്ങളുടെയും മിശ്രിതമായി വിശേഷിപ്പിക്കാം എന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു. 2021-ലെ ഒരു പഠനം ഈ അനുമാനത്തെ ശരി വച്ചു. എന്നാൽ സിഥിയന്മാരുടെ പടിഞ്ഞാറൻ യുറേഷ്യൻ ജനിതകഘടന യംനയയെക്കാൾ ആൻഡ്രോനോവോ-സിന്താഷ്ട സംസ്കാരങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് അവർ കണ്ടെത്തിയത്. ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ഇരുമ്പ് യുഗത്തിന്റെ ആരംഭത്തിൽ യുറേഷ്യൻ സ്റ്റെപ്പിലാണ് സിഥിയൻ/ശക സംസ്കാരങ്ങൾ ഉയർന്നുവന്നത്. മൃഗങ്ങളെ വിഷയമാക്കിയിട്ടുള്ള കലാരൂപങ്ങളും കുർഗാനുകൾ എന്നറിയപ്പെടുന്ന ശവസംസ്കരണകുന്നുകളും ആണ് സിഥിയൻ സംസ്കാരത്തിന്റെ സവിശേഷത. ഈ സവിശേഷതകൾ കിഴക്കൻ സിഥിയരിലാണ് ആദ്യമായി കാണപ്പെടുന്നത്. ജനിതക തെളിവുകളും പുരാവസ്തു ഗവേഷണങ്ങളും സ്ഥിരീകരിക്കുന്നു, പടിഞ്ഞാറൻ സ്റ്റെപ്പിലെ ഇടയന്മാർ കിഴക്കോട്ട് അൽതായ് മേഖലയിലേക്കും പടിഞ്ഞാറൻ മംഗോളിയയിലേക്കും വ്യാപിക്കുകയും ഇറാനിയൻ ഭാഷകൾ പ്രചരിപ്പിക്കുകയും പ്രാദേശികരായ സൈബീരിയൻ, കിഴക്കൻ ഏഷ്യൻ ജനസമൂഹവുമായുള്ള സമ്പർക്കങ്ങളും മൂലം സിഥിയൻ ഭൗതിക സംസ്കാരങ്ങൾക്ക് കാരണമാവുകയും ചെയ്തു. ആദ്യകാലചരിത്രംബിസി എട്ടാം നൂറ്റാണ്ടു മുതൽ ശകരെക്കുറിച്ച് ചരിത്ര, പുരാവസ്തു രേഖകളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[14] ബി.സി.ഇ 8 മുതൽ 7 വരെ നൂറ്റാണ്ടുകളിൽ മസാഗെറ്റേ/ടിഗ്രാക്സൗഡയിലെ ശകഗോത്രം അധികാരത്തിലേക്ക് ഉയർന്നു.[15] അവർ കിഴക്ക് നിന്ന് മധ്യേഷ്യയിലേക്ക് കുടിയേറുകയും അവിടെ അവർ മറ്റൊരു നാടോടി ഇറാനിയൻ ഗോത്രമായ സിഥിയന്മാരെ പുറത്താക്കി. അതിനുശേഷം അവർ ബി.സി.ഇ ആറാം നൂറ്റാണ്ടോടെ മധ്യേഷ്യയുടെ വളരെ പ്രദേശങ്ങൾ കൈവശപ്പെടുത്തി.[16] സിഥിയൻമാരെ പടിഞ്ഞാറോട്ട് അരക്‌സസ് നദിക്ക് കുറുകെ കൊക്കേഷ്യൻ, പോണ്ടിക് സ്റ്റെപ്പുകളിലേക്ക് പുറത്താക്കിയ മസാഗെറ്റേ ഗോത്രക്കാർ യുറേഷ്യൻ സ്റ്റെപ്പിലെ നാടോടികളായ ജനങ്ങളുടെ പ്രയാണത്തിനു തുടക്കമിട്ടു.[17] വിവിധ ശകവംശജർഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ (യുറോപ്പിലുള്ള) ഭാഗങ്ങളിൽ കാണപ്പെട്ട ശകരെ, ശക പാരാദ്രയാ (കടലിനക്കരെയുള്ള ശകർ) എന്നും ദക്ഷിണമദ്ധ്യേഷ്യയിൽ കണ്ടു വന്നവരെ ശകാ ടിയാഗ്രാക്സാഡ് (കൂർത്ത തൊപ്പി ധരിച്ചിരുന്നവർ), ശക ഹവോമവർഗ (ഹവോമം അഥവാ സോമം ഉപയോഗിക്കുന്നവർ) എന്നുമൊക്കെയായിരുന്നു ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്[4]. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ ഗാന്ധാരം കേന്ദ്രീകരിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശക്തി പ്രാപിച്ച ഇന്തോ സിഥിയർ, ഒന്നാം നൂറ്റാണ്ടിൽ ശക്തിപ്പെട്ട കുശാനർ, ഇതേ സമയം ഇന്ത്യയിലെ ഗുജറാത്ത്പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന പടിഞ്ഞാറൻ സത്രപർ തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്. ആരിയസ്പോയിഅലക്സാണ്ടറുടെ ആക്രമണകാലത്ത് തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താൻ പ്രദേശത്തെ ഒരു ജനവിഭാഗമായിരുന്നു അരിയസ്പോയി അഥവാ അരിയംസ്പോയി. യുവെർഗെതായി എന്നും ഇക്കൂട്ടർ അറിയപ്പെട്ടിരുന്നു. ഒരു സിഥിയൻ ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ ജനവിഭാഗത്തിന് മഹാനായ സൈറസ് ആണ് ഈ പേര് നൽകിയത് എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ജീവചരിത്രകാരന്മാർ പറയുന്നു. ഇവരുടെ സമൂഹത്തിൽ കുതിരക്കുള്ള പ്രാധാന്യം എടുത്തുപറയേണ്ടതാണ്. കുതിര എന്നതിന്റെ ഇറാനിയൻ വാക്കായ ആസ്പ് എന്ന വാക്കു കൂട്ടിച്ചേർത്താണ് ഇവരുടെ പേരിട്ടിരിക്കുന്നത്. അലക്സാണ്ടറുടെ സംഘാംഘമായ ആരിയന്റെ അഭിപ്രായത്തിൽ മേഖലയിലെ മറ്റു ജനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ് ഇവർക്കിടയിൽ നിലനിന്നിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാലങ്ങളിൽ വടക്കുനിന്ന് ഹെറാത്ത് ഇടനാഴി വഴി വന്ന സിഥിയന്മാരുടെ പിൻഗാമികളാണ് ഇവരെന്ന് കരുതപ്പെന്നു[18]. അവലംബം
പുസ്തകങ്ങളും ലേഖനങ്ങളും
പുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia