മഫ്രിയോനോ (സുറിയാനി: ܡܦܪܝܢܐ) എന്നത് അന്ത്യോഖ്യൻ സുറിയാനി യാക്കോബായ സഭാ അധികാരശ്രേണിയിൽ പാത്രിയർക്കീസിന്റെ തൊട്ട് താഴെയുള്ള പദവിയാണ്. സഭയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനമാണ് അതുകൊണ്ട് ഒരു മഫ്രിയോനോയുടെ അധികാരപദവിയായ മഫ്രിയാനേറ്റ്. അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ മൂന്ന് മഫ്രിയാനേറ്റുകൾ ഉണ്ടായിട്ടുണ്ട്. ടഗ്രിത് കേന്ദ്രമായ പൗരസ്ത്യ മാഫ്രിയാനേറ്റ്, തൂർ അബ്ദീൻ കേന്ദ്രമായ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മാഫ്രിയാനേറ്റ്, ഇന്ത്യയിൽ സ്ഥാപിതമായ മാഫ്രിയാനേറ്റ് എന്നിവയാണവ. ഇതുകൂടാതെ സുറിയാനി കത്തോലിക്കാ സഭയിൽ ഇടക്കാലത്ത് സഭാഭരണം നിർവഹിച്ചിരുന്ന ഒരു മാഫ്രിയാനേറ്റുമുണ്ട്.[1]
പദോൽപ്പത്തി
സുറിയാനി ഭാഷയിലെ "ഫലം കായ്ക്കുന്നയാൾ, ഫലം കായ്ക്കുക" എന്നെല്ലാമാണ് മാഫ്രിയോനോ എന്ന വാക്കിന്റെ അർത്ഥം.[1][2]
ചരിത്രം
സസാനിയൻ സാമ്രാജ്യത്തിന്റെ ഭരണപ്രദേശങ്ങളിലും റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സ്ഥലങ്ങളിലുമുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭരണനേതൃത്വത്തിനാണ് ക്രി. വ. 628-ൽ കിഴക്കിന്റെ മാഫ്രിയാനേറ്റ് അല്ലെങ്കിൽ ടഗ്രിതിന്റെ മാഫ്രിയാനേറ്റ് എന്ന് വിളിക്കപ്പെടുന്ന മാഫ്രിയാനേറ്റ് സ്ഥാപിക്കപ്പെട്ടത്.[1]
മദ്ധ്യകാലഘട്ടത്തിലെ സുറിയാനി ഓർത്തഡോക്സ് ഭദ്രാസനങ്ങൾ.
മാഫ്രിയോനോയുടെ ഇരിപ്പിടം തുടക്കത്തിൽ ടഗ്രിതിലായിരുന്നു. അന്ത്യോഖ്യയിലെ പാത്രിയർക്കീസിനുശേഷം അദ്ദേഹം ശ്രേണിയിൽ രണ്ടാം സ്ഥാനത്താണ് ഗണിക്കപ്പെട്ടിരുന്നത്. പ്രദേശത്തെ കിഴക്കിന്റെ സഭയുടെ പരാമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസിനോട് നേരിട്ട് എതിരിടാൻ തുടക്കത്തിൽ കാതോലിക്കോസ് എന്നുതന്നെ വിളിക്കപ്പെട്ടുവരുകയായിരുന്നു. മഫ്രിയോനോ എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത് 1100ഓടെയാണ്. 1156 ൽ മാഫ്രിയാനേറ്റ് മൊസൂളിലേക്ക് മാറ്റി.[2]തുർ അബ്ദീൻ പ്രദേശത്തിന് പുറത്ത് സുറിയാനി ഓർത്തഡോക്സുകാരുടെ അംഗസംഖ്യ കുറയുന്നതിന്റെ ഫലമായി 1860 ൽ കിഴക്കിന്റെ മാഫ്രിയാനേറ്റ് നിർത്തലാക്കി. അപ്പോഴേക്കും ഇത് വളരെക്കാലമായി കേവലം നാമമാത്രമായ സ്ഥാനമായി (titular see) തീർന്നിരുന്നു. [1]
സുറിയാനി ഓർത്തഡോക്സ് മഫ്രിയാനേറ്റിന്റെ ആസ്ഥാനമായിരുന്ന മോർ മത്തായി ആശ്രമം
ഇരുപതാം നൂറ്റാണ്ടിൽ സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്ന് സ്വതന്ത്രമായ ഒരു പുതിയ മാഫ്രിയാനേറ്റ് ഇന്ത്യയിൽ സ്ഥാപിതമായി. മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്തയായിരുന്ന പൗലോസ് ഇവാനിയോസാണ് മഫ്രിയോനോ ആയി സ്ഥാനമേറ്റത്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമനാണ് ഈ സംഭവത്തിന് കാരണഭൂതനായത്. 1912ൽ നടന്ന ആ സംഭവത്തോടെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പുതിയ സ്വയംശീർക സഭ രൂപപ്പെട്ടു. അക്കാലം മുതലേ ഈ സ്ഥാനം പൗരസ്ത്യ കാതോലിക്കേറ്റ് എന്ന് അറിയപ്പെട്ടുവരുന്നു. 1958 വരെ സുറിയാനി ഓർത്തഡോക്സ് സഭയോ അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാരോ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, 1958ലെ മലങ്കര സഭായോജിപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. എന്നിരുന്നാലും സ്ഥിതി 1975ൽ വഷളായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വീണ്ടും ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് പിരിഞ്ഞു. അന്നുമുതൽ ഇന്ത്യയിൽ രണ്ട് എതിരാളികളായ മാഫ്രിയനേറ്റുകളുണ്ട്, എന്നിരുന്നാലും യഥാർത്ഥത്തിൽ ഉപയോഗത്തിലുള്ള തലക്കെട്ടുകൾ സുറിയാനി ഓർത്തഡോക്സ് സഭയിൽ ഇന്ത്യയുടെ കാതോലിക്കോസ് എന്നതും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ പൗരസ്ത്യ കാതോലിക്കോസ് എന്നതുമാണ്.[1]
മഫ്രിയോനോമാരുടെ പട്ടിക
സുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തമാർ
↑ 1.01.11.21.31.4George A. Kiraz, "Maphrian", in Sebastian P. Brock, Aaron M. Butts, George A. Kiraz and Lucas Van Rompay (eds.), Gorgias Encyclopedic Dictionary of the Syriac Heritage (Gorgias Press, 2011 [online 2018]).
↑ 2.02.1Hidemi Takahashi, "Maphrian", in Oliver Nicholson (ed.), The Oxford Dictionary of Late Antiquity (Oxford University Press, 2018), p. 957.
↑Kiraz, George A. (2011). "Maphrian". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 13 September 2020.
↑Metzler, Josef (1973). "Die Syrisch-Katholische Kirche von Antioch". In Metzler J. (ed.). Sacrae Congregationis de Propaganda Fide Memoria Rerum. Vol. II. Herder. pp. 368–379.(in German)