This ലേഖനം is about മദ്ധ്യപൂർവ്വദേശം കേന്ദ്രമായ ഒരു പൗരസ്ത്യ കത്തോലിക്കാ സഭയേക്കുറിച്ചാണ്. For ഇതേപേരിൽ പലപ്പോഴും അറിയപ്പെടുന്ന ഇന്ത്യയിലെ പൗരസ്ത്യ കത്തോലിക്കാ സഭയ്ക്ക്, see സിറോ-മലബാർ സഭ.
സുറിയാനി കത്തോലിക്കാ സഭ
ܥܕܬܐ ܣܘܪܝܝܬܐ ܩܬܘܠܝܩܝܬܐ
ബഹുദൈദയിലെ മാർ ബഹ്നാം ദയറ, സുറിയാനി കത്തോലിക്കാ സഭയുടെ ഏറ്റവും ചരിത്രപ്രധാന്യമുള്ള ആശ്രമം
സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പൗരാണികമായ അന്ത്യോഖ്യൻ സഭയിലേക്ക് വ്യാപിച്ചു കിടക്കുന്നു. അന്ത്യോഖ്യൻ സഭയുടെ ആധുനിക ശാഖകളിൽ ഒന്നായ ഈ സഭ സുറിയാനി ഓർത്തഡോക്സ് സഭയുമായി ചരിത്രപരവും ആരാധനാക്രമപരവും സാംസ്കാരികവുമായ പൊതുപൈതൃകം പങ്കിടുന്നു. കൽക്കിദോനിയൻ ശീശ്മയ്ക്ക് ശേഷം അന്ത്യോഖ്യൻ സഭയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് ഔദ്യോഗിക റോമൻ സഭയിൽ നിന്ന് വേർപെട്ട ഈ സഭ സ്വതന്ത്രമായ പാത്രിയർക്കാസനം സ്ഥാപിച്ച് സുറിയാനി ഓർത്തഡോക്സ് സഭയായി രൂപപ്പെട്ടു. അങ്ങനെ ഓറിയൻറൽ ഓർത്തഡോക്സ് ക്രിസ്തീയതയുടെ ഭാഗമായ ഈ സഭ പതിനേഴാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ഭാഗമായി മാർപ്പാപ്പയ്ക്ക് വിധേയപ്പെട്ടു. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ എത്താൻ തയ്യാറാകാതിരുന്നവർ സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരിൽ നിലകൊണ്ടു.[7]
നിലവിൽ മോർ ഇഗ്നാത്തിയോസ് യൂസഫ് 3ാമൻ യൗനാൻ, ആണ് 2009 മുതൽ ഈ സഭയുടെ പാത്രിയാർക്കീസ്. അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് എന്ന ഔദ്യോഗിക ശീർഷകം സഭാദ്ധ്യക്ഷൻ ഉപയോഗിക്കുന്നു.[8]
↑Amir Harrak. "Syriac Catholic Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopaedia of Syriac Heritage. Gorgias Press.