ബുദ്ധമതം കേരളത്തിൽ![]() ബുദ്ധമതം അതിന്റെ പ്രാരംഭ ദശയിൽത്തന്നെ കേരളത്തിലെത്തിയിരുന്നതായി കരുതുന്നു. ക്രിസ്തുവിന് മുൻപ് ആറാം നൂറ്റാണ്ടിൽ ബുദ്ധസന്യാസികൾ കേരളത്തിലെത്തിയതായി ചരിത്രപരമായ തെളിവുകളുണ്ട്. [1]അശോകന്റെയും കേരളത്തിലെ നിരവധി നാട്ടു രാജാക്കന്മാരുടെ ശാസനങ്ങളും സംഘകാലത്തെ നിരവധി കൃതികളും കേരളത്തിലെ ബുദ്ധമതസ്വാധീനം വ്യക്തമാക്കുന്നു. അശോകചക്രവർത്തി നാനാദിക്കിലേക്കും ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തിൽ നേരിട്ടും ശ്രീലങ്കയിൽ നിന്നും ബുദ്ധസന്ന്യാസിമാർ ഇവിടെ എത്തി. അശോകൻ ഇന്ത്യ മുഴുവനും കീഴടക്കണമെന്ന് വാഞ്ഛയുള്ള ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യബലത്താലും കേരളത്തിലെ ചേരരാജാക്കന്മാർ മതസഹിഷ്ണുതയുള്ളവരായതിനാലും ബുദ്ധമതം രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു iഇന്ന് ബുദ്ധമതം കേരളത്തിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു എങ്കിലും പ്രാക്തനകാലങ്ങളിൽ കേരളത്തിൽ ശക്തമായ സ്ഥാനം ഉണ്ടായിരുന്നു എന്നും അതിന്റെ സാംസ്കാരിക സ്വാധിനം ഇന്നും കേരള ജനങ്ങളിൽ കാണാൻ സാധിക്കുമെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [2] നരബലിക്കും ജന്തു ബലിക്കും, മറ്റനാചാരങ്ങൾക്കും എതിരായി ബുദ്ധസന്യാസികൾ നടത്തിയ ധാർമ്മികസമരം, ദ്രാവിഡാചാരങ്ങളിലെ നീചമായവയ്ക്കെതിരെയുള്ള കേരളത്തിൽ വച്ച് നടന്ന ആദ്യത്തെ സാമൂഹിക പരിഷ്കരണം ആയിരുന്നു. [3]കലപ്പയുടെ ഉപയോഗം കേരളീയരെ പഠിപ്പിച്ചതും ശാസ്ത്രീയ കൃഷിരീതി, ആയുർവേദം എന്നിവ ആദ്യമായി അവതരിപ്പിച്ചതും ബുദ്ധമതക്കാരായിരുന്നു. വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റമായി എല്ലാ കോണുകളിലും അവർ പള്ളിക്കുടങ്ങളും നിരവധി ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ചു. മരുത്വകേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന അവരുടെ ചികിത്സാ കേന്ദ്രങ്ങൾ അക്കാലമത്രയും മന്ത്രവാദവും മറ്റും ശീലിച്ച കേരളിയരെ സംബന്ധിച്ച് ഉന്മൂലമായ മാറ്റമാണ് വരുത്തിയത്. ഓണത്തിന്റെ ഉത്ഭവവും ക്ഷേത്രങ്ങളിലെ നിരവധി ആചാരങ്ങളും ബൗദ്ധസ്വാധീനമാണ്. അങ്ങനെ കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹികജീവിതത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം പിന്നീട് നാമമാത്രമായി ചുരുങ്ങി.[4] ചരിത്രംഅശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്.പുത്ത എന്നതിന്റെ വിവക്ഷ ബുദ്ധ എന്ന് തന്നെയാണ്, പാലി പ്രാകൃത ഭാഷയില് ബ ദ്ധ തുടങ്ങിയ അക്ഷരങ്ങളുടെ പ്രയോഗം വിരളമായിരുന്നു, കേരപുത്ത എന്നത് കൊണ്ട് ഉദ്യേശിക്കുന്നത് ചേര ബുദ്ധ കേര ബുദ്ധ എന്ന് തന്നെയാണ്. ഇത് ഒരു പക്ഷേ ചേര പുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതായിരിക്കാം. എന്തായാലും കേരളത്തിലെ ആദ്യകാല രാജാക്കന്മാർ ബുദ്ധജൈന മതങ്ങൾ സ്വീകരിച്ചവരായിരുന്നു.[5] തമിഴ്നാട്ടിലേയും നിരവധിരാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നു[6] കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിർനാർ പാറയിൽ അശോകചക്രവർത്തി കൊത്തി വപ്പിച്ച ധർമ്മലിപികളാണ്. അതിൽ പറയുന്നത് ഇപ്രകാരമാണ്
ക്രി.മു. 2 നൂറ്റാണ്ടിൽ തന്നെ ബുദ്ധമതം കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും ഉണ്ടായിരുന്നു എന്ന് അശോകന്റെ ശാസനങ്ങൾ തെളിയിക്കുന്നു.[8] മൂന്നാം നൂറ്റാണ്ടിൽ തേരവാദ ബുദ്ധിസം കേരളത്തിലെത്തി എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. [9]കോഴിക്കോട്, മാവേലിക്കര, കരുമാടി, കരുനാഗപ്പള്ളി, മരുതൂർകുളങ്ങര, ഭരണിക്കാവ്, പള്ളിയ്ക്കൽ, കോട്ടപ്പുറം എന്നിവടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ കണ്ടെടുത്തത് ഇതിനുപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമല ഉൾപ്പെടെ പലേടത്തുമുള്ള ഹിന്ദു ക്ഷേത്രങ്ങൾ ബുദ്ധവിഹാരങ്ങളായിരുന്നു എന്ന് ചരിത്രപരമായി വിശദീകരിപ്പെട്ടിട്ടുണ്ട്. [10] പല വിഗ്രഹങ്ങളും ഉടഞ്ഞതും അടുത്തുള്ള കുളങ്ങളിൽ എറിയപ്പെട്ട നിലയിലുമാണ്. ഇത് ഒരു അധിനിവേശത്തിന്റേയും ബലപ്രയോഗം മൂലമുള്ള പിടിച്ചെടുക്കലിന്റേയും സൂചനയാണ് തരുന്നത്.[9] സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ അശോകചക്രവർത്തി യത്നിച്ചു. ഇക്കാര്യം മസ്കി ശിലാശാസനങ്ങളിൽ പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം കറന്നൂർ ജില്ലയിലെ ഏറഗുഡി ശാസനമാണ്. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന് ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടുമെന്ന് അനുമാനിക്കാം. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.[11] ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. ശ്രീബുദ്ധൻ തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും മഹാവംശം എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [12] കേരളത്തിൽ ബുദ്ധം പ്രചരിപ്പിക്കാനെത്തിയ സന്ന്യാസിമാർ ശ്രീലങ്കയിൽ നിന്നു മാത്രമല്ല എത്തിയത്, മറിച്ച്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ അശോകൻ മതപ്രചരണാർത്ഥം അയച്ച മാഹാസംഘരക്ഷിതൻ എന്ന പ്രമുഖ ബുദ്ധമതാചാര്യന്റെ ശിഷ്യന്മാർ വഴിയും കേരളത്തിൽ ബുദ്ധമതക്കാർ വന്നു ചേർന്നിരുന്നു. [13] കേരളത്തിൽ ഹീനയാനക്കാർ മാത്രമല്ല, മറിച്ച് മഹായാനക്കാരും വജ്രയാന സൈദ്ധാന്തികരും വളരാനിടയായി. ക്രി.വ. 240 മുതൽ 253 വരെ ശ്രീലങ്ക ഭരിച്ചിരുന്ന മേഘവർണനും 253 മുതൽ 275 വരെ തുടർന്ന മകലയും മഹായാനികളായിരുന്ന ഭിക്ഷുക്കൾക്ക് അവസരം നൽകിയിരുന്നവരാണ്. എന്നാാൽ 305 മുതൽ 316 വരെയുള്ള കാലത്തെ രാജ ഗോഡകാദയന്റെ കാലത്ത് പാഷാണ്ഡത അരോപിച്ച് മഹായാനികളായ 60 ബുദ്ധഭിക്ഷുക്കളെ നാടുകടത്തുകയും ചെയ്തു. ഇവരെല്ലാം വന്നു ചേർന്നത് കേരളത്തിലാണ്. ഈ 60 ഭിക്ഷുക്കളും കേരളത്തിൽ മഹായാന ബുദ്ധമതത്തിന്റെ ഉയർച്ചക്കായി അക്ഷീണം പ്രയത്നിച്ചു. ![]() ബുദ്ധമത സന്യാസികൾ ബുദ്ധമതസന്ദേശം പ്രചരിപ്പിക്കാൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് സംഘകാലകൃതികൾ പരാമർശിക്കുന്നുണ്ട്. മണിമേഖല ഒരു ബൗദ്ധകൃതിയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ബുദ്ധചൈത്യം വഞ്ചി എന്ന സ്ഥലത്തായിരുന്നു. ഇവിടെ പരാമർശിക്കപ്പെടുന്ന വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങളുണ്ട്.[7] കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ [1] ബുദ്ധമത സന്യാസിയായി മാറുകയും രാജ്യഭരണം ഉപേക്ഷിക്കുകയും ചെയ്തുവെന്ന് ഐതിഹ്യമുണ്ട്.[14] ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ് കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നിലമ്പേരൂർ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും കാണപ്പെടുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതശേഷ്ഠരായിരുന്നു നാഗാർജ്ജുന, ആര്യദേവ, ബോധിധർമ്മ, ധർമ്മകീർത്തി, വസുബന്ധു, ദിന്നാഗ, ഭാവവിവേക, ധർമ്മപാല, ബുദ്ധഘോഷ, ബുദ്ധദത്തർ എന്നിവർ എങ്കിലും ദക്ഷിണഭാരത്തത്തിന്റെ പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നുള്ളവരാണിവരെന്നാണ് പ്രഥമ ദൃഷ്ഠ്യാ തോന്നുക.[13] നാഗാർജ്ജുനർ, ക്രി.വ. രണ്ടാം ശതകത്തിൽ ജാതി വൈജാത്യങ്ങൾ വ്യക്തമല്ലാത്ത ഒരു സമയത്തുള്ള കേരളത്തിലെ പാലക്കാടാണ് ജനിച്ചത് [15]. ധർമ്മപാലൻ തെക്കൻ തിരുവിതാംകൂറുകാരനും[അവലംബം ആവശ്യമാണ്], ബുദ്ധഘോഷൻ മധ്യ തിരുവിതാംകൂറുകാരനുമായിരുന്നു[അവലംബം ആവശ്യമാണ്]. ബുദ്ധധത്തൻ, ബുദ്ധഘോഷൻ, ധർമ്മപാലൻ, വസുബന്ധു, ദിഗ്നാഗൻ എന്നിവർ ഹീനയായ സിദ്ധാന്തത്തിന്റെ വക്താക്കൾ ആയിരുന്നു. നാഗാർജ്ജുനനാകട്ടെ മാധ്യമിക സിദ്ധാന്തത്തിന്റെ ആചാര്യനും. ആര്യദേദൻ മഹായാന ബുദ്ധമതത്തിന്റെ വക്താവായാണ് അറിയപ്പെട്ടിരുന്നത്. ആര്യവേദൻ മാധ്യമിക താത്വികാചാര്യനായിരുന്നു. ശ്രീലങ്കയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ എല്ലാ വിഭാഗത്തിലും പെട്ട ബുദ്ധതത്ത്വങ്ങൾക്ക് പ്രചാരം ലഭിച്ചിരുന്നു. കിളിരൂർ, [16]കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, ശബരിമല, അർത്തുങ്കൽ തുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. [17]തൃശ്ശൂരിലെ പരുവശ്ശേരി ദുർഗ്ഗാക്ഷേത്രത്തിൽ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ കുന്നത്തൂർ, കരുനാഗപ്പിള്ളി താലൂക്കുകളിൽ നിന്നും മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിൽ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങൾ കേരളത്തിൽ ബുദ്ധമതത്തിനുണ്ടായിരുന്ന പ്രചാരമാണ് കാണിക്കുന്നത്. എഴാം നൂറ്റാണ്ടോടെ ബുദ്ധമത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നു ചിനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം.[18] എങ്കിലും ചാതുർവർണ്ണ്യത്തിന്റെ പിടിയലകപ്പെട്ടിരുന്നില്ല എന്ന് 12 നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു പറയുന്ന് തിരുനിഴൽ മാലയിലെ കാവ്യങ്ങൾ വ്യക്തമാക്കുന്നു. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു. തൻമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു. [19] ശ്രീമൂലവാസംകേരളത്തിലെ പ്രശസ്തമായ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴക്കടുത്തുള്ള ശ്രീമൂലവാസം.[20] ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ പ്രസിദ്ധമായിരുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന് സംരക്ഷണം നൽകിയതായി പറയുന്നതാണ് പാലിയം താമ്രശാസനം. അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി. ശ്രീബുദ്ധനേയും ധർമ്മത്തേയും പ്രകീർത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്. എന്നാൽ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി. ബുദ്ധപ്രതിമകൾ![]() ബുദ്ധപ്രതിമകൾ ഹിന്ദുവാഴ്ചക്കാലത്ത് നശിപ്പിക്കപ്പെട്ടു അഥവാ ഹിന്ദൂകരിക്കപ്പെട്ടു എന്നാണ് കരുതുന്നത്. എന്നാൽ അപൂർവ്വം ബുദ്ധപ്രതിമകൾ കേടുകൂടാതെ കണ്ടെത്തിയിട്ടുണ്ടു. മാവേലിക്കര, മരുതൂർ കുളങ്ങര, കരുമാടി, ഭരണിക്കാവ്, കുന്നത്തൂർ എന്ന സ്ഥലങ്ങളിൽ നിന്നും കൊല്ലം ജില്ലയിലെ പള്ളിയ്ക്കൽ നിന്നുമാണ് പ്രധാനമായും ഇവ കണ്ടെത്തിയിട്ടുള്ളത്. പള്ളിക്കലിലെ വിഗ്രഹം തലയില്ലാത്ത നിലയിലാണ് ലഭിച്ചത്. ഇത് ഇപ്പോൾ തിരുവനന്തപുരത്തെ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുനു. സമാനമായ ശിലയിൽ തല ഉണ്ടാക്കി കൂട്ടുച്ചേർക്കപ്പെട്ടിട്ടുണ്ട്. [21] ഇതിലെ മാവേലിക്കര വിഗ്രഹം ലഭിച്ചിരിക്കുന്നത് കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള പാടത്ത് നിന്നാണ്. ചരിത്രഗ്രന്ഥകാരനായ എസ്. എ. സദാശിവന്റെ അഭിപ്രായത്തിൽ ക്രി.വ. 450 വരെ കണ്ടിയൂട് ശിവക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ ഇതായിരുന്നു. എല്ലാ പ്രതിമകളും കല്ലിലാണ് കൊത്തിയിരിക്കുന്നത്. യോഗാസന ഭാവത്തിലാണിവയെല്ലാം. കാൽ മുതൽ തലപ്പാവ് വരെ 2-3 അടി നീളം കാണാം. ധ്യാനത്തിൽ പത്മാസനത്തിൽ ഇരിക്കുന്നതായാണ് മിക്ക പ്രതിമകളും. മരുതൂർ കുളങ്ങരയിലെ പ്രതിമക്കാണ് ഉള്ളതിൽ വച്ചേറ്റവും പഴക്കം എന്ന് നരവംശശാസ്ത്രജ്ഞർ രേഖപ്പെടുത്തുന്നു.[22] 7-ആം നൂറ്റാണ്ടിലാണ് അതു നിർമ്മിച്ചത്. ക്ഷേത്രത്തിനടുത്തുള്ള പുത്തൻ കുളത്തിൽനിന്നാണിത് കണ്ടെടുക്കുന്നത്. അമ്പലപ്പുഴ തോട്ടപ്പിള്ളിക്കടുത്ത് കണ്ടെത്തിയ കറുത്ത നിറമുള്ള ധ്യാനനിമഗ്നനായ പ്രതിമയെ കരുമാടിക്കുട്ടൻ എന്നാണ് വിളിക്കുന്നത്. മാവേലിക്കരയിലെ അതിഥിമന്ദിരത്തിനടുത്തു നിന്നു ലഭിച്ച ബുദ്ധപ്രതിമയെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് പൊതുനിരത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഭരണിക്കാവിൽ നിന്ന് ലഭിച്ച ബുദ്ധ പ്രതിമക്ക് ക്രി.വ. 9 നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു കരുതുന്നു [23]കേരളത്തിലെ ബുദ്ധമതത്തിനെ കുറിച്ച് എഴുതിയിട്ടുള്ള ഗ്രന്ഥകാരന്മാരായ പി.സി. അലക്സാണ്ടറുടെയും എസ്.എൻ. സദാശിവന്റെയും അഭിപ്രായങ്ങളിൽൽ ഈ ബുദ്ധപ്രതിമകൾ അനുരാധപുരം രീതി അവലംബിച്ച് നിർമ്മിക്കപ്പെട്ടവയാണ്.[24] [25] [26] സാംസ്കാരത്തിൽകേരളീയ സംസ്കാരത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം വളരെ വലുതാണ്. എഴുത്തു പള്ളി, പള്ളിക്കൂടം എന്നിങ്ങനെ വിദ്യാലയങ്ങളെ പള്ളി ചേർത്ത് വിളിക്കുന്നതും ക്ഷേത്രങ്ങളെ പള്ളി എന്നു വിളിക്കുന്നതും ബുദ്ധമതത്തിന്റെ സ്വാധീനത്തിലാണ്. [27] ഇതിന്റെ ഭാഗമായി ഇന്നും പല ക്ഷേത്രങ്ങളിൽ ആതുരശുശ്രൂഷകൾ നടത്തി വരുന്നു.[28] 18-ആം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിന്റെ വിദ്യാരംഭത്തിനുപയോഗിച്ചിരുന്നത് ശ്രീബുദ്ധനെ പ്രകീർത്തിക്കുന്ന നമോ തതു ചിനതം, (നമോതു ചിനതം) എന്ന വാക്കായിരുന്നു. [29]ഇതിന്റെ അർത്ഥം ജിനന് അഥവാ ബുദ്ധനു നമസ്കാരം. അന്ന് കേരളത്തിലെ മുഴുവൻ എഴുത്തിനെ നാണം മാനം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇത് നാണം, മോണം, എട്ടണം, തുവാണം, ജീണം, എന്നണം, താനം, ഉമ്മനം എന്ന പാലി വാക്യത്തിന്റെ ചുരുക്കെഴുത്താണ്. ശരിയായ വീക്ഷണം, ശരിയായ ലക്‌ഷ്യം , ശരിയായ ഭാഷണം, ശരിയായ പ്രവർത്തി, ശരിയായ ഉപജീവന മാർഗം, ശരിയായ അവധാനത, ശരിയായ ഏകാഗ്രത, ശരിയായ പരിശ്രമം എന്നിങ്ങനെയുള്ള എട്ടു മാർഗങ്ങളാണിവ. ആയുർവേദംബുദ്ധമതപ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ആധാരശിലകളിൽ ഒന്ന് അവർ വൈദ്യശാസ്ത്രത്തെ സാമൂഹിക ജീവിതവുമായി ഇണക്കി ചെർത്തു എന്നതാണ്. വൈദ്യവും മരുന്നു നിർമ്മാണവും ബുദ്ധവിഹാരങ്ങളും ചൈത്യങ്ങളും വഴി സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും അവർ എത്തിച്ചു. അന്നുവരെ മന്ത്രവാദവും ചില കാട്ടു ചെടികളും മാത്രം ശീലിച്ചിരുന്ന ഒരു ജനതക്കു മുന്നിലേക്ക് അവർ അറിവിന്റെയും ഗവേഷണങ്ങളുടേയും ശക്തി പകർന്നു നൽകി. അശോകൻ തന്നെ നിരവധി സ്ഥലങ്ങളിൽ മരുന്നുചെടികൾ വളർത്തുന്ന ഔഷധ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കണ്ണിന്റെ കാഴ്ചക്കു വേണ്ട ശസ്ത്രക്രിയയിലും മരുന്നുകളിലും അഗ്രഗണ്യരായിരുന്നു ബുദ്ധമതവൈദ്യന്മാർ. തമിഴ്നാട്ടിലുള്ള മരുത്വമല ഇത്തരത്തിലുള്ള ഒരു പ്രസിദ്ധ ഔഷധ പഠനകേന്ദ്രമായിരുന്ന്. ബേദാന്ത നാഗാർജ്ജുന എന്ന പ്രസിദ്ധനായ ബുദ്ധസന്യാസി (ഭിഷഗ്വരനും) 18 വർഷം ഈ പഠനകേന്ദ്രത്തിൽ പഠിച്ച ശേഷം ചേർത്തലയിലെ തിരുവിഴ എന്ന സ്ഥലത്ത് വരികയും അവിടെ വച്ച് വൈദ്യശാസ്ത്രം പഠിപ്പിക്കുകയും രോഗീശുശ്രൂഷ ചെയ്യുകയും ചെയ്തതായി രേഖകൾ ഉണ്ട്. നാട്ടുകാരിലേക്ക് വൈദ്യശാസ്ത്രത്ത്റ്റിന്റെ അറിവുകൾ പകർന്ന് നൽകുക വഴി അതിന്റെ സാർവ്വത്രികമാക്കാൻ വലിയ പങ്ക് ബുദ്ധസന്യാസിമാർക്ക് സാധിച്ചു. ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൽ അധികം ആയുർവേദം കേരളത്തിൽ പ്രബലമായിരിക്കുന്നതിന്റെ കാരണം ഇത് തന്നെയാണ്. ബേദാന്ത നാഗാർജ്ജുനന്റെ ഏറ്റവും അമൂല്യമായ സംഭാവനയായി കണക്കാപ്പെട്ടുന്നത് രാസവൈശേഷിക സൂത്ര എന്ന ക്രുതിയാണ്. ഇത് അദ്ദേഹത്തിന്റെ ശിഷ്യനും ബുദ്ധഭിക്ഷുവായ നരസിംഹനാണ് എഴുതിയിരിക്കുന്നത്. ഇതേ നരസിംഹന്റെ അക്ഷീണപ്രയത്നമാണന്നത്തെ കേരളീയ കുടുംബങ്ങൾക്ക് ഔഷധസസ്യങ്ങലെക്കുറിച്ച് അഗാധമായ ജ്ഞാനം ഉണ്ടായത് എന്ന് പറയപ്പെടുന്നു. [13] വാസ്തുവിദ്യവാസ്തുശില്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ബുദ്ധമതക്കാരാണ്. [30] കേരളത്തിലെ നിരവധി ക്ഷേത്രങ്ങൾ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവർത്തനപ്പെടുവെങ്കിലും വാസ്തുശില്പവിദ്യ അചഞ്ചലമായി തുടർന്നു. ക്ഷേത്രാചാരങ്ങൾക്ഷേത്രാചാരങ്ങളായ വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, [31] പൂരം, കെട്ടുകാഴ്ച, രഥോത്സവമെന്നിവ ബൗദ്ധ സംഭാവനയാണ്. [32]ബുദ്ധ സന്യാസിവിഹാരങ്ങളോടോപ്പം വിദ്യാലയവും ആതുരശുശ്രൂഷ കേന്ദ്രങ്ങളും അവർ നടത്തിയിരുന്നു. സ്ഥലനാമകാരകങ്ങൾപുത്തൻ (ബുദ്ധൻ) പള്ളി, വള്ളീ, വട്ടം, മറ്റം, മരുത്വം, കുന്നം, മംഗലം, ചേരി തുടങ്ങിയ പേരുകൾ ചേർന്ന സ്ഥലനാമങ്ങൾ കേരളത്തിനു ലഭിക്കുന്നത് ബൗദ്ധസ്വാധീനത്തിലാണ്. പ്രസിദ്ധരായ കേരളീയ ബുദ്ധമതക്കാർനാഗാർജ്ജുനൻഅമരസിംഹൻഅമരകോശത്തിന്റെ രചയിതാവായ ഇദ്ദേഹം 20 വർഷത്തോളം മാവേലിക്കരക്കടുത്തുള്ള തകഴിയിലാണ് ജീവീച്ചിരുന്നത്.[33] തുടർന്ന് ശ്രീലങ്കയിലേക്ക് പോവുകയും അവിടെ വച്ച് സിംഹൻ എന്ന ബിരുദനാമം സ്വീകരിക്കുകയും പിന്നീട് വിക്രമാദിത്യന്റെ രാജ്യത്തിലേക്ക് പോവുകയും ചെയ്തു. വിക്രമാദിത്യ രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഢിതരിൽ ഒരാളാണ് അമരസിംഹൻ ചിത്തലൈ ചാത്തനാർസംഘകാലത്തെ പ്രസിദ്ധരായ രാജാകന്മാർ ബുദ്ധമതക്കാരായിരുന്നു. പ്രസിദ്ധ സംഘകൃതിയായ ചിലപ്പതികാരം അക്കാലത്തെ ബുദ്ധമത സ്വാധിനം വെളിപ്പെടുത്തുന്ന ഒന്നാണ്. ചിലപതികാരത്തിന്റെ പിന്തുടർച്ചയായ മണിമേഖല എഴുതിയ ചിത്തലൈ ചാത്തനാർ ഒരു ബുദ്ധഭിക്ഷു ആയിരുന്നു. ജൈനമതത്തിൽ നിന്ന് പരിവർത്തനം ചെയ്ത് ബുദ്ധമതാനുയായി ആവേണ്ടതിനെ കുറിച്ചാണ് മണിമേഖലയുടെ പ്രതിപാദ്യവിഷയം. ആര്യദേവൻ5-6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനായിരുന്നു ആര്യദേവൻ അഥവാ ആര്യഭടൻ. നാഗാർജ്ജുനന്റെ അനുയായിയായ അദ്ദേഹമാണ് ചാത്തൂസ്സിക എന്ന കൃതി എഴുതിയത്. അദ്ദേഹം കൊടുങ്ങല്ലൂരിലെ സെംബാപുരത്ത് (ഇന്നത്തെ ശ്രംഗപുരം) ജീവിച്ചിരുന്നു എന്ന് ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് ആര്യദേവനെ കുറിച്ച് വിവരിക്കുന്നു. [34] ആര്യഭടൻപൂജ്യം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ആര്യഭടൻ, അദ്ദേഹം കൊടുങ്ങല്ലൂരിൽ വസിച്ചിരുന്ന ബുദ്ധമതാനുയായിയായിരുന്നു എന്നു കരുതിവരുന്നു.[35] ഇതും കാണുകറഫറൻസുകൾ
|
Portal di Ensiklopedia Dunia