28 ബുദ്ധന്മാരുടെ പട്ടികബുദ്ധമതപ്രകാരം, പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ് ബുദ്ധൻ എന്ന പദം ഉപയോഗിക്കുന്നത്. പാലി സംഹിതയിലുൾപ്പെടുന്ന ബുദ്ധവംശം എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്നവരാണ് 28 ബുദ്ധന്മാർ. ഗൗതമബുദ്ധനും അദ്ദേഹത്തിന്റെ മുൻഗാമികളായ ഇരുപത്തിയേഴു ബുദ്ധന്മാരുമാണ് ഇവർ. തേരവാദവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള (ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, ബർമ്മ തായ്‌ലന്റ്) എന്നീ രാജ്യങ്ങളിൽ ഈ 28 ബുദ്ധന്മാരുടേയും ഭാവിയിൽ വരാനിരിക്കുന്ന മൈത്രേയബുദ്ധന്റേയും ബഹുമാനാർത്ഥമുള്ള ഉൽസവങ്ങൾ സംഘടിപ്പിക്കുന്ന പതിവുണ്ട്. എന്നാൽ ഈ ഇരുപത്തിയെട്ട് ബുദ്ധന്മാർക്കു പുറമേയും ബുദ്ധന്മാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതനകൽപ്പങ്ങളിൽ നിരവധി ബുദ്ധന്മാരുണ്ടായിരുന്നതായി ഗൗതമബുദ്ധൻ പരാമർശിച്ചിട്ടുണ്ട്. ബുദ്ധവംശത്തിലെ ഇരുപത്തെട്ട് ബുദ്ധന്മാരുടെ പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്. ![]()
ഇതും കാണുക |
Portal di Ensiklopedia Dunia