എ. ശ്രീധരമേനോൻ
കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ (ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)[1]. 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2] ജീവിതരേഖ1925 ഡിസംബർ 18-ന് എറണാകുളത്ത് ജനനം. കോവിലകത്തുപറമ്പിൽ പത്മനാഭമേനോനും ആലപ്പാട്ട് നാരായണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948-ൽ മദ്രാസ് സർവകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് . 1997-ൽ അന്നത്തെ കേരളാ സർക്കാരിന്റെ നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും, രാഷ്ട്രീയ ഇടപെടലുകളും, സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .[3] വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയ അദ്ദേഹം 2010 ജൂലൈ 23-ന് 85-ആം വയസ്സിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia