ബജാജ് ഓട്ടോ
മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഇരുചക്ര, മുച്ചക്ര വാഹന നിർമാണ കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്.[3] ഇത് മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നിർമ്മിക്കുന്നു. ബജാജ് ഗ്രൂപ്പിന്റെ ഭാഗമാണ് ബജാജ് ഓട്ടോ. 1940 കളിൽ രാജസ്ഥാനിൽ ജംനലാൽ ബജാജാണ് ഇത് സ്ഥാപിച്ചത്. കമ്പനിക്ക് ചകാൻ (പുണെ), വലുജ് (ഔറംഗബാദ്) പന്ത് നഗർ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിൽ നിർമ്മാണ പ്ലാന്റുകളുണ്ട്.[4] ഏറ്റവും പഴക്കം ചെന്ന പ്ലാന്റായ പുണെയിലെ അകുർദിയിലെ പ്ലാന്റിൽ ആർ & ഡി സെന്റർ 'അഹെഡ്' ഉണ്ട്. ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ബജാജ് ഓട്ടോ.[5] ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലർ നിർമ്മാതാവും ബജാജാണ്.[6] 2012 ലെ ഫോബ്‌സ് ഗ്ലോബൽ 2000 പട്ടികയിൽ ബജാജ് ഓട്ടോയ്ക്ക് 1,416 ആം റാങ്കുണ്ട്.[4] 2020 ഡിസംബറിൽ ബജാജ് ഓട്ടോ ഒരു ലക്ഷം കോടി ഡോളർ (13.6 ബില്യൺ യുഎസ് ഡോളർ) വിപണി മൂലധനം മറികടന്ന് ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്ര വാഹന കമ്പനിയായി മാറി.[7] ചരിത്രം![]() ബജാജ് ഓട്ടോ 1945 നവംബർ 29 ന് ബചരാജ് ട്രേഡിംഗ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡായി സ്ഥാപിക്കപ്പെട്ടു.[8] അവർ തുടക്കത്തിൽ ഇന്ത്യയിൽ ഇരുചക്രവാഹനങ്ങൾ ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്തു.[8] 1959 ൽ ഇരുചക്രവാഹനങ്ങളും ത്രീ വീലറുകളും നിർമ്മിക്കാൻ ഇന്ത്യാ സർക്കാരിൽ നിന്ന് ലൈസൻസ് നേടുകയും ഇന്ത്യയിൽ വെസ്പ ബ്രാൻഡ് സ്കൂട്ടറുകൾ നിർമ്മിക്കുന്നതിന് പ്യാജിയോയിൽ നിന്ന് ലൈസൻസ് നേടുകയും ചെയ്തു.[8] 1960 ൽ ഇത് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി.[8] 1986 ൽ മോട്ടോർസൈക്കിളുകൾ വിപണിയിലെത്തിച്ച് കമ്പനിയുടെ ബ്രാൻഡിംഗ് ഒരു സ്‌കൂട്ടർ നിർമ്മാതാവിൽ നിന്ന് ഇരുചക്ര വാഹന നിർമാതാക്കളാക്കി മാറ്റി.[9] പ്രാദേശിക വിപണിയിൽ മോട്ടോർസൈക്കിളുകളുടെ ഉൽപാദനവും വിൽപ്പനയും വിപുലീകരിക്കുന്നതിന് 1984 ൽ ബജാജ് ഓട്ടോ കവാസാകിയുമായി ഒരു സാങ്കേതിക സഹായ കരാർ ഒപ്പിട്ടു.[10] 2000 കളുടെ തുടക്കത്തിൽ, ബജാജ് ഓട്ടോ ടെമ്പോ ഫിറോഡിയ കമ്പനി ഓഹരി വാങ്ങി, അതിനെ "ബജാജ് ടെമ്പോ" എന്ന് പുനർനാമകരണം ചെയ്തു. ജർമ്മനിയിലെ ഡൈംലർ-ബെൻസ് ബജാജ് ടെമ്പോയുടെ 16% ഓഹരി സ്വന്തമാക്കിയിരുന്നുവെങ്കിലും പിന്നീട് ഡൈംലർ അവരുടെ ഓഹരി ഫിറോഡിയ ഗ്രൂപ്പിന് വിറ്റു. "ടെമ്പോ" ബ്രാൻഡ് നാമം ഇപ്പോഴും മെഴ്സിഡസ് ബെൻസിന്റേതായതിനാൽ ബജാജ് ടെമ്പോ "ടെമ്പോ" ബ്രാൻഡ് നാമത്തിന്റെ ഉപയോഗം ക്രമേണ ഒഴിവാക്കുമെന്ന് ധാരണയായി.[11] ബജാജ് ഓട്ടോയുടെ എതിർപ്പിനെത്തുടർന്ന് "ബജാജ്", "ടെമ്പോ" എന്നിവ ഒഴിവാക്കി കമ്പനിയുടെ പേര് 2005 ൽ ഫോഴ്‌സ് മോട്ടോഴ്‌സ് എന്ന് മാറ്റി.[12] 2007 ൽ, ബജാജ് ഓട്ടോ, ഡച്ച് അനുബന്ധ കമ്പനിയായ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ് ബിവി വഴി ഓസ്ട്രിയൻ എതിരാളിയായ കെടിഎമ്മിന്റെ 14.5 ശതമാനം ഓഹരി വാങ്ങി,[13] 2020 ഓടെ ക്രമേണ അതിന്റെ ഓഹരി 48 ശതമാനം ആയി ഉയർത്തി. 2020 ഡിസംബറിൽ ബജാജ് തങ്ങളുടെ ഓഹരി കെടിഎമ്മിൽ നിന്ന് കെടിഎമ്മിന്റെ നിയന്ത്രണ ഷെയർഹോൾഡർ പിയറർ മൊബിലിറ്റിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.[14] 2008 മെയ് 26 ന് ബജാജ് ഓട്ടോ ലിമിറ്റഡിനെ മൂന്ന് കോർപ്പറേറ്റ് സ്ഥാപനങ്ങളായി വിഭജിച്ചു - ബജാജ് ഫിൻസെർവ് ലിമിറ്റഡ് (ബിഎഫ്‌എൽ), ബജാജ് ഓട്ടോ ലിമിറ്റഡ് (ബിഎഎൽ), ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ് (ഭിൽ).[15][16] മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളുകൾ നിർമ്മിക്കാൻ 2017 ൽ ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡും ചേർന്നു പ്രവർത്തിക്കാൻ ധാരണയായി.[17] കവാസാക്കി മോട്ടോർസൈക്കിളുകളുടെ വിൽപ്പനയ്ക്കും വിൽപ്പനാനന്തര സേവനത്തിനുമായി ബജാജും കവാസാകിയും തമ്മിൽ 2009 മുതൽ തുടർന്നിരുന്ന വിൽപ്പന, സേവന പങ്കാളിത്തം 2017 ൽ അവസാനിപ്പിച്ചു. പങ്കാളിത്തത്തിന്റെ ഡീലർഷിപ്പുകൾ പിന്നീട് കെടിഎം ആയി മാറ്റി. ബജാജും കവാസാകിയും വിദേശ വിപണികളിലെ ബന്ധം തുടരുന്നു. [18] 2019 നവംബർ 26 ന് ബജാജ് ഓട്ടോ സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ റെന്റൽ സ്റ്റാർട്ടപ്പ് കമ്പനിയായ യൂലുവിൽ 57 കോടി രൂപ (8 മില്യൺ ഡോളർ) നിക്ഷേപിച്ചു.[19] ഈ ഇടപാടിൽ, യുജുവിനായി കസ്റ്റമൈസ്ഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ബജാജ് നിർമ്മിക്കും.[19] ഉൽപ്പന്നങ്ങൾ![]() ![]() ![]() മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ ബജാജ് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. [20] 2004 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ കയറ്റുമതിക്കാരാണ് ബജാജ് ഓട്ടോ. ബജാജ് നിർമ്മിക്കുന്ന മോട്ടോര് സൈക്കിളുകളിൽ സിടി 10, പ്ലാറ്റിന, ഡിസ്കവർ, പൾസർ, അവെഞ്ചർ, ഡോമിനർ എന്നിവയുണ്ട്. 2012–13 സാമ്പത്തിക വർഷത്തിൽ കമ്പനി 37.6 ലക്ഷം മോട്ടോർ സൈക്കിൾ വിറ്റുവരവ് നടത്തി. ഇത് ഇന്ത്യയിലെ വിപണി വിഹിതത്തിന്റെ ഏകദേശം 31% വരും. ഇതിൽ ഏകദേശം 24.6 ലക്ഷം മോട്ടോർസൈക്കിളുകൾ (66%) ഇന്ത്യയിൽ വിറ്റു, ബാക്കി 34% കയറ്റുമതി ചെയ്തു. ഓട്ടോ റിക്ഷ (മുച്ചക്ര വാഹനം)ലോകത്തെ ഏറ്റവും വലിയ ഓട്ടോറിക്ഷ നിർമ്മാതാക്കളായ ബജാജ്, ഇന്ത്യയുടെ മുച്ചക്ര വാഹന കയറ്റുമതിയുടെ 84% ചെയ്യുന്നു. 2012–13 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 4,80,000 മുച്ചക്ര വാഹനങ്ങൾ വിറ്റു. ഇത് ഇന്ത്യയിലെ മൊത്തം വിപണി വിഹിതത്തിന്റെ 57% ആയിരുന്നു. ഈ 4,80,000 ത്രീ വീലറുകളിൽ 47% രാജ്യത്ത് വിറ്റു, 53% കയറ്റുമതി ചെയ്തു. ഇന്തോനേഷ്യയിൽ, ബജാജ് ത്രീ-വീലറുകളെ "ഐക്കണിക് " എന്നും "സർവ്വവ്യാപി" എന്നും വിശേഷിപ്പിച്ചിക്കുന്നു , ഏത് തരത്തിലുള്ള ഓട്ടോറിക്ഷകളെയും സൂചിപ്പിക്കാൻ ബജാജ് (ഉച്ചാരണം ബജായ്[21] ) എന്ന പദം ഉപയോഗിക്കുന്നു. [22] കുറഞ്ഞ നിരക്ക് കാറുകൾ2010-ൽ, ബജാജ് ഓട്ടോ റിനോ, നിസാൻ മോട്ടോർ എന്നിവയുമായി ചേർന്ന് 2,500 ഡോളർ വിലവരുന്ന 30 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമതയുള്ള 100 ഗ്രാം/കിമി കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഉള്ള ചെറു കാർ നിർമ്മിക്കാനുള്ള സഹകരണത്തിന് തുടക്കമിട്ടു.[23] [24] 2012 ജനുവരി 3 ന് ബജാജ് ഓട്ടോ, നഗര നഗര ഗതാഗതത്തിനായുള്ള ഒരു മിനി കാറായ ബജാജ് ക്യൂട്ട് (മുമ്പ് ബജാജ് RE60 ) പുറത്തിറക്കി. ഇത് നിയമപരമായി ഒരു ക്വാഡ്രൈസൈക്കിൾ ആണ്. ബജാജിന്റെ ത്രീ വീലർ ഉപഭോക്താക്കളായിരുന്നു ടാർഗെറ്റ് കസ്റ്റമർ ഗ്രൂപ്പ്.[25] 200 സിസി റിയർ മൌണ്ട് പെട്രോൾ എഞ്ചിൻ ഉള്ള കാറിന് 70കിമി/മണിക്കൂർ പരമാവധി വേഗതയും, 35 കിമി/ലി ഇന്ധനക്ഷമതയും, 60 ഗ്രാം/കിമി കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനവും ഉണ്ട്. [25] ലിസ്റ്റിംഗും ഷെയർഹോൾഡിംഗുംലിസ്റ്റിംഗ്ബജാജ് ഓട്ടോയുടെ ഇക്വിറ്റി ഷെയറുകൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്( അവിടെ ബിഎസ്ഇ സെൻസെക്സ് സൂചിക),[26], സിഎൻഎക്സ് നിഫ്റ്റിയുടെ ഘടകമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ ലിസ്റ്റുചെയ്തിട്ടുണ്ട്.[27] ഷെയർഹോൾഡിംഗ്2015 സെപ്റ്റംബർ 30 ന് കമ്പനിയുടെ ഇക്വിറ്റി ഷെയറുകളിൽ 49.29% പ്രൊമോട്ടർമാരായ ബജാജ് ഗ്രൂപ്പിന്റേതും ബാക്കിയുള്ളവ മറ്റുള്ളവരുടേതുമായിരുന്നു.
ജീവനക്കാർ2019 ലെ കണക്കനുസരിച്ച് ബജാജ് ഓട്ടോയിൽ ആകെ 10,000 ജീവനക്കാരുണ്ടായിരുന്നു, അതിൽ 51 പേർ സ്ത്രീകളാണ് (0.63%) 25 പേർ ഭിന്ന ശേഷിയുള്ളവരാണ് (0.31%).[28] അവർ 2012-13 സാമ്പത്തികവർഷത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 650 കോടി ചെലവ് ചെയ്തു. കമ്പനിയുടെ നേതൃത്വം വഹിക്കുന്നത് രാഹുൽ ബജാജാണ്. ഇതിന്റെ ആസ്തി 2013 മാർച്ചിൽ ഏകദേശം 2 ബില്യൺ യുഎസ് ഡോളറായിരുന്നു.[29] അവാർഡുകളും അംഗീകാരങ്ങളും
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia