ഓട്ടോറിക്ഷ![]() ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു. ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, കമ്പോഡിയ, ഇന്ത്യ, ലാവോസ്, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലന്റ് എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ ധാരാളമുണ്ട്.പാസഞ്ചർ,കാർഗോ എന്നീ രണ്ടു വിഭാഗങ്ങളാണ് ഓട്ടോറിക്ഷയിൽ ഉള്ളത്. ടാക്-ടാക്, ട്രീശാവ്, ഓട്ടോ, റിക്ഷ, ഓട്ടോറിക്ക്, ബജാജ്, റിക്ക്, ട്രൈസൈക്കിൾ, മോടോടാക്സി, ബേബീ ടാക്സി അഥവാ ലാപാ എന്നിങ്ങനെ പല വിളിപ്പേരുകളാണ് വിവിധ രാജ്യങ്ങളിൽ ഓട്ടോ റിക്ഷയ്ക്കുള്ളത്. സ്വകാര്യമായ ഉപയോഗങ്ങൾക്കും പൊതുജനങ്ങൾക്ക് വാടകയ്ക്കുമാണ് സാധാരണ ഓട്ടോ റിക്ഷ ഉപയോഗിക്കുന്നത്. പണ്ടത്തെ സൈക്കിൾ റിക്ഷയുടെ യന്ത്രവൽകൃതമായ ഒരു പരിഷ്കരിച്ച വാഹനമാണിത്. ഓട്ടോ റിക്ഷകൾ വികസിക്കുന്ന രാജ്യങ്ങളുടെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. അതുപോലെ കിഴക്കൻ രാജ്യങ്ങൾക്ക് ഒരു പുതുമയും കൗതുകവുമാണ് ഓട്ടോ റിക്ഷ. കേരളത്തിൽ സാധാരണക്കാരൻറെ ടാക്സി വാഹനമായി ഇത് മാറിയിട്ടുണ്ട്. 'ഓട്ടോ' എന്ന ചുരുക്കപ്പേരാണ് മലയാളികൾ ഇതിനു നൽകിയിട്ടുള്ളത്. പ്രമുഖ ഓട്ടോറിക്ഷാ നിർമാതാക്കൾ
ചിത്രശാല
|
Portal di Ensiklopedia Dunia