കെ.ടി.എം.
കെ.ടി.എം. സ്പോർട്സ് മോട്ടോർസൈക്കിൾ എജി ഒരു ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ, സൈക്കിൾ, മോപ്പഡ് നിർമ്മാതാക്കളാണ്. എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് കമ്പനി സ്ഥാപിച്ചത്. 1954 മുതൽ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിത്തുടങ്ങി. ഓഫ്റോഡ് ബൈക്കുകളാണ് കെ.ടി.എമ്മിൻറെ പ്രത്യേകതയെങ്കിലും സമീപവർഷങ്ങളിൽ ഇവ റോഡ് ബൈക്കുകളും ഇറക്കിത്തുടങ്ങി. ചരിത്രം![]() എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ആദ്യം ഇതൊരു ഇരുമ്പ് പണിശാലയായിരുന്നു. 1953 വരെ ഈ കമ്പനി മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിരുന്നില്ല. ശേഷം, വെറും 20 പണിക്കാർ, ദിവസവും മൂന്ന് മോട്ടോർസൈക്കിൾ എന്ന തോതിൽ ഉണ്ടാക്കിയിരുന്നു. 1955 ൽ, വ്യവസായി ഏർൺസ്റ്റ് ക്രോന്രിഫ് കമ്പനിയുടെ ഓഹരികൾ വാങ്ങി. ശേഷം നാമം Kronreif & Trunkenpolz Mattighofen എന്നാക്കി. ഹാൻസ് 1962 ൽ ഹൃദയാഘാതം മൂലം മരിച്ച ശേഷം, മകനായ എറിക്ക് കമ്പനിയുടെ സ്ഥാനമേറ്റു.[2] തുടക്കത്തിൽ മോട്ടോർ സൈക്കിളിന്റെ എല്ലാ ഭാഗങ്ങളും ഈ കമ്പനിതന്നെയാണ് നിർമ്മിച്ചിരുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia