പോഷകാഹാര ശാസ്ത്രംഒരു ജീവിയുടെ ആരോഗ്യവും രോഗവും, വളർച്ച, പുനരുൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷണത്തിലെ പോഷകങ്ങളെയും മറ്റ് പദാർത്ഥങ്ങളെയും വ്യാഖ്യാനിക്കുന്ന പോഷകാഹാരത്തിന്റെ ശാരീരിക പ്രക്രിയയെ (പ്രാഥമികമായി മനുഷ്യ പോഷകാഹാരം) പഠിക്കുന്ന ശാസ്ത്രമാണ് പോഷകാഹാര ശാസ്ത്രം അല്ലെങ്കിൽ നൂട്രീഷണൽ സയൻസ് (ചിലപ്പോൾ ഡേറ്റഡ് ട്രോഫോളജി[1]) എന്ന് അറിയപ്പെടുന്നത്.[2] ചരിത്രംപോഷകാഹാര ശാസ്ത്രം ഒരു സ്വതന്ത്ര പഠന വിഭാഗമായി ഉയർന്നുവരുന്നതിനുമുമ്പ്, പ്രധാനമായും രസതന്ത്രജ്ഞർ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഭക്ഷണത്തിന്റെ രാസഘടനയാണ് അവർ പ്രധാനമായും പരിശോധിച്ചു വന്നിരുന്നത്. മാക്രോ ന്യൂട്രിയന്റുകൾ, പ്രത്യേകിച്ച് മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ 19-ആം നൂറ്റാണ്ട് മുതൽ (മനുഷ്യന്റെ) പോഷകാഹാരത്തെക്കുറിച്ചുള്ള പഠനത്തിൽ പ്രധാന ശ്രദ്ധ പതിയുന്ന ഘടകങ്ങളാണ്. വിറ്റാമിനുകളുടെയും സുപ്രധാന പദാർത്ഥങ്ങളുടെയും കണ്ടെത്തൽ വരെ, പോഷകാഹാരത്തിന്റെ ഗുണനിലവാരം അളക്കുന്നത് പ്രധാനമായും കഴിക്കുന്ന പോഷക ഊർജം ഉപയോഗിച്ചായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളെ കെന്നത്ത് ജോൺ കാർപെന്റർ "വിറ്റാമിൻ യുഗം" എന്ന് അദ്ദേഹത്തിന്റെ ഹ്രസ്വ ചരിത്രത്തിൽ സംഗ്രഹിച്ചിരിക്കുന്നു.[3] ആദ്യത്തെ വിറ്റാമിൻ (തയാമിൻ) 1926-ൽ വേർതിരിച്ച് രാസപരമായി നിർവചിക്കപ്പെട്ടു. 1932-ൽ വൈറ്റമിൻ സിയും ആരോഗ്യത്തിൽ അതിന്റെ സ്വാധീനവും, സ്കർവിക്കെതിരായ സംരക്ഷണവും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടു.[4] ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ജോൺ യുഡ്കിന്റെ പ്രേരണയാൽ, 1950-കളിൽ ന്യൂട്രീഷ്യൻ സയൻസിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ സ്ഥാപിക്കപ്പെട്ടു.[5] 1956 നവംബറിൽ ജർമ്മനിയിൽ, ഗിസെനിലെ ഹ്യൂമൺ നൂട്രീഷൻ ചെയർമാനായി ഹാൻസ്-ഡീഡ്രിക് ക്രീമറെ നിയമിച്ചപ്പോൾ, ഒരു പ്രത്യേക വിഭാഗമെന്ന നിലയിൽ ന്യൂട്രീഷണൽ സയൻസ് (പോഷകാഹാരശാസ്ത്രം) സ്ഥാപനവൽക്കരിക്കപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂട്രീഷണൽ സയൻസ് തുടക്കത്തിൽ അക്കാദമി ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ഫർദർ എജ്യുക്കേഷനിലായിരുന്നു, ജസ്റ്റസ് ലീബിഗ് സർവകലാശാല വീണ്ടും തുറന്നപ്പോൾ ഇത് ഹ്യൂമൻ മെഡിസിൻ ഫാക്കൽറ്റിയിലേക്ക് മാറ്റി. കാലക്രമേണ, സമാനമായ സ്ഥാപനങ്ങളുള്ള മറ്റ് ഏഴ് സർവകലാശാലകൾ ജർമ്മനിയിൽ വന്നു.[6] 1950-കൾ മുതൽ 1970-കൾ വരെ, പോഷക ശാസ്ത്രത്തിന്റെ ശ്രദ്ധാകേന്ദ്രം ഭക്ഷണത്തിലെ കൊഴുപ്പും പഞ്ചസാരയും ആയിരുന്നു. 1970 മുതൽ 1990 വരെ, ഭക്ഷണവുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളിലും സപ്ലിമെന്റേഷനിലും ശ്രദ്ധ ചെലുത്തി.[4] വ്യതിരിക്തതപോഷകാഹാര ശാസ്ത്രം പലപ്പോഴും ഫുഡ് സയൻസുമായി സംയോജിപ്പിച്ചിരിക്കുന്നു. അക്കാദമിക് പഠനവും വിദ്യാഭ്യാസവുംലോകമെമ്പാടുമുള്ള സർവകലാശാലകളിൽ പോഷകാഹാര ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നു. പ്രോഗ്രാമുകളുടെ തുടക്കത്തിൽ, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ അടിസ്ഥാന വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പിന്നീട്, അജൈവ രസതന്ത്രം, ഫങ്ഷണൽ ബയോളജി, ബയോകെമിസ്ട്രി, ജനിതകശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിക്ക സർവ്വകലാശാലകളിലും, വിദ്യാർത്ഥികൾക്ക് ചില മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാൻ കഴിയും, ഇതിൽ ഭക്ഷ്യ രസതന്ത്രം, ന്യൂട്രീഷണൽ ഫിസിയോളജി, ഫുഡ് ലോ, ന്യൂട്രീഷണൽ മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു. സാമ്പത്തിക വശം കൂടുതൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സാധാരണയായി ഭക്ഷ്യ സാമ്പത്തിക മേഖലയിൽ വൈദഗ്ദ്ധ്യം നേടുന്നു. മിക്ക സർവകലാശാലകളിലും ലബോറട്ടറി പരിശീലനവും പാഠ്യപദ്ധതിയിലുണ്ട്. പ്രമുഖ പോഷകാഹാര ശാസ്ത്രജ്ഞർ
ശാസ്ത്രീയ ജേണലുകൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia