സമുദ്ര ജീവശാസ്ത്രം
![]() സമുദ്രത്തിലും, മറ്റു് ഉപ്പു ജലാശയങ്ങളിലും കഴിയുന്ന ജീവികളെ കുറിച്ചുള്ള പഠനത്തിനുള്ള ശാസ്ത്രശാഖയാണു് സമുദ്ര ജീവശാസ്ത്രം. ജീവശാസ്ത്ര പ്രകാരം ജീവികളെ പല ഫൈലങ്ങളും, കുടുംബങ്ങളും, ജാതികളും സമുദ്രത്തിൽ വസിക്കുന്നു. അതിസുഷ്മ ജീവികൾ തൊട്ടു് 30 മീറ്റർ വരെ വലിപ്പമുള്ള നീലതിമിംഗിലം വരെയുള്ള ജീവജാലങ്ങളെക്കുറിച്ചുള്ള വളരെ വിപുലമായ പഠനം ഈ ശാസ്ത്രശാഖ ഉൾക്കൊള്ളുന്നു. ചരിത്രം
അരിസ്റ്റോട്ടിലിനെ സമുദ്ര ജീവശാസ്ത്രത്തിന്റെ പിതാവായി കരുതിപ്പോന്നു.[1] ബന്ധപ്പെട്ട മേഖലകൾജീവശാസ്ത്രത്തിനു് പുറമെ, സമുദ്രശാസ്ത്രവുമായും ഈ ശാസ്ത്രശാഖ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ജൈവവ്യവസ്ഥാ പഠനം. മത്സ്യ പഠനം, സമുദ്ര പരിരക്ഷണം എന്നിവ സമുദ്രജീവശാസ്ത്രത്തിന്റേയും പരിസ്ഥിതി ശാസ്ത്രത്തിന്റേയും തുടർച്ചയുമാണു്. മൃഗങ്ങൾപക്ഷികൾ
മത്സ്യം![]()
സസ്തനികൾ![]() പ്രധാനമായും അഞ്ചുതരം കടൽ സസ്തനികളുണ്ടു് . അകശേരുകികൾകരയിലെന്ന പോലെ സമുദ്രത്തിലും വലിയൊരു വിഭാഗം ജന്തുക്കളും നട്ടെല്ലില്ലാത്തവയാണു്. ഇഴജന്തുക്കൾകൂണുകൾഅതിസുക്ഷ്മ ജീവികൾ![]() സസ്യങ്ങൾപായലുകൾപുല്ലുകൾ![]() കടൽ ആവാസ മേഖലകൾ
തീരസമുദ്രംവേലിത്തട്ടു്![]() വേലിയേറ്റത്തിലെ ജലനിരപ്പിനും, വേലിയിറക്കത്തിലെ ജലനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്. ഇവയേയും ചേർത്താണു് പതുവേ കടൽത്തീരം എന്നു് വിളിക്കാറുള്ളതു്. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ,പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. അഴിമുഖങ്ങൾകടൽ പാരുകൾമത്സ്യങ്ങളും മറ്റും പ്രജനനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് പാരുകൾ. അവയുടെ മുട്ടകൾ വിരിയിക്കാനും കുഞ്ഞുങ്ങളെ വളർത്തുവാനും കടൽ പാരുകൾ സുരക്ഷിത ഇടമാണു്. കടൽ പായൽകാടുകൾ![]() പവിഴപ്പുറ്റുകൾ![]() കാഴ്ചയിൽ ഏറെ മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. ഇവയെ കടലിലെ പൂന്തോട്ടം എന്നും വിളിക്കുന്നു. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിലാണു് ഇവ സാധാരണ കാണപ്പെടുന്നതു്. പവിഴപ്പൊളിപ്പുകൾ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസർജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേർന്ന് വർഷങ്ങളുടെ പ്രവർത്തനഫലമായാണു് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നതു്. ഹൃദയവും, തലച്ചോറും ഇല്ലാത്ത പവിഴപ്പൊളിപ്പുകൾക്ക്, കടൽവെള്ളത്തിൽ ആടങ്ങിയിരിക്കുന്ന കാൽസ്യം, ലവണങ്ങൾ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാൽസ്യം കാർബണേറ്റാക്കി മാറ്റാൻ കഴിവുണ്ട്. ഇതിന്റെ ഫലമായി, വിവിധ ആകൃതികളിൽ പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. വിവിധ ഇനങ്ങളിലുള്ള ഒച്ചുകൾ, മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, പലതരം കടൽക്കുതിരകൾ തുടങ്ങി ധാരാളം ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ. ചെറുദ്വീപുകളേയും കടൽത്തീരങ്ങളേയും,സംരക്ഷിക്കുന്നതിൽ പവിഴപ്പുറ്റുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടു്. ലക്ഷദ്വീപ് പോലെയുള്ള ലോകത്തിലെ ഒട്ടനവധി ദ്വീപുകൾ രൂപം കൊണ്ടിരിക്കുന്നത് പവിഴപ്പുറ്റ് മൂലമാണ്. കാത്സ്യം കാർബണേറ്റിൻറെ നല്ല ഉറവിടമായ പവിഴപ്പുറ്റുകൾ കുമ്മായനിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. കൌതുകവസ്തുക്കളായും ഇവ വിറ്റഴിക്കുന്നു.കടലിൽ തള്ളുപ്പെടുന്ന പ്ലാസ്റ്റിക്, കപ്പലുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന എണ്ണ,എന്നിവ വഴി പവിഴപ്പുറ്റുകളുടെ നിലനില്പിനു് ഭീഷണിയാകുന്നുണ്ടു്. ഓസ്ട്രേലിയയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ക്യൂൻസ്‌ലാന്റ് തീരത്തുള്ള കോറൽ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബാരിയർ റീഫ് ആ,ണു് ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരം. കടൽപരപ്പു്![]() ഭൂഖണ്ഡ അരികു്ഭൂഖണ്ഡത്തട്ടു്കടലിടുക്കു്![]() പുറംകടൽആഴക്കടൽ200 മീറ്ററോ അതിൽ കൂടുതലോ ആഴമുള്ള കടൽ ഭാഗത്തെയാണു് ആഴക്കടൽ എന്നു് വിളിക്കുന്നതു്. സമുദ്രങ്ങളിലെ 65% വെള്ളവും ഈ ഭാഗത്താണു് സഥിതിചെയ്യുന്നതു്.വിഭിന്നമായ ഭൂപ്രകൃതിയുള്ള ആഴക്കടലിൽ ആഗാധമായ ഗർത്തങ്ങളും, അഗ്നിപർവ്വതങ്ങളുമുണ്ടു്. ഇത്തരം ചുറ്റുപാടിൽ ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെങ്കിലും, ചില വർഗ്ഗം ജീവികൾ ഇവിടേയും വസിക്കുന്നുണ്ടു്. കടൽ മലകൾജലതാപ വിള്ളലുകൾ![]() തണുത്ത കടൽ ഉറവകൾ![]() അടിക്കടൽ![]() കടൽ അടിവാരത്തിനു് തൊട്ടു മുകളിലുള്ള ജൈവ മേഖലയാണു് അടിക്കടൽ. വിചിത്രങ്ങളായ പലതരം മത്സ്യങ്ങൾ ഈ മേഖലയിൽ ജീവിക്കുന്നു. കടൽ അടിവാരംസമുദ്രത്തിലെ ഏറ്റവും അടിയിലുള്ള ജൈവമേഖലയാണിതു് ജൈവവിന്ന്യാസംസമുദ്ര ജീവശാസ്ത്രത്തിൽ വളരെ സജീവമായ ഗവേഷണം നടക്കുന്നതു്, സമുദ്രത്തിലെ വ്യത്യസ്ത വർഗ്ഗത്തിലുള്ള ജീവികളുടെ വിന്ന്യാസവും, അവയുടെ ജീവിതത്തിലെ ചാക്രിക ക്രമവും പഠിക്കുവാനായിട്ടാണു്. അവലംബം
|
Portal di Ensiklopedia Dunia