ശാസ്ത്രീയ വർഗ്ഗീകരണംശാസ്ത്രീയ വർഗ്ഗീകരണം - Biological classification - scientific classification in biology എന്നത് ജീവനുള്ള എന്തിനേയും ജീവശാസ്ത്രം അടിസ്ഥാനമാക്കി അതിന്റെ തരമനുസരിച്ച് നിരയായി ക്രമീകരിക്കുന്നു. ഇത് ജന്തുക്കൾ, സസ്യങ്ങൾ എന്നിവക്കെല്ലാം ബാധകമാണ്. ഇവയിലെ പരസ്‌പരം ആശ്രയിച്ചു നിൽക്കുന്ന വിഭാഗങ്ങളും പൂർണ്ണ ജീവിയും കൂടി ഉൾപ്പെടുത്തി വർഗ്ഗീകരിക്കുന്നു. അതായത് ഭൂമിയിലെ ഓരോ ജീവിവർഗ്ഗവും ഒരു പ്രത്യേകമായ മാതൃവർഗ്ഗത്തിൽ നിന്നും ഉൽഭവിച്ചതാണെന്നും അത് മാതൃവർഗ്ഗത്തിന്റെ സ്വഭാവരീതികൾ പിന്തുടരുന്നതാണന്നും ശാസ്ത്രീയമായി പഠനങ്ങൾ നടത്തി തെളിയിച്ചാണ് വർഗ്ഗീകരിക്കുന്നത്. ജീവനെ അടിസ്ഥാനമാക്കി ആരംഭിക്കുന്ന ഈ വർഗ്ഗീകരണം ഓരോ അന്ത്യ വർഗ്ഗത്തിലുമെത്തി അവസാനിക്കുന്നു. എന്നാൽ ചില സ്പീഷിസുകൾ പല മാതൃവർഗങ്ങളോടും സാദൃശ്യം ചെലുത്തിയാൽ അവയെ ഉപകുടുംബങ്ങളായി വിലയിരുത്താറുണ്ട്. കാൾ ലിനേയസാണ് ആദ്യമായി ജീവിവർഗ്ഗങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735ൽ കാൾ ലിനേയസ് അവതരിപ്പിച്ചു. പിന്നീട് ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുമായി ചേർത്ത് ഇവയെ പുനവർഗ്ഗീകരിച്ചു. ഡി.എൻ.എ. പിന്തുടർച്ച അടിസ്ഥാനമാക്കിയാണ് ഇവയെ വർഗ്ഗീകരിക്കുന്നത്. വർഗ്ഗീകരിക്കുന്ന രീതി
ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ. ജീവിലോകത്തെ അഞ്ച് കിങ്ഡമായാണ് തരം തിരിച്ചിരിക്കുന്നത്. മെനെറ (Monera), പ്രോട്ടിസ്റ്റ (Protista), ഫൻജെ (Fungi), പ്ലാന്റെ (Plantae), ആനിമാലിയ (Animalia) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ആനിമാലിയ കിംഗ്ഡത്തിലാണ് ഭൂമിയിലെ ഏകകോശജീവികളൊഴികെ എല്ലാത്തരം ജീവജാലങ്ങളും ഉൾപ്പെടുന്നത്. ഓരോ കിംഗ്ഡത്തെയും വ്യത്യസ്ത ഫൈലങ്ങളായി തരം തിരിക്കുന്നു. ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.:
ഗ്രന്ഥസൂചിക
|
Portal di Ensiklopedia Dunia