കടൽപ്പക്ഷികൾസമുദ്ര പരിസ്ഥിതിയിൽ ജീവിക്കാൻ സജ്ജരായിട്ടുള്ള പക്ഷികളാണ് കടൽപ്പക്ഷികൾ. കടൽപ്പക്ഷികൾ തങ്ങളുടെ ജീവിതരീതികൊണ്ടും സ്വഭാവംകൊണ്ടും ശരീരഘടനകൊണ്ടും വളരെ വ്യത്യസ്തരാണെങ്കിലും അവ വളരെ കൃത്യമായ കേന്ദ്രീകൃത പരിണാമത്തിനു (Convergent evolution) വിധേയമായിരിക്കുന്നു. ഒരേ പാരിസ്ഥിതികപ്രശ്നങ്ങളും ആഹാരലഭ്യതയും ( feeding niches) ഒരേപോലുള്ള പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് സംജാതമാക്കുന്നു. ആദ്യ കടൽപ്പക്ഷി ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് രൂപംകൊണ്ടത്. ആധുനിക കടൽപ്പക്ഷികുടുംബങ്ങൾ പാലിയോജീൻ കാലഘട്ടത്തിലാണ് ജന്മംകൊണ്ടത്ത്. പൊതുവായി പറഞ്ഞാൽ കടൽപ്പക്ഷികൾ കൂടുതൽകാലം ജീവിച്ചിരിക്കും, മറ്റു പക്ഷികളേക്കാൾ കുറച്ച് കുഞ്ഞുങ്ങളെമാത്രം ഉത്പാദിക്കും പക്ഷെ, കൂടുതൽ സമയവും തങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിക്കും. മിക്ക സ്പീഷിസുകളിലെ പക്ഷികളും കോളനികൾ ആയാണു ജീവിക്കുന്നത്. കുറച്ചു ഡസൻ പക്ഷികളുള്ള കോളനികൾ തൊട്ട് ലക്ഷക്കണക്കിനു പക്ഷികളുള്ള കോളനികൾ വരെ നിലനിൽക്കുന്നുണ്ട്. അനേകം സ്പീഷിസിൽപ്പെട്ട പക്ഷികളും വാർഷികമായി ദേശാന്തരഗമനം നടത്തിവരുന്നുണ്ട്. അവ പലപ്പോഴും മദ്ധ്യരേഖ കടന്നു സഞ്ചരിക്കുകയോ ചിലവ ഭൂമിയെത്തന്നെ ചുറ്റിസഞ്ചരിക്കുകയൊ ചെയ്ത് തങ്ങളുടെ വാർഷിക ദേശാന്തരഗമനം അവസാനിപ്പിക്കുന്നു. അവ സമുദ്രത്തിനടിയിലും മുകളിലുമുള്ള എന്തും ഭക്ഷിച്ചെന്നിരിക്കും. ചിലപ്പോൾ അവ പരസ്പരവും തിന്നും തിന്നപ്പെട്ടുകം ജീവിക്കുന്നു. കടൽപ്പക്ഷികൾ തങ്ങളുടെ ഭക്ഷണം കണ്ടെത്താൻ നടത്തുന്ന സഞ്ചാരം ഒന്നുകിൽ, തിരത്തിൽനിന്നും അകന്നും അധികം ആഴത്തിലേയ്ക്കു നീന്തിപ്പോകാതെയും (പെലാജിക്)അല്ലെങ്കിൽ, തിരത്തുതന്നെ ചുറ്റിത്തിരിഞ്ഞും അതുമല്ലെങ്കിൽ കടലിൽനിന്നുതന്നെ വർഷത്തിൽ കുറേക്കാലം അകന്നുനിന്നും നടത്തുന്നു. കടൽപ്പക്ഷികളും മനുഷ്യനും പരസ്പരം ചരിത്രത്തിലാകമാനം പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. വേട്ടക്കാർക്ക് ആഹാരം നൽകിയും മീൻപിടിത്തക്കാർക്ക് മത്സ്യത്തിന്റെ ലഭ്യമായ സ്ഥാനം നിർണ്ണയിക്കാൻ സഹായിച്ചും വഴിതെറ്റിയ കടൽയാത്രക്കാർക്ക് വഴികാണാൻ സഹായിച്ചും കടൽപ്പക്ഷികൾ മനുഷ്യനു സഹായമായിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ പ്രവർത്തനം മൂലം പല സ്പീഷിസ് പക്ഷികളും വംശനാശത്തിനടുത്തെത്തിയിട്ടുണ്ട്. അവയുടെ സംരക്ഷണത്തിനു വേണ്ട നടപടികളും നാം കൈക്കൊണ്ടുവരുന്നുണ്ട്. കടൽപ്പക്ഷികളുടെ വർഗ്ഗീകരണംപരിണാമവും ഫോസിൽ ശേഖരവുംസ്വഭാവംകടലിലെ ജിവിതത്തിനുള്ള അനുകൂലനംആഹാരരീതിയും അഹാരസമ്പാദനവുംഉപരിതലത്തിലൂടെയുള്ള ആഹാരസമ്പാദനംവേട്ടയ്ക്കുവേണ്ടിയുള്ള ചാട്ടംമുങ്ങിനീന്തൽചൂഷണപരാദശീലം, ശുദ്ധീകരണവേല, ഇരപിടിക്കൽജീവിത വൃത്തംപ്രജനനവും കോളനികളുംദേശാന്തരഗമനംകടലിൽനിന്നും ദൂരെമനുഷ്യനുമായുള്ള ബന്ധംകടൽപ്പക്ഷികളും മത്സ്യബന്ധനവുംചൂഷണംമറ്റു ഭീഷണികൾസംരക്ഷണംസംസ്കാരത്തിൽ കടൽപ്പക്ഷികളുടെ റോൾകടൽപ്പക്ഷികളുടെ കുടുംബങ്ങൾഅവലംബം
|
Portal di Ensiklopedia Dunia