പോഷണംജീവൻ നിലനിർത്താൻ ഒരു ജീവിവർഗ്ഗത്തിൻ്റെ ശരീരത്തിൽ ഭക്ഷണം ഉപയോഗിച്ച് നടത്തുന്ന ബയോകെമിക്കൽ, ഫിസിയോളജിക്കൽ പ്രക്രിയയാണ് പോഷണം അല്ലെങ്കിൽ നൂട്രീഷൻ എന്ന് അറിയപ്പെടുന്നത്. ഇഞ്ചക്ഷൻ, ദഹനം, അസിമിലേഷൻ, ബയോസിന്തസിസ്, കാറ്റബോളിസം, വിസർജ്ജനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.[1] പോഷകാഹാര പ്രക്രിയയെ പഠിക്കുന്ന ശാസ്ത്രത്തെ നൂട്രീഷണൽ സയൻസ് (പോഷകാഹാര ശാസ്ത്രം) എന്ന് വിളിക്കുന്നു. പോഷക ഗ്രൂപ്പുകൾജീവജാലങ്ങൾക്ക് പ്രാഥമികമായി, ഓട്ടോട്രോഫി (ഓർഗാനിക് ഭക്ഷണത്തിന്റെ സ്വയം ഉൽപാദനം), ഹെറ്ററോട്രോഫി (നിലവിലുള്ള ഓർഗാനിക് കാർബണിന്റെ ഉപഭോഗം) എന്നീ രണ്ട് വഴികളിൽ ഒന്നിലൂടെ കാർബൺ ലഭ്യമാകുന്നു. ഊർജ്ജ സ്രോതസ്സായ പ്രകാശം (ഫോട്ടോട്രോഫി) അല്ലെങ്കിൽ കെമിക്കൽ (കെമോട്രോഫി) എന്നിവയുമായി ചേർന്ന് ജീവികൾക്ക് നാല് പ്രാഥമിക നൂട്രീഷണൽ ഗ്രൂപ്പുകളുണ്ട്. പോഷകങ്ങൾഒരു ജീവിയെ അതിജീവിക്കാനും വളരാനും പുനരുൽപ്പാദിപ്പിക്കാനും സഹായിക്കുന്ന പദാർത്ഥങ്ങളാണ് പോഷകങ്ങൾ. കാർബോഹൈഡ്രേറ്റ്, ഫൈബർ, കൊഴുപ്പ്, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, വെള്ളം എന്നിവയാണ് മൃഗങ്ങൾക്കും (മനുഷ്യർക്കും) പ്രസക്തമായ പോഷകങ്ങളുടെ ഏഴ് പ്രധാന ക്ലാസുകൾ. പോഷകങ്ങളെ മാക്രോ ന്യൂട്രിയന്റുകൾ (വലിയ അളവിൽ ആവശ്യമാണ്) അല്ലെങ്കിൽ മൈക്രോ ന്യൂട്രിയന്റുകൾ (ചെറിയ അളവിൽ ആവശ്യമാണ്) എന്നിങ്ങനെ തരംതിരിക്കാം. ഡയറ്റ്ഒരു ജീവി കഴിക്കുന്ന ഭക്ഷണങ്ങളുടെ ആകെത്തുകയാണ് ഡയറ്റ് അല്ലെങ്കിൽ ഭക്ഷണക്രമം എന്ന് അറിയപ്പെടുന്നത്, ഇത് പ്രധാനമായും നിർണ്ണയിക്കുന്നത് ഭക്ഷണങ്ങളുടെ ലഭ്യതയും രുചിയും അനുസരിച്ചാണ്. മനുഷ്യ പോഷണംമനുഷ്യന് ജീവനും നല്ല ആരോഗ്യവും നൽകുന്നതിന് ഭക്ഷണത്തിലെ അവശ്യ പോഷകങ്ങൾ സഹായിക്കുന്നു.[2] മനുഷ്യരിൽ, പോഷകങ്ങളുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങളിൽ പോഷകാഹാരക്കുറവ് അന്ധത, വിളർച്ച, സ്കർവി, മാസം തികയാതെയുള്ള ജനനം, ചാപിള്ള പ്രസവവും ക്രേറ്റിനിസവും [3] പോലെയുള്ള ആരോഗ്യ പ്രശ്നങ്ങങൾക്ക് കാരണമാകും. അതുപോലെ ആഹാരം അധികമാാകുന്നതും അമിതവണ്ണം [4] [5], മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ പോഷകാഹാര സംബന്ധമായ അസുഖങ്ങൾക്കും;[6] ഹൃദയ സംബന്ധമായ അസുഖങ്ങൾ, [7] പ്രമേഹം,[8][9], ഓസ്റ്റിയോപൊറോസിസ് എന്നിവ പോലുള്ള സാധാരണ വിട്ടുമാറാത്ത സിസ്റ്റമിക് രോഗങ്ങൾക്കും കാരണമാകും.[10] [11] പോഷകാഹാരക്കുറവ് അക്യൂട്ട് കേസുകളിൽ വേസ്റ്റിങ്ങിനും, ക്രോണിക് കേസുകളിൽ മാരാസ്മസിനും കാരണമാകും. മൃഗങ്ങളുടെ പോഷണംഅനിമൽ നൂട്രീഷൻ മൃഗങ്ങളുടെ ഭക്ഷണ പോഷക ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പലപ്പോഴും സസ്യങ്ങളെപ്പോലുള്ള മറ്റ് ജീവികളുമായി താരതമ്യപ്പെടുത്തി (അല്ലെങ്കിൽ വിപരീതമായി). മാംസഭോജികളുുടെയും സസ്യഭോജികളുടെയും ഭക്ഷണരീതികൾ പരസ്പരവിരുദ്ധമാണ്, അവയുടെെ ഭക്ഷണങ്ങളിലെ അടിസ്ഥാന നൈട്രജൻ, കാർബൺ അനുപാതങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ദഹിക്കാത്ത സസ്യ സെല്ലുലോസിൽ നിന്ന് ദഹിപ്പിക്കാവുന്ന പോഷകങ്ങൾ സൃഷ്ടിക്കുന്നതിന് പല സസ്യഭുക്കുകളും ബാക്ടീരിയൽ ഫെർമെൻ്റേഷനെ ആശ്രയിക്കുന്നു, അതേസമയം മാംസഭോജികൾക്ക് ചില വിറ്റാമിനുകളോ പോഷകങ്ങളോ ലഭിക്കുന്നതിന് മൃഗങ്ങളുടെ മാംസം തന്നെ കഴിക്കണം. സസ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൃഗങ്ങൾക്ക് പൊതുവെ ഊർജ്ജ ആവശ്യകത കൂടുതലാണ്.[12] സസ്യ പോഷണംചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ രാസ ഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് പ്ലാൻ്റ് നൂട്രീഷൻ.[13] സസ്യ പോഷണത്തിന് ബാധകമായ നിരവധി തത്വങ്ങളുണ്ട്. ചില ഘടകങ്ങൾ സസ്യ ഉപാപചയ പ്രവർത്തനങ്ങളിൽ നേരിട്ട് ഉൾപ്പെടുന്നു. ലൈബിഗ്സ് ലോ ഓഫ് ദി മിനിമം നിയമമനുസരിച്ച് സസ്യങ്ങളുടെ വളർച്ച പരിമിതപ്പെടുത്താൻ കഴിയുന്ന ഒരു പോഷകത്തെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു പോഷകത്തെക്കൂടാതെ സസ്യത്തിന് പൂർണ്ണമായ ജീവിതചക്രം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഒരു അവശ്യ സസ്യ പോഷകമായി കണക്കാക്കപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഫോട്ടോസിന്തസിലൂടെ ലഭിക്കുന്ന കാർബൺ, ഓക്സിജൻ, വെള്ളത്തിൽ നിന്ന് ലഭിക്കുന്ന ഹൈട്രജൻ എന്നീ മൂന്ന് പ്രധാന മൂലകങ്ങളെക്കൂടാതെ മണ്ണിൽ നിന്ന് ലഭിക്കുന്ന 16 അവശ്യ മൂലകങ്ങൾ കൂടിയുണ്ട്. സസ്യങ്ങളുടെ അവശ്യ പോഷകങ്ങൾ മണ്ണിൽ നിന്നും വേരുകൾ വഴിയും വായുവിൽ (പ്രധാനമായും നൈട്രജൻ, ഓക്സിജൻ അടങ്ങുന്ന) നിന്ന് ഇലകളിലൂടെയും ലഭ്യമാക്കുന്നു. ഫോട്ടോസിന്തസിസ് പ്രക്രിയയിലൂടെ വായുവിലെ കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് പച്ച സസ്യങ്ങൾ അവയ്ക്ക് ആവശ്യമായ കാർബോഹൈഡ്രേറ്റ് വിതരണം ചെയ്യുന്നു. കാർബണും ഓക്സിജനും വായുവിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്നു, മറ്റ് പോഷകങ്ങൾ മണ്ണിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്നു. മണ്ണിലെ പോഷകങ്ങൾ കാറ്റേഷൻ എക്സ്ചേഞ്ച് വഴിയാണ് നേടുന്നത്, അതിൽ റൂട്ട് ഹെയറുകൾ ഹൈഡ്രജൻ അയോണുകൾ (H+) പ്രോട്ടോൺ പമ്പുകളിലൂടെ മണ്ണിലേക്ക് പമ്പ് ചെയ്യുന്നു. ഈ ഹൈഡ്രജൻ അയോണുകൾ നെഗറ്റീവ് ചാർജ്ജ് ചെയ്ത മണ്ണിന്റെ കണികകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കാറ്റേഷനുകളെ സ്ഥാനഭ്രംശം വരുത്തുന്നു, അങ്ങനെ വേരുകൾക്ക് കാറ്റേഷനുകൾ ലഭ്യമാകും. ഇലകളിൽ, കാർബൺ ഡൈ ഓക്സൈഡ് എടുക്കുന്നതിനും ഓക്സിജനെ പുറന്തള്ളുന്നതിനും സ്റ്റൊമാറ്റ തുറക്കുന്നു. പ്രകാശസംശ്ലേഷണത്തിലെ കാർബൺ ഉറവിടമായി കാർബൺ ഡൈ ഓക്സൈഡ് തന്മാത്രകൾ ഉപയോഗിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ നൈട്രജൻ ധാരാളം ഉണ്ടെങ്കിലും വളരെ കുറച്ച് സസ്യങ്ങൾക്ക് മാത്രമേ ഇത് നേരിട്ട് ഉപയോഗിക്കാൻ കഴിയൂ. അതിനാൽ മിക്ക സസ്യങ്ങൾക്കും അവ വളരുന്ന മണ്ണിൽ നൈട്രജൻ സംയുക്തങ്ങൾ ആവശ്യമാണ്. ബാക്ടീരിയകൾ അന്തരീക്ഷത്തിലെ നിഷ്ക്രിയ നൈട്രജൻ നൈട്രജൻ ഫിക്സേഷൻ പ്രക്രിയ വഴി വലിയ തോതിൽ മണ്ണിലെ ചെടികൾക്ക് ജൈവശാസ്ത്രപരമായി ഉപയോഗിക്കാവുന്ന രൂപങ്ങളിലേക്ക് മാറ്റുന്നു.[14] വ്യത്യസ്ത സസ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ കാരണവും ഒരേ ക്ലോണിലെ വ്യത്യസ്ഥ സസ്യയങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ കാരണവും സസ്യങ്ങളുടെ പോഷണം പൂർണ്ണമായും മനസിലാക്കാൻ പ്രയാസമുള്ള വിഷയമാണ്. കുറഞ്ഞ അളവിലുള്ള മൂലകങ്ങൾ അപര്യാപ്തത ലക്ഷണങ്ങൾക്ക് കാരണമായേക്കാം, വളരെ ഉയർന്ന അളവിൽ അവ ടോക്സിസിറ്റിയ്ക്കും കാരണമാകും. ഇതും കാണുകഅവലംബം
ഗ്രന്ഥസൂചിക
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia