പളിയ നൃത്തം

പളിയ നൃത്തം
Genreഗോത്ര നൃത്തം
Originകേരളം, ഇന്ത്യ

കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിന് അവതരിപ്പിച്ചിരുന്ന നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.

നൃത്തം

കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം.മാരിയമ്മയെ ആരാധിക്കുന്ന പളിയർ അവരുടെ കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയനൃത്തം.[1]

പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു.[2] മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുള്ളതുമായ പ്രാർഥനാഗീതങ്ങളാണ് പളിയ നൃത്തത്തിൽ ഉപയോഗിക്കുന്നത്.[2]

ഉപകരണങ്ങൾ

മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നിവയാണ് പളിയനൃത്തത്തിൽ പശ്ചാത്തല സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.[1]

അനുഷ്ഠാനേതരം

ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ അവതരിപ്പിച്ചിരുന്ന നാടൻ കലയായ പളിയ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[3][4]

സംസ്ഥാന സ്കൂൾ കലോത്സവം

2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [5]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സംസ്ഥാന സ്കൂൾ കലോത്സവം

2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [6]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇതും കാണുക

അവലംബം

  1. 1.0 1.1 "മലപ്പുലയാട്ടവും പളിയനൃത്തവും". Archived from the original on 2023-04-14. Retrieved 2023-04-14.
  2. 2.0 2.1 കിർടാഡ്സ്, ആദികലാകേന്ദ്രം (2013). പട്ടിക വർഗ്ഗ കലാരൂപങ്ങൾ, കലാസമിതികൾ, കലാകാരന്മാർ, കരകൗശലവിദഗ്ദ്ധർ - പേരുവിവര സൂചിക ഭാഗം 1. കോഴിക്കോട്: കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ്.
  3. ഡെസ്ക്, വെബ് (2017-06-21). "താള നൂപുരധ്വനികളിൽ മുഖരിതമായ നാലാം സന്ധ്യ | Madhyamam". Retrieved 2023-04-14.
  4. "മറയൂരിൽ 'തളിർമിഴി' ഇന്ന്‌ തുറക്കും" (in ഇംഗ്ലീഷ്). 2023-03-17. Retrieved 2023-04-15.
  5. https://www.deshabhimani.com/news/kerala/school-kalolsavam/1143698
  6. https://www.deshabhimani.com/news/kerala/school-kalolsavam/1143698

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia