പണിയ നൃത്തം
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്” കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളിക്ക് ആ പേര് വന്നത്. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്. മൂന്നു പുരുഷൻമാർ ചേർന്ന് കൊട്ടുന്ന തൂടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ് ഇതിന്റെ രീതി. ചീനി ഈത്തിൽ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ് വട്ടക്കളി കളിക്കാറുളളത്. കളിയുടെ സമയത്ത് സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വീടുകളിൽ മാത്രം കളിച്ചിരുന്ന വട്ടക്കളി ഇന്ന് വേദികളിൽ അവതരിപ്പിക്കുന്നുണ്ട്.[1] വയൽപണി (കമ്പളം) സമയത്ത് അവതരിഷിച്ചിരുന്ന നൃത്തരൂപമാണ് കമ്പളകളി. ഞാറ് പറിക്കുമ്പോഴും നടുമ്പോഴും പുരുഷൻമാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. തുടിയുടെയും ചീനിയുടെയും ശബ്ദം സ്ത്രീകൾക്ക് കുടൂതൽ ഉർജ്ജം നൽകുകയും ജോലി ആയാസരഹിതമാക്കുകയും ചെയ്യുന്നു. പണിയരെ കൂടൂതൽ പണിയെടുപ്പിക്കുന്നതിന് ജന്മിമാർ ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് മൂന്നും നാലും വയലുകൾ ഈ രീതിയിൽ നട്ടു തീർക്കാറുണ്ട്. ജന്മിത്ത സമ്പ്രദായം അവസാനിച്ചതുകൊണ്ടും നാട്ടിൽപ്പണി കുറഞ്ഞതുകൊണ്ടും തന്നെ കമ്പളകളി ഇന്ന് വയലുകളിൽ അവതിരിപ്പിക്കേണ്ടി വരാറില്ല. കമ്പളക്കളിയിലെ പാട്ടുകളും തൂടി കൊട്ടുകാരനെയോ കുഴലൂത്തുകാരനെയോ കളിയാക്കിയുള്ളവയാണ്. കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. വീടുകളിലും വയലുകളിലും കളിക്കുന്നതുകൊണ്ടുതന്നെ വട്ടക്കളിക്കും കമ്പളകളിക്കും പ്രത്യേകിച്ച് വേഷമില്ല. എങ്കിലും ഈ കലാരൂപങ്ങൾ വേദികളിൽ അവതരിപ്പിക്കുന്ന അവസരത്തിൽ പരമ്പരാഗത വേഷവും ആദഭരണങ്ങളുമാണ് ഉപയോഗിക്കുന്നത്. നീളം കൂടിയ ചേല ശരീരത്തിൽ ചുറ്റി അതിന്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് വലതുവശത്ത് നെഞ്ചിന്റെ മുകളിലായി കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. അരയിൽകെട്ടുന്ന തുണിയാണ്” “അരാട്ടി”. കറുഷും ചറുവഷും നിറത്തിലുളള അരാട്ടികൾ ധരിക്കാറുണ്ട്. വാട്ടിച്ചുരുട്ടിയെടുത്ത ഓല, കുന്നിക്കുരുകൊണ്ട് നിർഷിച്ച ചൂതുമണി, മുരുളെ എന്നിവ കാതിലണിയുന്ന ആഭരണങ്ങളാണ്. കഴുത്തിലണിയുുന്ന മുടെചുളു, കുറിക്കല്ലെ, നാണയതുട്ടുകൾ ചേർത്ത് കെട്ടുന്ന ബളളികല്ലെ, താലിക്കല്ലെ എന്നിവയും ധരിക്കാറുണ്ട്. മുണ്ടാണ് പുരുഷൻമാരുടെ വേഷം. സംസ്ഥാന സ്കൂൾ കലോത്സവം2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [2]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവലംബം
|
Portal di Ensiklopedia Dunia