തുമ്പി തുള്ളൽ
ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലംവെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്. "പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്. കളിക്കുന്ന രീതികളത്തിന്റെ നടുക്ക് ഒരു പെൺകുട്ടി പൂക്കുലയും പിടിച്ചു നിൽക്കും. ചുറ്റും നിൽക്കുന്നവർ പാട്ടുപാടുകയും ആർപ്പും കുരവയുമായി തുമ്പിയെ തുള്ളിക്കാൻശ്രമിക്കുകയും ചെയ്യുന്നു. ഒന്നാം തുമ്പിയുമവർപെറ്റ മക്കളും
|
Portal di Ensiklopedia Dunia