കളരിപ്പയറ്റ്
കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു. മറ്റുള്ള എല്ലാ മാർഷ്യൽ ആർട്ടുകളും കളരിപ്പയറ്റിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തിൽ നിന്നോ ഉണ്ടായതാണ്. എല്ലാ ആയോധന കലകളിലും പൊതുവായി കുറെ സവിശേഷതകൾ കാണാം.മറ്റു ആർട്സിൽ അവ വെറുതെ പഠിപ്പിക്കുമ്പോൾ അതെല്ലാം കളരിപ്പയറ്റിൽ കാര്യകാരണസഹിതം വിശദീകരിക്കുന്നു. കളരിപയറ്റിനെ ബോധിധർമൻ ചൈനയിലെ ഭൂഘടനക്കനുസരിച്ചു മാറ്റിയെടുത്തതാണ് ഷാവോലിൻ കുങ്ഫു. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കേരളത്തിൽ എല്ലാ വിഭാഗക്കാരും കളരിപ്പയറ്റ് അഭ്യസിക്കുന്നു.[2][3] തെയ്യം, പൂരക്കളി, മറുത്ത് കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് . ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് . ആവിർഭാവ ചരിത്രംകളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ് സിദ്ധാന്തരൂപവത്കരണത്തിന് തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.[4]പ്രാജീന കാലം മുതൽക്കേ നായർ, തീയർ തുടങ്ങിയ പല വിഭാകക്കാരും പാരമ്പര്യമായി കളരി അഭ്യസിച്ചിരുന്നു.[5][6][7][8][9][10][11][12]
ഐതിഹ്യം
നിഗമനങ്ങൾ
ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.[17] കുഴിക്കളരിയും അങ്കക്കളരിയുംചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരമാണ് ആദ്യകാലത്തുണ്ടായിരുന്നത്. ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. എല്ലാവർക്കും സൗകര്യപ്രദമായ നിലയിൽ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകേണ്ടിയിരുന്നു. തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി തീരുമാനിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു. അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക. പ്രതിഷ്ഠാദി സങ്കല്പങ്ങൾകളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു.[18] ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു .
ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല. കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു കളരിമുറകൾപ്രധാനമായും നാല് ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, മദ്ധ്യകേരള രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻതൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ. തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വെള്ളാളർ, നാടാർമാർ ,തേവർമാർ തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻകാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത് തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത് തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത് കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്. കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കളരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല. കളരി അഭ്യാസത്തിലെ രഹസ്യംകളരിയിലെ ഓരോ പഠനത്തിനും ഒരു പ്രയോഗ വശം ഉണ്ട് എന്ന് ചുരുക്കം ചില ആളുകള്ക്കെ അറിയുകയുള്ളു. ഇതിനു "കരമേറ്റം" എന്നോകെ വടകരയിൽ പറയാറുണ്ട്.. ഉദാഹരണത്തിന് "കൈ തൊഴുത് മാറിനു പിടച്ചു" ഇതിൽ മനുഷ്യ ശരീരത്തിലെ ഒട്ടു മിക്ക മർമ്മ ഭാഗങ്ങളും കൂപ്പിയ രണ്ടു കൈയി കൾക്കിടയിൽ ഒളിപിച്ചു പ്രതിരോധത്തിനും ആക്രമണത്തിനും ഉള്ള സാദ്യതകൾ അന്ദർലീനമായി കിടക്കുന്നു. പ്രയോഗവശങ്ങൾ പഠിക്കാത്തവർക്ക് കളരി ഒരു വ്യായാമ മുറ മാത്രമായി ചുരുങ്ങി പോകുന്നു. കളരിപ്പയറ്റിലെ സമ്പ്രദായങ്ങളും അടിസ്ഥാന അഭ്യാസങ്ങളുംവടക്കൻ കളരിയുടെ ആസ്ഥാനമായ വടക്കേമലബാറിൽ പോലും പ്രദാനമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വെത്യസ്തമായിട്ടാണ് കളരിപ്പയറ്റു പഠിപ്പികുന്നത്. പലപ്പോഴും ഗുരുക്കന്മാരുടെ പഠനത്തിന്റെ ആഴതിനനുസരിച്ചു സമ്പ്രദായങ്ങളും ഉണ്ടായി എന്നാൽ യഥാർത്ഥത്തിൽ കളരിപ്പയറ്റ് എന്നത് വടക്കൻ കളരിയാണ്, തെക്കൻകളരി എന്നത് തമിഴ് ബന്ധമുള്ളതാണ് എങ്കിലും ഇന്ന് ഇത് കളരിപ്പയറ്റിലെ ശൈലി ആയി പരിഗണിച്ച് പോരുന്നൂ. പൊതുവേ തെക്കൻ കളരി എന്നാണ് പറഞ്ഞു വരുന്നതെങ്കിലും അതിലും ചില വ്യത്യസ്ത സമ്പ്രദായങ്ങൾ ഒക്കെ ഉണ്ട് . തനി തെക്കൻ കളരി, കിഴക്കൻ കളരി, മർമ്മ അടി, അടിതട തുടങ്ങിയവ. ഇതിൽ തെക്കൻ കളരിയിൽ വ്യക്തമായ പഠന രീതി ഉണ്ട്. ചുടുകൾ എന്ന ഓരോ നിൽപ്പ് രീതികളാണ് ഒന്ന്. കാലുകൾ ചേർത്ത് വച്ചുള്ള സമ(നേർ ) ചുവട്, ഒന്നര അടി അകറ്റിയുള്ള വട്ട ചുവട്, ഒരു കാൽ മുന്നിൽ വെച്ചുള്ള നില ചുവട് തുടങ്ങിയവ. പയറ്റിനുള്ള വിവിധ ഇരുത്തുകൾ ഉദാഹരണം വട്ടചുവടിൽ നിന്നും ഒരു കാലിൽ ഇരിക്കുന്ന വിരലിൽ ഇരുപ്പ് തുടങ്ങിയവ. അടി,ഇടി, വിവിധ ചവിട്ടുകൾക്കുള്ള പരിശീലനം അതോടൊപ്പം തന്നെ യുള്ള ഇതിന്റെ തട, ഒഴിവ്,അമർത്തുകൾ പഠിപ്പിക്കുന്ന രീതി. രണ്ടു പേർ ചേർന്നാണ് ഇതിന്റെ പരിശീലനം. അടി തട, അടി അമർത്ത് (അമർത്തി ഇരുന്നു), അടി തട ചവിട്ട് തട , അടി തട ഇടി അമർത്തി ചവിട്ടി തട തുടങ്ങി ഉള്ള പരിശീലനങ്ങൾ ആണിത്. ഇതോടൊപ്പം എടുത്തടികൾ, ഏറുകൾ ഒക്കെ ആണ് പരിശീലിക്കുന്നത്. ഇടുപ്പിൽ കേറ്റി എടുത്തടി, താടിയിൽ തൂക്കി, മുതുകിൽ കേറ്റി, കൈയിൽ കറക്കി തുടങ്ങിയവ ആണ് ഇത്. കൂടാതെ __ ഓളം പൂട്ടുകളും പരിശീലിക്കുന്ന. ഇതോടൊപ്പം 18 ഒറ്റ ചുവട്, 18 കൂട്ടചുവട്, 18 കൈ പോരുകൾ, കുവടി പോരുകൾ ഒക്കെ പഠിപ്പിക്കുന്നു. ഇതെല്ലാം സ്വരക്ഷയ്ക്കുള്ളതാണ്. കുറുവടി പോരിലെ അടവുകൾ തന്നെ വടിക്കുപകരം കത്തി, വെട്ടു കത്തി , മഴു തുടങ്ങിയവ ഉപയോഗിച്ച് പരിശീലിക്കുന്നു. തുടർന്ന് നെടുവടി, വാൾ പരിച, ഉറുമി , കഠാര ഒക്കെ ഉപയോഗിച്ച് പയറ്റ് പരിശീലിക്കുന്നു. വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതാണ് തനി തെക്കൻ ശൈയിലെ രീതി. ഭാരതീയമായ മറ്റെല്ലാ കലകളെപോലെതന്നെ ദേശ കാലാന്തരത്തിൽ കളരിപ്പയറ്റിനും വിവിധ വിഭാഗങ്ങളും ഉപവിഭാഗങ്ങളും വികസിച്ചു വന്നിട്ടുണ്ട്. വടക്കൻ, തെക്കൻ, തുളുനാടൻ എന്നിങ്ങനെ പലവിദതിൽ പല പേരുകളിൽ പ്രാഥമികമായ വിഭജനവും പിന്നെ പ്രദേശങ്ങൾക്കനുസരിച്ചും എന്തിനേറെ പറയുന്നു ഓരോ ഗുരുക്കൾക്കനുസരിച്ചു കളരി വേത്യസ്തമായി പഠിപ്പിച്ചു പോകുന്നു. ഇത് കളരിപ്പയറ്റിന്റെ വിജ്ഞാനമേഘല വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ശാസ്ത്രിയമായ മാനദണ്ഡത്തിൽ ക്രമീകരിച്ചു ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ശ്രമം ഇതുവരെ കാര്യാമായ രീതിയിൽ പുരോഗമിച്ചിട്ടില്ല . കരാത്തെ കുങ്ഫു തുടങ്ങിയ ആയോധനകലകൾ, അതുപോലെ യോഗ, സംഗീതം തുടങ്ങിയവ എല്ലാം വളരെ കൃത്യമായി ക്രോഡീകരിച്ചു അതിന്റെ പഠനക്രമം എല്ലാവരും അംഗീകരിച്ചു വിവിധ സംബ്രദായങ്ങളായി തന്നെ ആർക്കും പഠിക്കാവുന്ന വിധത്തിൽ ലഭ്യമാണ്. കളരിപ്പയറ്റിൽ ഇങ്ങനെ ചെയ്യാത്തതു അതിന്റെ ആഗോള വികാസത്തിന് തടസ്സമായി കിടക്കുന്നു. കളരിപ്പയറ്റിന്റെ വിവിധ സമ്പ്രദായങ്ങളെ വിവിധ സമ്പ്രദായങ്ങൾളായി തന്നെ നിലനിർത്തികൊണ്ട് ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം ഗവർമെന്റിന്റെ നേതൃത്വത്തിൽ ഗുരുക്കന്മാരുടെ സഹായത്തോടെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്താൽ കേരളം പോലെ ടൂറിസം ഒരു വ്യവസായമായി കരുതുന്ന പ്രദേശത്തിന് വിദേശികൾക്ക് ഒരോ കളരി സമ്പ്രദായത്തിനെ പറ്റി മനസിലാക്കുകയും അനിയോജ്യമായതു തേടിവന്നു പഠിക്കാനും അവസരം കിട്ടുന്നു. പരിശീലനംമതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്. പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാറ്. കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്. എം ഇ സുരേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ കളരി പഠന രീതി പുസ്തക രൂപത്തിൽ "കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ" എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്. മേയ്യിതോഴിൽഇതിലൂടെ ആണ് ഒരു അഭ്യാസി ഉണ്ടാകുന്നത്. ഇതുതന്നെ ആണ് കളരിപ്പയറ്റിലെ പ്രധാന ഭാഗവും. മേയിതോഴിൽ ശരിയായി പരിശീലിച്ച ഒരാളുടെ ശരീരവും മനസും കളരിപ്പയറ്റിന്റെ പ്രായോഗികമായ അഭ്യാസ പരിശീലനത്തിന് രൂപാന്തരപ്പെട്ടിരിക്കും. പ്രായമായ കടത്തനാട്ടുകാർ ചോദിക്കും മെയ്യി അഭ്യാസം എത്ര പഠിച്ചിട്ടുണ്ട് , എത്ര മെയ്യി പയറ്റു കളിക്കും എന്ന്. ഒരിക്കലും വാളോ ഉറുമിയോ എടുതിക്കോ എന്ന് ചോദിക്കാറില്ല... അതിനു കാരണം ഉണ്ട്. കളരിപ്പയറ്റിന്റെ മെയി-തൊഴിലിൽ മെയ്യിപയറ്റ് നന്നായി പരിശീലിച്ചു മെയ്യിസ്വാധീനം കിട്ടിക്കഴിഞ്ഞ അഭ്യാസിക്ക് തുടർന്നുള്ള എല്ലാ പഠനങ്ങളും (കോൽ (വടി), ആയുധ, വെറും കൈ etc.) വളരെ കൃത്യമായി പഠിക്കാനും കഴിയും. ഉദാഹരണത്തിന് താഴെ കാണുന്ന വാളും പരിചയും പയറ്റിന്റെ സാധരണ കണ്ടുവരുന്ന നീകങ്ങളുടെ ചാർട്ട് നോക്കാം. മെയ്യടവുകൾ എങ്ങനെ സ്വദീനിക്കുന്നു എന്നും നോക്കാം. ഇതുപോലുള്ള നൂറുകണക്കിന് പയറ്റിൽ അനിയോജ്യമായ കോമ്പിനേഷനിൽ മെയ്യി അഭ്യാസം ഉപയോഗിക്കുന്നു വിഷമത്തോടെ പറയാം വണക്കങ്ങളും മേയ്യടവുകളും മെയ്യി പയറ്റുകളും നിങ്ങൾ ശരീരത്തിലേക്ക് സ്വംശീകരിചിട്ടില്ലെങ്കിൽ നിങ്ങൾ കളരി പഠിച്ചിട്ടുണ്ട്, പക്ഷെ ഒരു അഭ്യാസി അല്ല. പല കളരിയിലും പല രീതിയിലാണ് മെയ്യി തൊഴിൽ പഠിപ്പിക്കുന്നത്. ഏതു രീതിയിൽ പഠിച്ചാലും മെയ്യി കണ്ണായോ എന്നാണ് പ്രധാനം. ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ വിവിധ സമ്പ്രദായങ്ങളിലെ ഒരു മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.[19]
കോൽത്താരിവിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ് ഇതിൽ ഉള്ളത്.
കളരിൽ ഏറ്റവും മെയ് വഴക്കം ആവശ്യമായതും അപകടം നിറഞ്ഞതുമാണ് ഈ വിഭാഗം. ഒറ്റ പയറ്റിലെ ഓരോ പ്രയോഗവും കൃത്യമായും മർമ്മ സ്ഥാനങ്ങളിലേക്കാണ്. ആനയും സിംഹവും തമ്മിലുള്ള പയറ്റായി കണക്കാകുന്നു. ഒറ്റ പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ തികഞ്ഞ അഭ്യാസിയാണ്.
അങ്കത്താരിവിവിധ ലോഹ ആയുധങ്ങൾ കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ് ഇതിൽ ഉള്ളത്.
വെറും കൈനാലാമത്തെ സ്റ്റേജ് ആണ് വെറും കൈ. ആറ് പ്രയോഗ കൈകൾ
ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടക്കേമലബാറിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ. ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണെന്നു തെക്കൻ സമ്പ്രദായം അഭ്യസിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തെക്കൻ സമ്പ്രദായത്തിന് വ്യക്തമായ സിലബസ് ഇല്ല എന്ന അപര്യാപ്തതക്കു കാരണം കളരി ആശാൻ (ഗുരുവിനെ ആശാൻ എന്നു വിളിക്കുന്നു)തന്റെ ശിഷ്യനെ ചുവടുകൾ മുഴുവൻ പഠിപ്പിച്ചുകഴിഞ്ഞ ശേഷം മർമ്മ ചികിൽസാരീതി പഠിപ്പിക്കുന്നു... ഇത് പൂർണ്ണ്മായും "മർമ്മ നിദാനം" എന്ന അഗസ്ത്യമുനിയുടെ ഗ്രന്ധത്തെ ആസ്പദമാക്കിയാണ്. ഇന്നുള്ള ഓരോ ഗുരുക്കന്മാരുടെ കൈകളിലും ഈ ഗ്രന്ധമുൻടാകും പക്ഷെ അതു പൂർണ്ണതയെത്തിയ ശിഷ്യനു മാത്രമേ നൽകുവാൻ പാടുള്ളൂ. ചെന്തമിഴ് ഭാഷയിലാണിതിന്റെ രചന നടത്തപ്പെട്ടിട്ടുള്ളത്. "കൈപാകം കണ്ടവനേ പെരിയവനാകൂ..." എന്നുള്ള തമിഴ് കലർന്ന കാവ്യശൈലിയിലുള്ള ഈ മഹത് ഗ്രന്ധം ഹർദ്യസ്ഥമാക്കിയിട്ടുള്ള ആർക്കും ഇതിന്റെ പൊരുൾ മനസ്സിലാക്കാനാകും.
എന്നിവയ്ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട അടിമുറ 108 എണ്ണം . അടിമുറ പഠിച്ചുകഴിഞ്ഞാൽ അതിന്റെ പിരിവ് പിന്നെ പിരിവിന്റെ മേൽ പിരിവ് എന്നിങ്ങനെ അഭ്യസിച്ചശേഷം ആശാൻ ഗ്രന്ധം പകർത്തിയെഴുതാൻ കൈകളിലേൽപ്പിക്കും. അങ്ങനെ ലഭിച്ചശേഷം ആ ഗ്രന്ധം ഇവ്വണ്ണം സാധന ചെയ്ത ശിഷ്യനുമാത്രമേ കൈമാറുകയുള്ളൂ എന്നതിനാൽ എറ്റ്ര ഏകീകരിച്ചാലും കളരിയൗടെ നിഗൂഡത അവശേഷിക്കും. അതിനാൽ അത് അഭ്യസിക്കുക എന്നതു തന്നെയാണ് കളരിയുടെ തെക്കൻ സമ്പ്രദായത്തെക്കുറിച്ചറിയാനുള്ള വഴി. ചെരമങ്ങൾ വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതിലെ വാൾ പ്രയോഗങ്ങൾ ആദ്യത്തേത് തന്നെ 18 എണ്ണ ആയിട്ടാണ് തുടങ്ങുന്നത്. തുടർന്നുള്ള അടവുകളിൽ ഇതു കൂടിയും ഇരട്ടിച്ചും ആണ് പോകുന്നത്. ഒരാൾ ഒരുസ്ഥലത്തു തന്നെ നിന്ന് കൊണ്ടും മറ്റേ ആൾ ആൾക്ക് ചുറ്റി നടന്നും തുടർന്ന് ഇതു പരിശീലിക്കുന്നു. രണ്ടു പേർ ഒരു വാളുപയോഗിച്ചും, ഓരോരുത്തരും രണ്ടു വാളുപയോഗിച്ചും ഇതു പരിശീലിക്കുന്ന. വാല് പ്രയോഗത്തിനിടയിൽ അടി, ചവിട്ട് , തട്ട്, അമർത്ത് തുടങ്ങിയവയും ഇതിലുണ്ട്. മർമ്മ പ്രയോഗങ്ങൾഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്. അതാണ് മർമ്മ പ്രയോഗങ്ങൾ. കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്. കളരി ചികിൽസനടുവേദ പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും. വടിവുകളും ചുവടുകളും
ഇവയെല്ലാം തന്നെ വടക്കൻ ആണ്.തെക്കൻ കളരിയിലും 8 വടിവുകളും ഉണ്ട് അങ്കക്കളരിയും, അങ്കത്തട്ടുംകളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾമൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും. കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു.
കളരിപ്പയറ്റിലെ പതിനെട്ട് അടവുകളെ കുറിച്ചുള്ള സൂചനകൾ18 മെയ്യി അടവുകൾവടക്കൻ കളരിയിലെ ശ്രീ ചന്ദ്രൻഗുരുക്കൾ കളരി സമ്പ്രദായത്തിൽ ശരീരം ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അടവുകൾ ചിട്ടപ്പെടുത്തിയത് - അത് മെയ്യി അടവുകൾ എന്നും പറയുന്നു. ഈ തിരെഞ്ഞെടുത്ത വിശിഷ്ട ശരീര ചലനങ്ങൾ കളരിപ്പയറ്റിന്റെ എല്ലാ പഠന വിഭാഗത്തിലും അനിയോജ്യമായ ഉപയോഗിക്കുന്ന 1.തിരിഞ്ഞു വലിയൽ 2.വാങ്ങി വലിയൽ 3.പകർന്നു വലിയൽ 4.വീത് പുളയൽ 5.വളയൽ 6.സൂചിക്ക് ഇരിക്കൽ 7.തോൾ കണ്ടു പൊങ്ങൽ 8.കുനിഞ്ഞു പൊങ്ങൽ 9.വളഞ്ഞു പൊങ്ങൽ 10.ചവുട്ടി പൊങ്ങൽ 11.തരിഞ്ഞു ചാടൽ 12.കിടന്നു ചാടൽ 13.പകരി ചാടൽ 14.പതുങ്ങി ചാടൽ 15.ഓതിരം മറിയൽ 16.ചരിഞ്ഞു മറിയൽ 17.കരണം മറിയൽ 18. അന്തം മലക്കം അടവുകൾ കുറിച്ചുള്ള മറ്റൊരു സൂചന
വടക്കനിലെ പതിനെട്ടു അടവുകളെ പറ്റിയുള്ള മറ്റൊരു വിവരം
ലോകത്തിലെ എല്ലാ ആയോധനകലകളുടെയും മാതാവാണ് കളരിപ്പയറ്റ് എന്നത് പലപ്പോഴും അത് വളർന്നുവന്ന പ്രാചീന കാലഘട്ടവുമായി ബന്ധപ്പെട്ട് ഏറ്റവും പഴയതു എന്ന നിലയിൽ ആണ് ഹൈലൈറ്റു ചെയ്യപ്പെടുന്നത്. എന്നാൽ, അതിന്റെ യഥാർത്ഥ സത്ത അന്വേഷിക്കേണ്ടതുണ്ട്. ഏകദേശം ആറു വയസാകുമ്പോൾ കളരിയിൽ വലതു കാൽ വച്ച് ഇറങ്ങി ഗുരുക്കളുടെ കാലുതൊട്ട് വന്ദിച്ചു കളരി വിദ്യ പഠിക്കാൻ തുടങ്ങമ്പോൾ അത് ഒരു ദീർഘമായ യാത്രയുടെ തുടക്കമാണെന്നുള്ളത് അപ്പോൾ നമുക്ക് മനസ്സിലാവുകയില്ല. അഷ്ടദിക്ക് പാലകന്മാരാൽ ചുറ്റപ്പെട്ട കളരി നിലത്തിൽ പടിഞ്ഞാറേ മൂലയിൽ പൂത്തറയിൽ തുടങ്ങി നാഗ ഗുരു ആയുധ തറകളുടെ സ്ഥൂലവും പിന്നെ സൂഷ്മവുമായ അർത്ഥ തലങ്ങൾ ഉൾകൊള്ളുന്ന പ്രതിഷ്ഠ സങ്കല്പ്പങ്ങൾ അതിനനുസരിച്ചുള്ള വണക്കങ്ങൾ ആത്യന്തിക സത്യാ സാക്ഷാത്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ്. അപ്പോൾ ഒരു കളരി വിദ്യാർത്ഥി എന്ന നിലയിൽ കളരിപ്പയറ്റിലെ ആധ്യാത്മികത എന്നും ഗവേഷണ കൗതുകം നിലനിർത്തികൊണ്ടേയിരുന്നു ... പിന്നെ കാലും കൈയും ശരീരവും, പാദം മുതൽ ശിരസ്സുവരെ, ഏറ്റവും ആയാസകരമായ ചലനത്തിന് വേണ്ടിയുള്ള വിവിധ രീതിയിലുള്ള പരിശീലനവും ഉൾപ്പെടുന്നു. കൂടാതെ വടിവുകളൂം ചുവടുകളൂം ചാട്ടങ്ങളും മാറിയലുകളും മലക്കങ്ങളും ഉൾപ്പെടെ നിലയിൽ നിന്നും നില വിട്ടും ഉള്ള അഭ്യാസങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി ആണ് മെയ്യി അഭ്യാസം ചിട്ടപ്പെടുത്തിയുട്ടുള്ളത്. ഇതിലൂടെ ശരീരം അതിന്റെ ഏറ്റവും ഉയർന്ന ആയാസകതയും നേടി മെയ്യി കണ്ണായി പരിവർത്തനം ചെയ്യപ്പെടുന്നു. ശരീര പരിവർത്തനത്തിനു ആക്കം കൂട്ടാൻ വിവിധരീതിയിലുള്ള ഉഴിച്ചിൽ കളരിയിൽ ചെയിതു വരുന്നു. പിന്നെ കോൽ താരി അങ്ക താരി എന്നിവയിലൂടെ മര ലോഹ ആയുധങ്ങളുടെ എല്ലാ പഠനങ്ങളും കഴിഞ്ഞു മെയ്യി അഭ്യാസത്തിലൂടെ ആയാസകരമായ ശരീരത്തിൽ വിവിധ ആയുധങ്ങൾ ചേരുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ആയോധന പ്രയോഗ മികവ് പറഞ്ഞറിക്കാൻ കഴിയുകയില്ല. ഇത് കഴിഞ്ഞു വെറും കയ്യി പരിശീലനത്തിലേക്കു പോകുമ്പോൾ ശരീരം പ്രയോഗങ്ങൾ താങ്ങാനുള്ള കരുത്തു ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതിനു ശരീരമാസകലം മെയ്യിക്കരുത്തുകൾ പരിശീലിക്കേണ്ടതാണ്. പ്രദാനപ്പെട്ട പന്ത്രണ്ടു മെയ്യിക്കരുത്തുകൾ എങ്കിലും ചെയിതു പ്രേത്യേക ഭക്ഷണ ക്രമം അടക്കം ചെയിതു ശരീരം കാരിരുമ്പു പോലെ കരുത്തുറ്റതാക്കണം . മെയ്യി കരുത്തുകൾ പരിശീലിക്കുന്നതിലൂടെ ആയാസകരമായ ശരീരം വലിഞ്ഞു മുറുകുമ്പോൾ അയഞ്ഞ കൈ കാലുകളും ശരീരവും അതിന്റെ നീക്കത്തിൽ നിന്നുണ്ടാകുന്ന പ്രയോഗങ്ങൾക്കു എത്രയോ മടങ്ങു പ്രഹര ശേഷി കൂടുതൽ കൈവരിക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ മസിലുകളുടെ കരുത്തിൽ ഒരു സംരക്ഷണം വലയം ഉണ്ടാവുകയും ചെയ്യുന്നു. കളരിപ്പയറ്റിലെ വെറും കയ്യ് അഭ്യാസത്തിലൂടെ ആയുധങ്ങൾ ഇല്ലാതെ പല നിലയിലുള്ള അഭ്യാസ പരിശീലനം ലോകത്തിലെ ഏതു കലകളോടും കിടപിടിക്കുന്നതാണ്. ഇതിനപ്പുറം കളരി നമ്മോടു പറയുന്നു ഏതു പ്രയോഗങ്ങൾക്കു ഒരു ലക്ഷ്യ സ്ഥാനം വേണം. അതിനു വേണ്ടി മർമ്മങ്ങളും അതിന്റെ പ്രയോഗങ്ങളും അതിന്റെ മറുകൈയും പഠിപ്പിക്കുന്നു. തടവിലൂടെ വരെ മർമ്മ പ്രയോഗങ്ങൾ സാധ്യമാണ്. പിന്നെ കളരി ചികിത്സ ഒരു വലിയ പഠന വിഭാഗം തന്നെ ആണ്. നമ്മുടെ കളരി പഠനത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ ഉള്ളിൽ സൂക്ഷമതലത്തിൽ ഒരു ആധ്യാത്മിക തലം പ്രായേണ ഉണ്ടാവുന്നു . അതിനുള്ള ഒരു പശ്ചാത്തലം കളരിയുടെ പഠനത്തിന്റെ ആരംഭം മുതൽ അതിൽ അന്തര്ലീനമായി കിടക്കുന്നു. ഒരു അഭ്യാസി കളരി വിദ്യ സ്വയരക്ഷാർത്ഥം മാത്രമേ ഉപയോഗിക്കു എന്ന മനോനില സ്വയമേവ ഉണ്ടായി വരുമ്പോൾ തന്നെ തന്റെ ജീവന് ഭീഷണി വരുമ്പോൾ ശത്രുവിനെ അതി മാരകമായിത്തന്നെ നേരിടാൻ കളരിപ്പയറ്റ് ഓർമിപ്പിക്കുന്നു. സമ്പൂർണ്ണ മായ ഇതുപോലുള്ള ഒരു ആയോധന കല വേറെ കാണാത്തതുവരെ കളരിപ്പയറ്റ് ലോകത്തിന്റെ ആയോധന കലകളുടെ മാതാവായി എന്നും നിലനിൽക്കും. ഇതു കൂടി കാണുകഅവലംബംKalarippayattu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കുറിപ്പുകൾ
|
Portal di Ensiklopedia Dunia