ഗദ്ദികഒരു ഗോത്രവർഗ്ഗ കലാരൂപമാണ് 'ഗദ്ദിക'[1]. . പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വളരെയേറെ പിന്നാക്കം നിൽക്കുന്ന അടിയ ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക. നന്മയുടെ വരവിന് സ്വാഗതം പറയുന്ന നൃത്തരൂപമാണിത്[2]. ഗദ്ദിക രണ്ട് തരമുണ്ട്. 'നാട്ടുഗദ്ദികയും' 'പൂജാ ഗദ്ദികയും'[3]. നാട്ടുഗദ്ദിക പൊതു ഇടങ്ങളിൽ അവതരിപ്പിക്കാറുണ്ട്. എന്നാൽ, പൂജാഗദ്ദിക ആചാരപരമാണ്. രോഗമുക്തി നേടുന്നതിനും സുഖപ്രസവത്തിനും മറ്റുമായി വിശ്വാസികൾ നേർന്ന നേർച്ച പൂർത്തീകരിക്കുന്നതിനാണ് ഇത് അനുഷ്ഠിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ചേർന്ന സംഘമാണ് നൃത്തം അവതരിപ്പിക്കുന്നത്. പുരുഷന്മാർ താളം കൊട്ടുകയും പാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുന്നു. മലയാളവും കന്നടയും കലർന്ന ഗോത്രഭാഷയിലാണ് ഗാനം. തുടിയുടെ ധൃത താളത്തിലാണ് നൃത്തം ചെയ്യുന്നത്. പല ആദിവാസി നൃത്ത ഇനങ്ങളിലും പ്രകടമാവുന്നതു പോലെ, ഇതിലും, നർത്തകർ ഭാഗികമായി കുനിഞ്ഞ് നൃത്തം ചെയ്യുന്നു.ഗോത്ര കലാരൂപമായ ഗദ്ദികയുടെ കുലപതി പി.കെ കാളനാണ്. പി.കെ കാളന്റെ മരണ ശേഷം പി.കെ. കരിയൻ മൂപ്പനുമാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.ഗദ്ദികക്കായി പ്രത്യേകം പാട്ടുകളുണ്ടു് . ചുവാനി , സിദ്ധപ്പൻ , മലക്കാരി തുടങ്ങിയ ദൈവങ്ങളെ വാഴ്ത്തുന്നവയാണു് ഇത്തരം പാട്ടുകൾ . പാട്ട് പാടു ന്നതിനിടയിൽ ഗദ്ദികക്കാരൻ ഉറഞ്ഞു തുള്ളും . കർമ്മങ്ങൾക്കിടയിലും ഗദ്ദികക്കാരൻ ഉറഞ്ഞു തുള്ളുകയും അട്ടഹസിക്കുകയും ചെയ്യും . ഗദ്ദിക കൊണ്ടും രോഗം മാറിയില്ലെങ്കിൽ കൂളിയാട്ട് എന്ന ചടങ്ങ് നടത്തുന്നു . കോഴിയെ കുരുതി കഴിച്ചുകൊണ്ടുള്ള കൂളിയാട്ടോടെ രോഗം ശമിക്കുമെ ന്നാണ് വിശ്വാസം . അടിയോരുടെ മൂപ്പനും രാഷ്ട്രീയപ്രവർത്തകനുമായ പി.കെ. കാളൻ ഗദ്ദിക പുറത്തുള്ള വേദികളിൽ അവതരിപ്പിക്കുന്നതിൽ മുൻകൈ എടുത്തു . വിശ്വാസത്തിന്റെ ഭാഗമായി മാത്രം അവതരിപ്പിച്ചു പോരുന്ന ഗദ്ദിക അതിന്റെ കലാമൂല്യങ്ങളോടുകൂടി കേരളത്തിനകത്തും പുറത്തുമുള്ള പൊതുവേദികളിൽ അവതരിപ്പിച്ചത് കാളന്റെ നേതൃത്വത്തി ലായിരുന്നു.[4] അവലംബം
|
Portal di Ensiklopedia Dunia