നികൊളാസ് ലൂയി ദെ ലകലൈൽ
88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്നു നികൊളാസ് ലൂയി ദെ ലകലൈൽ. (French: [lakaj]15 മാർച്ച് 1713 - 21 മാർച്ച് 1762)[1]അദ്ദേഹം 1750-1754 വരെ ഇന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ കാണപ്പെടുന്ന ആകാശം പഠനവിധേയമാക്കിയിരുന്നു. അര ഇഞ്ച് അപവർത്തന ദൂരദർശിനി ഉപയോഗിച്ച് പതിനായിരത്തിലധികം നക്ഷത്രങ്ങളെ ലകലൈൽ നിരീക്ഷിച്ചിരുന്നു.[2] ജീവചരിത്രംഫ്രാൻസിലെ റൂമിഗ്നിയിൽ (ഇന്നത്തെ ആർഡെന്നസിൽ) ജനിച്ച അദ്ദേഹം മാന്റസ്-സർ-സീനിലെ (ഇപ്പോൾ മാന്റസ്-ലാ-ജോളി) സ്കൂളിൽ പഠനത്തിനായി ചേർന്നു. അതിനുശേഷം അദ്ദേഹം കോളേജ് ഡി ലിസിയക്സിൽ നിന്നും കാവ്യമീമാംസയും തത്ത്വചിന്തയും കോളേജ് ഡി നവാരെയിൽ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. 1731-ൽ പിതാവിന്റെ മരണത്താൽ നിരാലംബനായ അദ്ദേഹം വെൻഡോം ഡച്ചസിന്റെ വീട്ടിൽ താമസിച്ചു. എന്നിരുന്നാലും, പിതാവിന്റെ മുൻ രക്ഷാധികാരിയായിരുന്ന ഡുക്ക് ഡി ബോർബൻ പഠനത്തിൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.[3] ബിരുദം നേടിയ ശേഷം, പുരോഹിതനായി നിയമനം സ്വീകരിച്ചില്ല, മറിച്ച് ഡീക്കന്റെ നിർദ്ദേശപ്രകാരം ഒരു അബ്ബെയായി. അതിനുശേഷം അദ്ദേഹം ശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ജാക്വസ് കാസിനിയുടെ രക്ഷാകർതൃത്വത്തിലൂടെ തൊഴിൽ നേടി. നാന്റസ് മുതൽ ബയോൺ വരെയുള്ള തീരപ്രദേശം സർവേ ചെയ്യലായിരുന്നു ആദ്യത്തെ ജോലി. 1739-ൽ, മെറിഡിയൻ ആർക്കിന്റെ (ഒരേ രേഖാംശത്തിലെ വ്യത്യസ്ത ദൂരങ്ങളുടെ അളവ്) പുനർനിർണ്ണയിച്ചു. ഇതിന്റെ പേരിൽ വടക്കൻ ഫ്രാൻസിലെ ഒരു മതകൂട്ടായ്മയായ ജൂവിസി-സർ-ഓർഗ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1718-ൽ ജാക്വസ് കാസ്സിനി പ്രസിദ്ധീകരിച്ച അളവുകളിലുണ്ടായ പോരായ്മകളായിരുന്നു ലക്കലൈൽ തിരുത്തിയത്. രണ്ടു വർഷത്തെ കഠിനമായ അദ്ധ്വാനം വേണ്ടി വന്നു അദ്ദേഹത്തിന് ഈ പ്രവൃത്തി പൂർത്തീകരിക്കാൻ. ഇത് അദ്ദേഹത്തിന്റെ പ്രയത്നശീലത്തിനും കഴിവിനും ഉത്തമ ദൃഷ്ടാന്തമായി. തുടർന്ന് റോയൽ അക്കാദമി ഓഫ് സയൻസസിൽ അംഗത്വം ലഭിക്കുകയും പാരീസ് സർവകലാശാലയിലെ മസാറിൻ കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായി നിയമനം നേടുകയും ചെയ്തു. അവിടെ അദ്ദേഹം സ്വന്തം ഉപയോഗത്തിനായി ഒരു ചെറിയ നിരീക്ഷണാലയം നിർമ്മിച്ചു. നിരവധി പാഠപുസ്തകങ്ങളുടെ രചയിതാവും ന്യൂട്ടോണിയൻ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ ഉറച്ച വക്താവുമായിരുന്നു അദ്ദേഹം. വിപ്ലവകാലത്ത് ശിരച്ഛേദം ചെയ്ത അന്റോയിൻ ലാവോസിയർ, ജീൻ സിൽവാൻ ബെയ്‌ലി എന്നിവർ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ആയിരുന്നു. ഗുഡ് ഹോപ്പ് മുനമ്പിലേക്കുള്ള യാത്രത്രികോണമിതി ഉപയോഗിച്ച് ഗ്രഹങ്ങളിലേക്കുള്ള ദൂരം നിർണ്ണയിക്കാനാവുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഇതിന് ഏറ്റവും സൗകര്യപ്രദമായ സ്ഥലം ഗുഡ് ഹോപ്പ് മുനമ്പ് ആണെന്ന് അദ്ദേഹം മനസ്സിലാക്കി. ആങ്ങനെ 1750ൽ അദ്ദേഹം ഗുഡ്ഹോപ്പ് മുനമ്പിലേക്കു പോകാൻ തീരുമാനിച്ച. ഫ്രാൻസിലെ ഗവർണ്ണറായിരുന്ന റോളണ്ട്-മൈക്കൽ ബാരിൻ ഡി ലാ ഗാലിസോണിയർ ഇതിന് അനുമതി നൽകി. അദ്ദേഹം ഡച്ച് ഗവർണർ റൈക്ക് തുൾബാഗിന്റെ അനുമതിയോടെ ടേബിൾ ബേ കടൽത്തീരത്ത് ഒരു നിരീക്ഷണാലയം സ്ഥാപിച്ചു. രണ്ടു വർഷം കൊണ്ട് അദ്ദേഹം ദക്ഷിണാർദ്ധ ഗോളത്തിലെ പതിനായിരത്തോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചു. തന്റെ സർവേയ്ക്കിടെ 42 നെബുലാസമാന വസ്തുക്കളെയും അദ്ദേഹം ശ്രദ്ധിച്ചു. ചന്ദ്രന്റെയും സൂര്യന്റെയും ദൃഗ്‌ഭ്രംശം നിർണ്ണയിക്കുകയും ചെയ്തു അദ്ദേഹം. ഇതേ സമയത്തു തന്നെ യൂറോപ്പിൽ നിന്നും ഇതേ കാര്യങ്ങൾ നിരീക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ ജെറോം ലാലാൻഡെയാണ് ഇതു ചെയ്തത്. അദ്ദേഹത്തിന്റെ ദക്ഷിണ നക്ഷത്ര കാറ്റലോഗ്, സീലം ഓസ്ട്രേലേ സ്റ്റെല്ലിഫെറം എന്നറിയപ്പെടുന്നു. അദ്ദേഹം മരിച്ചതിനു ശേഷം 1763-ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ കൃതി രചിച്ചതിനു ശേഷം പുതിയ 14 നക്ഷത്രരാശികൾ കൂടി അദ്ദേഹം അടയാളപ്പെടുത്തി.[4] ഒരു ഭൗമ സവിശേഷതയുടെ (ടേബിൾ പർവ്വതം) പേരിലുള്ള ഒരേയൊരു നക്ഷത്രരാശി ആയ മേശ ഇവയിലൊന്നാണ്. കേപ്പിൽ ആയിരിക്കുമ്പോൾ, ലകലൈൽ ഭൂമദ്ധ്യത്തിൽ നിന്നും ദക്ഷിണധ്രുവത്തിലേക്കുള്ള ദൂരം നിർണ്ണയിച്ചു. ഇന്നത്തെ ഡാർലിംഗിന് വടക്ക് സ്വാർട്ട്ലാൻഡ് സമതലത്തിൽ അദ്ദേഹം ഒരു ബേസ് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം ഈ ജോലി തുടങ്ങിയത്. അദ്ദേഹത്തിന്റെ ഗവേഷണഫലം സൂചിപ്പിക്കുന്നത് ഭൂമിയുടെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തേക്കാൾ പരന്നതാണെന്നാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് സർവെയർ ആയിരുന്ന ജോർജ്ജ് എവറസ്റ്റ്, [5] ടേബിൾ പർവ്വതത്തിന്റെ ഗുരുത്വാകർഷണം ലകലൈലിന്റെ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരിക്കാം എന്ന് അഭിപ്രായപ്പെട്ടു. 1838-ൽ, ദക്ഷിണാഫ്രിക്കയിലെ ജ്യോതിശാസ്ത്രജ്ഞനായിരുന്ന തോമസ് മക്ലിയർ, കൂടുതൽ ദൈർഘ്യമേറിയ ബേസ് ലൈൻ ഉപയോഗിച്ച് ലകലൈലിന്റെ പ്രവർത്തനങ്ങൾ ആവർത്തിക്കുകയുണ്ടായി. ഇതിൽ നിന്നും കിട്ടിയ ഫലങ്ങൾ എവറസ്റ്റിന്റെ അനുമാനത്തെ സ്ഥിരീകരിക്കുന്നവ ആയിരുന്നു. തുടർന്നു വരുന്ന പഠനങ്ങളിൽ ഒത്തു നോക്കുന്നതിനായി ടേബിൾ പർവ്വതത്തിനു മുകളിൽ ഒരു കൽക്കൂമ്പാരമുണ്ടാക്കി അതിനു മുകളിൽ ഒരു കുറ്റി നാട്ടി. ഇതു പിന്നീട് മക്ലീയേർസ് ബീക്കൺ എന്നറിയപ്പെട്ടു.[6] കമ്പ്യൂട്ടിംഗ്ലെ ഗ്ലോറിയക്സ് എന്ന കപ്പലിൽ ദക്ഷിണാർദ്ധഗോളത്തിലേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു കടലിലെ സ്ഥാനങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ലാകൈൽ ബോധവാനായത്. പാരീസിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ക്ലൈറൗട്ടിന്റെ പരിക്രമണ സിദ്ധാന്തം ഉപയോഗിച്ച് ചന്ദ്രന്റെ സ്ഥാനത്തെ ആധാരമാക്കി സമയവും രേഖാംശവും മനസ്സിലാക്കുന്നതിന് കൃത്യതയുള്ള ആദ്യ പട്ടിക തയ്യാറാക്കി. ലകലൈൽ മുൻകൂട്ടി പദ്ധതി തയ്യാറാക്കി പ്രവർത്തിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു. ജ്യോതിശാസ്ത്രത്തിലെയും ഗണിതശാസ്ത്രത്തിലെയും പട്ടികകളും മറ്റും നിർമ്മിച്ചതിനു പുറമേ, 1800 വർഷത്തെ ഒരു ഗ്രഹണപട്ടികയും അദ്ദേഹം തയ്യാറാക്കി. താരതമ്യേന ഹ്രസ്വമായ ജീവിതത്തിൽ, തന്റെ കാലത്തെ എല്ലാ ജ്യോതിശാസ്ത്രജ്ഞന്മാരേക്കാളും കൂടുതൽ നിരീക്ഷണങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി ലലാൻഡെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഗുണനിലവാരം അവയുടെ എണ്ണത്തോടു കിടപിടിക്കുന്നതു തന്നെയായിരുന്നു. നിസ്സ്വാർത്ഥവും സത്യസന്ധവുമായ സ്വഭാവവും അദ്ദേഹത്തിന് സാർവത്രിക ബഹുമാനം നേടികൊടുത്തു. ശേഷ ജീവിതം1754-ൽ അദ്ദേഹം മൗറീഷ്യസ് വഴി പാരീസിലേക്ക് മടങ്ങി. ഇത്രയേറെ കാര്യങ്ങൾ ചെയ്തിട്ടും പൊതുജനശ്രദ്ധ വേണ്ടത്ര കിട്ടിയില്ല എന്നതിൽ അദ്ദേഹത്തിന് ഏറെ വിഷമമുണ്ടായിരുന്നു. മസാറിൻ കോളേജിലെ ജോലിയിൽ അദ്ദേഹം വീണ്ടും പ്രവേശിച്ചു. 1757-ൽ അദ്ദേഹം തന്റെ ജ്യോതിശാസ്ത്ര ഫണ്ടമെന്റ നോവിസിമസ് പ്രസിദ്ധീകരിച്ചു. 400 ഓളം ശോഭയുള്ള നക്ഷത്രങ്ങളുടെ ഒരു പട്ടിക അതിൽ ഉൾക്കൊള്ളുന്നു. നക്ഷത്രങ്ങളുടെ ആപേക്ഷിക സ്ഥാനചലനം, അക്ഷഭ്രംശം എന്നിവ കൂടി പരിഗണിച്ച് ഈ നക്ഷത്രങ്ങളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു. 1761 സെപ്റ്റംബർ 14 ന് റോയൽ അക്കാദമി ഓഫ് സയൻസസിൽ നടത്തിയ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപ്രഭാഷണത്തിൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഭവിച്ച ജ്യോതിശാസ്ത്രത്തിലെ നേട്ടങ്ങളെല്ലാം തന്നെ സംഗ്രഹിച്ചിരുന്നു. ഒരുപക്ഷേ അമിത ജോലി മൂലമാകാം 1762-ൽ 49-ാത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഡി ഫ്രാൻസ് എന്നറിയപ്പെടുന്ന, പാരീസിൽ അദ്ദേഹം ജോലി ചെയ്തിരുന്ന മസാറിൻ കോളേജിലെ ഒരു കല്ലറയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ബഹുമതികൾ1754 ൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ വിദേശ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബർഗ്, ബെർലിൻ എന്നിവടങ്ങളിലെ വിവിധ അക്കാദമികളിലും റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ, റോയൽ സൊസൈറ്റി ഓഫ് ഗോട്ടിങൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൊലോഗ്ന എന്നിവയിലും ഓണററി അംഗമായിരുന്നു അദ്ദേഹം. 14 വ്യത്യസ്ത നക്ഷത്രരാശികൾക്ക് പേരുനല്കിയ ബഹുമതിയും ലകലൈലിനുണ്ട്.[7] കീർത്തി നൽകിയ നക്ഷത്രസമൂഹങ്ങളുടെ പട്ടിക:
ചന്ദ്രനിലെ "ലാ കെയ്‌ലെ" എന്ന ഗർത്തത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. 1960 ഒക്ടോബർ 17 ന് കൊർനെലിസ് ജോഹന്നാസ് വാൻ ഹൗട്ടൻ, ഇൻഗ്രിഡ് വാൻ ഹൗട്ടൻ-ഗ്രോനെവെൽഡ്, പാലോമർ ഒബ്സർവേറ്ററിയിലെ ടോം ഗെറെൽസ് എന്നിവർ കണ്ടെത്തിയ ഛിന്നഗ്രഹം 9135 ലാകെയ്‌ൽ (എകെഎ 7609 പി-എൽ, 1994 ഇകെ 6) എന്നിവയും അദ്ദേഹത്തിന്റെ പേരിലായിരുന്നു. തെക്കൻ അർദ്ധഗോളത്തിലെ ആകാശത്തെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹം നൽകിയ സംഭാവനയുടെ ബഹുമാനാർത്ഥം, റീയൂണിയൻ ദ്വീപിലെ 60 സെന്റിമീറ്റർ ദൂരദർശിനിയെ ലാകൈൽ ടെലിസ്‌കോപ്പ് എന്ന് നാമകരണം ചെയ്തു.[8] പ്രധാന കൃതികൾ![]()
Notes
അവലംബം
|
Portal di Ensiklopedia Dunia