ജോജു ജോർജ്
ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു. സ്വകാര്യ ജീവിതം1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച്.എസ്.എസിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാർളി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. അബ്ബയാണ് ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ. പുരസ്കാരങ്ങൾ
സിനിമകൾ
വിവാദം2021 നവംബർ 1 ന്, ആവർത്തിച്ചുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പാർട്ടി പ്രവർത്തകരുടെ റോഡ് ഉപരോധത്തെ ചോദ്യം ചെയ്ത ജോജുവിനെ കൊച്ചിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിനിടെ ഇദ്ദേഹത്തിന്റെ വാഹനവും തകർക്കുകയും ചെയ്തു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഉപരോധം പോലുള്ള പരമ്പരാഗത സമര രീതികൾ മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും ഇന്ധന വില വർദ്ധനയുടെ സമരത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.[അവലംബം ആവശ്യമാണ്] ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിലെ ചില അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചാവിഷയമായി മാറി.[അവലംബം ആവശ്യമാണ്] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia