മോസയിലെ കുതിരമീനുകൾ
2014ൽ അജിത്പിള്ള കഥയും തിരക്കതയും എഴുതി സംവിധാനം ചെയ്ത് നിയാസ് ഇസ്മൈൽ നിർമ്മിച്ച ചലച്ചിത്രമാണ് മോസയിലെ കുതിരമീനുകൾ. ആസിഫ് അലി,സണ്ണി വെയ്ൻ,നെടുമുടി വേണു,ജനനി അയ്യർ,സ്വാതി റെഡ്ഡി,നിഷാന്ത് സാഗർ,ചെമ്പൻ വിനോദ് മുതലായവർ വേഷമിട്ടിരിക്കുന്നു. പ്രശാന്ത് പിള്ളയും അരുൺ വർമ്മയും ചേർന്നാണ് സംഗീതമൊരുക്കിയത്. .[1] ലക്ഷദ്വീപിലും ആന്തമാനിലുമായാണ് ഇതിലെ പലഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ആന്തമാനിൽ പ്രസിദ്ധമായ പവിഴപുറ്റുകളൂടെയും വർണ്ണ മത്സ്യങ്ങളുടെയും ചിത്രണം ഈ ചിത്രത്തെ മനോഹരമാക്കുന്നു കുടുംബസ്വത്ത് ധൂർത്തടിക്കുന്ന ഒരു യുവാവ് കള്ളനോട്ട് കേസിൽ ജയിലിലാകുന്നതും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ പരിചയപ്പെടുന്ന മറ്റൊരാളും ചേർന്ന് അടുത്ത രണ്ട് ദിവസങ്ങളിലായി കടന്നു പോകുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മറ്റൊരാളൂടെ മുഖത്തെ വിരിയിക്കാൻ കഴിയുന്ന പുഞ്ചിരി അതിനുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകൾ എന്ന മനോഹരമായ ഒരു ആശയം ഈ ചിത്രം മുന്നോട്ട് വക്കുന്നു. ഈ സിനിമ അതിന്റെ മനോഹരമായ സിനിമാറ്റോഗ്രഫിക്കും .[2] കഥപറയുന്ന പ്രത്യേക ശൈലിക്കും പുകഴ്ത്തപ്പെട്ടു.[3] അഭിനേതാക്കൾ
പാട്ടരങ്ങ്പ്രശാന്ത് പിള്ള ആണ് ഈ ചിത്രത്തിലെ സംഗീതവിഭാഗം
അവലംബം
External linksview the filmമോസയിലെ കുതിരമീനുകൾ 2014 |
Portal di Ensiklopedia Dunia