കുഴൂർകേരളത്തിലെ തൃശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കുഴൂർ. തൃശ്ശൂർ നഗരത്തിൽനീന്ന്, ഏകദേശം 40 കിലോമിറ്റർ ദൂരത്തിലും എറണാകുളം നഗരത്തിൽനിന്ന്, ഏകദേശം 35 കിലോമീറ്റർ ദൂരത്തിലുമായാണ് കുഴൂർ സ്ഥിതിചെയ്യുന്നത്. ഭാരതസർക്കാർ, പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി കുഴൂർ നാരായണ മാരാർ ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണ്. കേരളത്തിൽനിന്ന് അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽനിന്നാണ്.[1] ഐതിഹ്യംകുഴൂർ എന്ന സ്ഥലനാമത്തിനുപിന്നിൽ ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന നിഗമനങ്ങൾ നിലവിലുണ്ട്. പണ്ട്, ചാലക്കുടിപ്പുഴ പൂവ്വത്തുശ്ശേരിയിൽവച്ചു പടിഞ്ഞാറോട്ടു തിരിഞ്ഞ് ഐരാണിക്കുളംവഴി ഒഴുകിയാണ്, അറബിക്കടലിൽപ്പതിച്ചിരുന്നതെന്നത്. പിന്നീട്, പുഴ ഗതിമാറി, പൂവ്വത്തുശ്ശേരിയിൽവച്ചു തെക്കോട്ടുതിരിഞ്ഞ്, ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ ഗതിമാറ്റംമൂലം ആറാട്ടുകടവിൽ രൂപംകൊണ്ട അഗാധമായ ചുഴിയിൽനിന്നുയർന്നുവന്ന ഊര് ചുഴിയൂർ ആയെന്നും അതല്ല കുഴിയിൽനിന്നു രൂപപ്പെട്ട ഊര് കുഴിയൂർ ആയിയെന്നും കാലക്രമത്തിൽ ഇതു കുഴൂരായിമാറിയെന്നുമാണ് ഐതിഹ്യം. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂലഗ്രാമങ്ങളിലൊന്നായി കേരളോൽപത്തിയിൽ ഐരാണിക്കുളം പരാമർശിക്കപ്പെടുന്നുണ്ട്. 1500 വർഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രംതന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്കാരത്തിന്റെ പഴമയാണു കാണിക്കുന്നത്. [2] വെള്ളപ്പൊക്കം2018 ആഗസ്റ്റ് മാസത്തിലുണ്ടായ മഹാമാരി കുഴൂർഗ്രാമത്തെ വെള്ളത്തിലാക്കി. ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി, മിക്ക പ്രദേശങ്ങളും വെള്ളതിനടിയിലായി. പ്രളയസമയത്തെ പെരുന്നാൾദിനത്തിൽ, കൊച്ചുകടവ് മഹല്ലിൽപ്പെട്ട ഇസ്ലാംവിശ്വാസികൾ പെരുന്നാൾ നമസ്കാരംനടത്തിയത് എരവത്തൂർ പുറപ്പിള്ളിക്കാവ് ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലായിരുന്നുവെന്നത് ഈ ഗ്രാമത്തിലെ ജനങ്ങളുടെ സാമൂഹികൈത്തിനുദാഹരണമാണ്. കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസക്യാമ്പ് കാർഷികഗ്രാമമായ കുഴൂർ പൂർണ്ണമായും നശിച്ചനിലയിലായിരുന്നു. കന്നുകാലികൾ, ക്യഷി എന്നിവ പൂർണ്ണമായും നഷ്ടപ്പെട്ടു. വിദ്യാലയങ്ങൾ
സ്ഥാപനങ്ങൾ
പ്രധാനവ്യക്തികൾഭാരതസർക്കാർ, 2010ൽ പത്മഭൂഷൺനൽകിയാദരിച്ച പഞ്ചവാദ്യകുലപതിയാണ്, കുഴൂർ നാരായണമാരാർ. മലയാളചലച്ചിത്രനിരൂപകനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ഗോപി കുഴൂർ കുഴൂർനിവാസിയാണ്. പ്രശസ്തനായ ന്യൂറോളജിസ്റ്റും വേദപണ്ഡിതനുമായിരുന്ന ഡോ. ടി. ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കേരളകലാമണ്ഡലം ചെയർമാൻ, വൈലോപ്പിള്ളി സ്മാരക സമതി ചെയർമാൻതുടങ്ങി നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃത്വസ്ഥാനത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു. കവിയും സാഹിത്യത്തിനുള്ള കേരളസംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാരജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണ്. പ്രശസ്തനായ മലയാളചലച്ചിത്രനടൻ ജോജു ജോർജ്ജും കുഴൂർ സ്വദേശിയാണ്. ആരാധനാലയങ്ങൾസമീപപ്രദേശങ്ങൾ
എത്തിച്ചേരാനുള്ള വഴി
ചാലക്കുടി -18 കിലോമീറ്റർ അങ്കമാലി -13 കിലോമീറ്റർ തൃശ്ശൂർ - 40 കിലോമീറ്റർ ഇരിങ്ങാലക്കുട - 27 കിലോമീറ്റർ ആലുവ - 18 കിലോമീറ്റർ
അങ്കമാലി 13 കിലോമീറ്റർ ചാലക്കുടി - 18 കിലോമീറ്റർ, തൃശ്ശൂർ - 40 കിലോമീറ്റർ ഇരിങ്ങാലക്കുട - 27 കിലോമീറ്റർ ആലുവ - 18 കിലോമീറ്റർ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 16 കിലോമീറ്റർ അവലംബം
|
Portal di Ensiklopedia Dunia