ആംഗ്രി ബേബീസ് ഇൻ ലവ്
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാള റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ആംഗ്രി ബേബീസ് ഇൻ ലവ്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.[2] അനൂപ് മേനോൻ , ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[3] ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4] കഥാസാരംസ്റ്റിൽ ഫോട്ടോഗ്രാഫറായ ജീവൻ പോൾ (അനൂപ് മേനോൻ) സാറാ തോമസുമായി ഭാവന പ്രണയത്തിലാകുന്നു. സാറയുടെ വിവാഹത്തിന്റെ അന്ന് ജീവൻ സാറയുടെ വരന്റെ മുന്നിൽ വെച്ച് താനും സാറയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതോടെ വിവാഹം മുടങ്ങുന്നു. സാറയുടെ വീട്ടുകാർ എതിർക്കുന്നതോടെ ജീവനുമായി സാറ മുംബൈയിലേക്ക് ഒളിച്ചോടുന്നു.[5] ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നു. വീണ്ടും ഒരു ആറ് മാസം കൂടി ഒരുമിച്ച് താമസിക്കാൻ കോടതി ഇവരോട് നിർദ്ദേശിക്കുന്നു. [6] അഭിനേതാക്കൾ
സൗണ്ട് ട്രാക്ക്ഗാനരചന: അനൂപ് മേനോൻ , രാജീവ് ആലുങ്കൽ സംഗീത സംവിധാനം: ബിജിബാൽ
അവലംബം
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia