രാജീവ് ആലുങ്കൽ
ശ്രദ്ധേയനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കൽ ഇപ്പോൾ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമാണ്. കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായിരുന്നു.[1]പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ പ്രധാന കവിതകളും, ഗാനങ്ങളും. 2002 ൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രം മുതൽ, വെട്ടം, കനകസിംഹാസനം, മല്ലു സിംഗ്, റോമൻസ്, അറബിം ഒട്ടകവും പി. മാധവൻ നായരും, സൗണ്ട് തോമ, ചട്ടക്കാരി, ഹാപ്പി വെഡിങ്, കുട്ടനാടൻ മാർപാപ്പ, ആനക്കള്ളൻ, തുടങ്ങി 130 ലേറെ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. “ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്, സാമവേദം നാവിലുണർത്തിയ സ്വാമിയേ” തുടങ്ങിയ ആൽബം ഗാനങ്ങൾ ഏറെ പ്രശസ്തമാണ്. ഗാനരചന രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്,[2][3][4] ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, മൂന്ന് പ്രാവശ്യം ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ജേസി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വർഷക്കാലം കൊണ്ട് നാടകം - ആൽബം - സിനിമ രംഗങ്ങളിലായി 4200 ൽപ്പരം ഗാനങ്ങൾ രചിച്ച രാജീവ് ആലുങ്കലിന്റെ കർമ്മ വൈപുല്യം താരതമ്യങ്ങളില്ലാത്തതാണ്. പത്തൊൻപതാം വയസ്സിൽ എഴുത്തു ജീവിതോപാധിയായി സ്വീകരിച്ചു. പാട്ടെഴുത്തിന്റെ സമസ്ത മേഘലകളിലും വ്യക്തമായി അടയാളപ്പെട്ട രാജീവ് ആലുങ്കൽ മികച്ച പ്രഭാഷകൻ എന്ന നിലയിലും ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിനു മുന്നിൽ സ്വീകാര്യനായി. ജീവിതരേഖബാല്യം, വിദ്യാഭ്യാസംആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി ഗ്രാമത്തിലെ ആലുങ്കലിൽ പരേതരായ കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മൂത്ത മകനായി 1973 ഓഗസ്റ്റ് 17-ന് രാജീവ് ജനിച്ചു. സജീവ് എന്നൊരു അനുജൻ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്ത് തന്നെ മാതാവിനെയും ഏക സഹോദരനേയും നഷ്ടപ്പെട്ട രാജീവിന് കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം വയലാർ ശിരോമണി രാഘവപ്പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു. കവിതാ രംഗത്ത്1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള സാഹിത്യ സാംസ്ക്കാരിക സമ്മേളന വേദികളിൽ പ്രഭാഷകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2016-ൽ സിംഗപ്പൂരിൽ വച്ചു നടന്ന സൗത്ത് ഏഷ്യൻ കവികളുടെ സമ്മേളനത്തിൽ, മലയാള ഭാഷയെ പ്രതിനിധീകരിച്ച് പങ്കെടുത്ത്, പ്രസംഗിക്കുകയും, "വേരുകളുടെ വേദാന്തം" എന്ന സ്വന്തംകവിത അവതരിപ്പിക്കുകയും ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച്, മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കു മുൻപായി രാജീവ് ആലുങ്കലിന്റെ " തെരേസാമ്മ " എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശിപ്പിച്ചു. ഉഷാ ഉതുപ്പ് വത്തിക്കാനിൽ ആലപിച്ച ഈ കവിത ഇംഗ്ലീഷ്, അൽബേനിയൻ, ഇറ്റാലിയൻ, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. [5] മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ആലപ്പുഴ ജില്ലയിലെ പല്ലന കുമാരകോടിയിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ എന്ന നിലയിൽ 2017-2022 കാലഘട്ടത്തിൽ നടത്തിയ വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, കലാ സാഹിത്യ സംഗമങ്ങൾക്കും നേതൃത്വം നൽകിയത് രാജീവ് ആലുങ്കലിനെ ഏറെ അഭിനന്ദനങ്ങൾക്ക് അർഹനാക്കുകയും, ഗുരുശ്രീ ദേശീയ പുരസ്കാരം മുംബൈയിൽ വച്ചു സ്വീകരിക്കുകയും ചെയ്തു. [6] ഗാനരചനാ രംഗത്ത്1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രം, കൊല്ലം അസ്സീസി, വൈക്കം മാളവിക, കാഞ്ഞിരപ്പള്ളി അമല, ചേർത്തല ജൂബിലി, തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത നാടക സമിതികൾക്കു വേണ്ടിയും ഗാനരചന നിർവ്വഹിച്ചു. 1995 മുതൽ ജോണി സാഗരിഗ, മാഗ്നാ സൗണ്ട്, ടി.സീരിസ്, തരംഗിണി, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങളെഴുതി. 2003-ൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെ സിനിമാഗാനരചനാ രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചു.[7] തുടർന്ന് വെട്ടം, കനകസിംഹാസനം, അറബിയും ഒട്ടകവും പി. മാധവൻ നായരും, ചട്ടക്കാരി, റോമൻസ്, സൗണ്ട് തോമ, മല്ലൂസിംഗ്, ഷീ ടാക്സി, ഹാപ്പി വെഡ്ഡിംഗ്, കുട്ടനാടൻ മാർപാപ്പ, ആനക്കള്ളൻ, മഹാറാണി തുടങ്ങി 130-ൽ ഏറെ ചിത്രങ്ങൾക്കായി നാനൂറോളം[8] ഗാനങ്ങളുടെ രചന നിർവ്വഹിച്ചു.നാടകം, ആൽബം സിനിമാ രംഗങ്ങളിലായി 4200 ഗാനങ്ങൾ രചിച്ച അപൂർവ നേട്ടത്തിന് URF നാഷണൽ റെക്കോർഡ് 2021 ൽ ലഭിച്ചു.[9] 2004-ൽ കായംകുളം സപര്യയുടെ "ഓമൽക്കിനാവ് "എന്ന നാടകത്തിലെ 'ആശതൻ കൂടാര കൂട്ടിൽ ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് 2006, 2012, 2018 വർഷങ്ങളിൽ ലഭിച്ചു.[10][11] ഏ.ആർ.റഹ്മാന്റെ "വൺ ലൗ " എന്ന ബഹുഭാഷാ ആൽബത്തിലെ എക മലയാളഗാനത്തിന്റെ രചയിതാവാണ് രാജീവ് ആലുങ്കൽ. കെ.പി.കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മലയാള ചിത്രത്തിനു വേണ്ടി ടൈറ്റാനിക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയ. വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ജോൺ ആൾട്ട്മാന്റെ ഈണത്തിലും ഇദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ഇതിനു പുറമേ നാടൻ പാട്ടുകൾ, ഭക്തിഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, ആകാശവാണി-ദൂരദർശൻ ഗാനങ്ങൾ തുടങ്ങിയവയും രാജീവ് ആലുങ്കൽ രചിച്ചിട്ടുണ്ട്.[12] ഒട്ടേറെ ഗാനങ്ങൾക്ക് രചനയോടൊപ്പം സംഗീതവും നൽകിയിട്ടുമുണ്ട്. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാര കോടിയിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്മാരകത്തിന്റെ ചെയർമാനായി 2017- 2022 കാലഘട്ടത്തിൽ പ്രവർത്തിച്ചു. സ്മാരകത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് നേതൃപരമായ പങ്കുവഹിച്ചു. [13] യൂട്യൂബിൽ കോടിക്കണക്കിന് വ്യൂവേഴ്സ് ഉള്ള ദേശഭക്തി ഗാനങ്ങളും, സംഘഗാനങ്ങളും, ലളിത ഗാനങ്ങളും, കുട്ടി പാട്ടുകളും, താരാട്ട് പാട്ടുകളും രാജീവ് ആലുങ്കൽ എഴുതി ചിട്ടപ്പെടുത്തിയതാണ്. കലാലയ മത്സര വേദികളിൽ പുതിയ തലമുറ ഈ പാട്ടുകൾ പരക്കെ ഉപയോഗിക്കുന്നു. [14] കേരളത്തിൽ ആയിരക്കണക്കിന് ഗ്രാമക്ഷേത്രങ്ങളിലെ ആദ്യ ഭക്തി ഗാനങ്ങളുടെ രചയിതാവും രാജീവ് ആലുങ്കലാണ്. കേരളത്തിലെ സ്കൂൾ - യൂണിവേഴ്സിറ്റി തലങ്ങളിൽ രാജീവ് ആലുങ്കലിന്റെ കവിതകൾ പാഠ്യ വിഷയമാണ്. രാജീവ് ആലുങ്കൽ എഴുതിയ ഹിറ്റ് ഗാനങ്ങൾ 1. തിങ്കൾ നിലാവിൽ (ഹരിഹരൻ പിള്ള ഹാപ്പിയാണ്) 2. മുന്തിരി വാവേ (ഹരിഹരൻ പിള്ള ഹാപ്പിയാണ്) 3. പ്രിയതമേ ശകുന്തളെ (കനകസിംഹാസനം) 4. സുന്ദരനോ സൂരിയനോ (കനകസിംഹാസനം) 5. I Love You December (വെട്ടം) 6. ഇനിയും കൊതിയോടെ കാത്തിരിക്കാം (ഭാര്യ ഒന്ന് മക്കൾ മൂന്ന്) 7. ചെമ്പകവല്ലികളിൽ (അറബിയും ഒട്ടകവും) 8. കാക്ക മലയിലെ (മല്ലു സിംഗ്) 9. ഒരു കിങ്ങിണി കാറ്റ് (മല്ലു സിംഗ്) 10. അർത്തുങ്കലെ പള്ളിയിൽ (റോമൻസ്) 11. കന്നി പെണ്ണെ (സൗണ്ട് തോമ) 12. മച്ചാൻ എന്റെ മാത്രമല്ലെ (നാടോടിമന്നൻ) 13. ഏതോ പ്രിയരാഗം (ആര്യ ) 14. എൻ പ്രേമത്തിന് കോപം കാണും (ആര്യ) 15. I'm very Sorry ഒരു നാലായിരം സോറി (പ്രണയമായി) 16. സാമവേദം നാവിലുണർത്തിയ സ്വാമിയേ (ആൽബം - സ്വാമി അയ്യപ്പൻ - എം.ജി.ശ്രീകുമാർ) 17. ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് (ആൽബം - ഇഷ്ടമാണ്) 18. നിലാമഴ ഇതോ കിനാമഴ (ആൽബം - ഹാർട്ട് ബീറ്റസ് - കെ.എസ്. ചിത്ര) 19. മയിൽപീലി ഞാൻ തരാം (ആൽബം - മൽഹാർ - മലയാളം ഗസൽ - ഹരിഹരൻ) 20. പഴവങ്ങാടി ഗണേശൻ (ആൽബം - ഓം ഗണനാദം - കെ.ജെ.യേശുദാസ് ) പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia