ഇന്ത്യയിലെകർണാടക സംസ്ഥാനത്തിലെ ഭക്ഷണവിഭവങ്ങളെ പറയുന്നതാണ് കർണാടക ഭക്ഷണവിഭവങ്ങൾ ( cuisine of Karnataka ). ഇതിൽ പലതരത്തിലുള്ള സസ്യ , മാംസ ഭക്ഷണവിഭവങ്ങൾ അടങ്ങിയിരിക്കുന്നു. കർണാടകത്തിലെ ഭക്ഷണവിഭവങ്ങളിലെ വൈവിധ്യത്തിന്റെ തെക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നിവടങ്ങിളിലേയും മഹാരാഷ്ട്രയിലേയും വിവിധ പ്രാദേശിക ജീവിതരീതികളുടെ പ്രഭാവമുണ്ട്. കർണാടക ഭക്ഷണവിഭവങ്ങളിലെ ചില തനതായ വിഭവങ്ങൾ ബിസി ബെലെ ബാത്, ജോളദ റൊട്ടീ, ചപ്പാത്തി, റാഗി റൊട്ടി, അക്കി റോട്ടി, സാറു, ഹുലി, വംഗി ബാത്, ഖര ബാത്, കേസരി ബാത്, ദാവൻഗിരി ബെന്നെ ദോസ, റാഗി മുദ്ദെ, ഉപ്പിട്ടു എന്നിവയാണ്. തെക്കെ കർണാടകയിലെ ചില പ്രധാന വിഭവങ്ങൾ റവെ ഇഡ്ഡലി, മൈസൂർ മസാല ദോശ , മദുർ വട എന്നിവയാണ്. കൂർഗ് ജില്ലയിൽ നല്ല എരിവുള്ള പോർക്ക് കറികൾക്ക് ശ്രദ്ധേയമാണ്. തീരദേശ കർണാടകയിൽ സമുദ്രഭക്ഷണം വളരെയധികം പ്രിയപ്പെട്ടതാണ്. മധുരങ്ങളിൽ പ്രധാനം മൈസൂർ പാക്, ഹോളിഗെ, അല്ലെങ്കിൽ ഒബ്ബട്ടു, ധാർവാഡ് പേഡ, ചിരോട്ടി എന്നിവയാണ്.
പ്രധാന ഭക്ഷണവിഭവങ്ങൾ
ഒരു കന്നട ഊട്ട (കന്നട ഉച്ച ഭക്ഷണം) പ്രധാനമായും താഴെപ്പറയുന്ന വിഭവങ്ങൾ അടന്നിയതാണ്. ഇതിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ്.
ഇത്രയും വിളമ്പിയതിനു ശേഷം നെയ്യ് വിളമ്പുന്നു. ഇതിനുശേഷമാണ് ഭക്ഷണം കഴിച്ചു തുടങ്ങുന്നത്. ഇതിനു ശേഷം സൂപ്പ് വിഭവങ്ങളായ സാരു, മുഡ്ഡിപാളയ, മജ്ജിഗെ, ഹുളി, കൂട്ടു എന്നിവ അരിഭക്ഷണത്തിനോടൊപ്പം കഴിക്കുന്നു. ഇതിനൊടൊപ്പം തന്നെ ചില മധുര വിഭവങ്ങളും വിളമ്പുന്നു. ഇതിനു ശേഷം ഫ്രൈ ചെയ്ത വിഭവങ്ങളായ ബോണ്ട, ആംബോണ്ട എന്നിവ വിളമ്പുന്നു. അവസാനം തൈരു സാധകം (തൈരു ചേർത്ത ചോറു) കഴിച്ചതിനുശേഷം ഭക്ഷണം അവസാനിക്കുന്നു.
മസ്കായ് - പച്ചക്കറികൾ വേവിച്ചുടച്ച് മസാലയും ചേർത്ത് ഉണ്ടാക്കുന്ന കറി
മെണസിന സാറു - കുരുമുളകു രസം
ബേളേ സാറു - തുവരപ്പരിപ്പു പ്രധാന ചേരുവയായി ഉണ്ടാക്കുന്ന കൂട്ടാൻ
കാളിന സാറു - കടല, മമ്പയർ, ചെറുപയർ, മുതിര തുടങ്ങിയവയൊക്കെക്കൊണ്ട് ഉണ്ടാക്കുന്ന കൂട്ടാൻ
ഹാഗലക്കായി സാറു - കയ്പ്പക്ക പ്രധാന ചേരുവയായി ഉണ്ടാക്കുന്ന കൂട്ടാൻ. പുളി, തേങ്ങ, ശർക്കര, കായം എന്നിവയൊക്കെ ചേർത്ത് സാമ്പാറുപോലെയുണ്ടാക്കുന്നത്
ഗൊജ്ജു - മധുരവും എരുവും പുളിയും ഉള്ള കറി. സാമ്പാറിനേക്കാൾ കുറുകിയതും ചട്‌ണിപോലെ കട്ടിയാവാത്തതും ആയ കറി. വഴുതനങ്ങ, വെണ്ട, പൈനാപ്പിൾ, ചുരയ്ക്ക, തക്കാളി തുടങ്ങിയ പല പച്ചക്കറികളും ഉപയോഗിക്കും. ചെറുനാരങ്ങ, ഉലുവ, പുളി എന്നിവ മാത്രമായും ചേർത്തുണ്ടാക്കും.
തമ്പുളി - കുടവൻ ഇല ഉപയോഗിച്ചുണ്ടാക്കുന്ന സലാഡ്/ റൈത്ത പോലെയുള്ളത്. പച്ചക്കറികളും ഇലകളും ചേർത്തും ഉണ്ടാക്കാം
ഫിഷ്/മട്ടൺ/ ചിക്കൻ സാറു - സസ്യേതര വിഭവങ്ങൾ കൊണ്ടുണ്ടാക്കുന്ന കറികൾ
Dharwad pedhaKaayi holigeKadale Bele Obbattu (Chana Dal Obbattu)
മധുരവിഭവങ്ങൾ
ഹുഗ്ഗി - ഗോതമ്പു ചെറുതാക്കിയതുകൊണ്ടുണ്ടാക്കുന്ന പായസം. അരി, കടല, ചെറുപയർ എന്നിവയുപയോഗിച്ചും ഉണ്ടാക്കും
ഗിണ്ണു - ആട്/ പശു എന്നിവയുടെ കൊളസ്റ്റ്രം കൊണ്ടുണ്ടാക്കുന്ന മധുര വിഭവം.
കജ്ജായ - അരിപ്പൊടിയിൽ ശർക്കര ചേർത്ത് നെയ്യിൽ വറുത്തെടുക്കുന്നത്
കഡബു/കർജ്ജിക്കായി - മൈദ/ഗോതമ്പുപൊടി/ റവ കുഴച്ചു പരത്തി ഉള്ളിൽ മധുരം നിറച്ച് വറുത്തെടുക്കുന്നത്