കശ്മീരി ഭക്ഷണവിഭവങ്ങൾ
കാശ്മീരി മുസ്ലീം ഭക്ഷണവിഭവങ്ങൾ - വാസ്വാൻ (Wazwan)കാശ്മീരിലെ ഒരു വൈവിധ്യവിഭവങ്ങളുള്ള ഒരു പ്രധാന ഭക്ഷണമാണ് വാസ്വാൻ. ഇത് വളരെ ഔചിത്യമുള്ള ഭക്ഷണമായും, ഇതിന്റെ തയ്യാറാക്കൽ ഒരു കലയായും കണക്കാക്കപ്പെടുന്നു. ഇതിലെ മിക്ക വിഭവങ്ങളും ഇറച്ചി അടിസ്ഥാനമാക്കിയുള്ളതാണ്. (ആട് (lamb), കോഴി (chicken), മത്സ്യം ( fish), ബീഫ് ( beef) എന്നിവ). വാസ്വ ഭക്ഷണരീതിയിൽ മൊത്തത്തിൽ 36 വിഭവങ്ങൾ വരെ ഉണ്ടാകാറുണ്ട്. ഇത് തയ്യാറാക്കുന്ന പ്രധാന പാചകക്കാരനെ വാസ്ത വാസ ( vasta waza) എന്നാണ് വിളിക്കുന്നത്. വാസ്വാൻ ഭക്ഷണം വിശിഷ്ട വേളകളിലാണ് കശ്മീർ മുസ്ലിമുകൾ തയ്യാറാക്കുന്നത്. മെയ് മുതൽ ഒക്ടോബർ മാസങ്ങളിൽ വിവാഹസമയത്ത വാസ്വാൻ വളരെയധികം തയ്യാറാക്കപ്പെടാറുണ്ട്. വാസ്വാൻ ഭക്ഷണത്തിലെ ചില പ്രധാന വിഭവങ്ങൾ :
കശ്മീരി പണ്ഡിറ്റ് വിഭവങ്ങൾകശ്മീരിലെ പണ്ഡിറ്റ് കുടുംബങ്ങളിലെ ഭക്ഷണരീതിയാണ് ഇത്. ഇവരുടെ ഭക്ഷണവിഭവങ്ങളിൽ പ്രധാനമായും കട്ടിത്തൈര്, എണ്ണ, മഞ്ഞൾപൊടി മുതലായ സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം കൂടുതലാണ്. ഉള്ളി, വെളൂത്തുള്ളി, തക്കാളി, ചിക്കൻ എന്നിവയുടെ ഉപയോഗം ഇവരുടെ ഭക്ഷണവിഭവങ്ങളിൽ കുറവാണ്. പൊതുവെ മാംസാഹരങ്ങൾ കുറവാണ് ഇവരുടെ ഭക്ഷണങ്ങളിൽ.
കശ്മീരി പാനീയങ്ങൾനൻ ചായ്കശ്മീരികൾ പൊതുവെ ധാരാളം ചായ കുടിക്കുന്ന പതിവുള്ളവരാണ്. ഇവിടത്തെ ജനപ്രിയമായ ഒരു ചായയാണ് ഉപ്പുരസമുള്ളതു പിങ്ക് നിറത്തിലുള്ളതുമായ നൻ ചായ് (or shir chai). ഇതിൽ ബ്ലാക് ടീ, പാല്, ഉപ്പ്, ബൈകാർബണേറ്റ് ഒഫ് സോഡ എന്നിവ ഉപയോഗിച്ചാണുണ്ടാക്കുന്നത്. നൻ ചായ് പ്രാതൽ ഭക്ഷണത്തിലെ ഒരു പ്രധാന പാനീയമാണ്. ഇതിന്റെ കൂടെ ബാഗെർ ഖാനി എന്ന ബ്രഡ്ഡും ഇവിടുത്തുകാർ കഴിക്കുന്നു. കഹ്വാവിവാഹങ്ങളിൽ, പ്രത്യേക ആഘോഷ വേളകളിലും, മതപരമായ ചടങ്ങുകളിലും മറ്റും വിളമ്പുന്ന ഒരു പാനീയമാണ് കഹ്‌വ (Qahwah) 14-അം നൂറ്റാണ്ടിലെ അറബ് കോഫിയിൽ നിന്നുൽത്ഭവിച്ച ഒരു തരം പാനീയമാണ് ഇത്. ഗ്രീൻ ടി , സാഫ്രോൺ, സുഗന്ധവ്യഞ്ജനങ്ങൾ, ആൽമണ്ട് എന്നിവ ചേർത്താണ് ഇത് തയ്യാറക്കുന്നത്. അവലംബംCuisine of Kashmir എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia