ക്രിക്കറ്റ് ലോകകപ്പ്
ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് അല്ലെങ്കിൽ ലോകകപ്പ് ക്രിക്കറ്റ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിന്റെ പ്രധാന ചാമ്പ്യൻഷിപ്പ് ആണ്. നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രാഥമിക റൌണ്ട് മത്സരങ്ങൾ തൊട്ട് ഫൈനൽ വരെ നീളുന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമം. ഈ ടൂർണമെന്റ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നാണ്.[1][2][3] ഐ സി സിയുടെ അഭിപ്രായപ്രകാരം ക്രിക്കറ്റ് ലോകക്കപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ട കായികമത്സരം. കായിക മത്സരങ്ങളുടെ ഔന്നത്യത്തിനു ഉദാഹരണവുമാണ് ക്രിക്കറ്റ് ലോകക്കപ്പ്.[4][5] ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് 1975-ൽ ഇംഗ്ലണ്ടിലാണ് നടന്നത്. വനിതകൾക്കുള്ള ഒരു ലോകകപ്പ് ക്രിക്കറ്റും 1973 മുതൽ നാല് വർഷത്തെ ഇടവേളയിൽ നടന്നു വരുന്നു. ഓസ്ട്രേലിയ ഈ കപ്പ് അഞ്ച് പ്രാവിശ്യം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും രണ്ടു പ്രാവശ്യവും. പാകിസ്താൻ ശ്രീലങ്ക ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഓരോ പ്രാവശ്യവും ഈ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2003 -ൽ ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ച് കപ്പ് നേടി. [6]16 ടീമുകൾ പങ്കെടുക്കുന്ന 2007-ലെ ലോകപ്പ് ക്രിക്കറ്റ് മാർച്ച് 13-മുതൽ വെസ്റ്റ്‌ഇൻഡീസിൽനടന്നു ഇതിൽ ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു കപ്പ് നേടി. 2011 ലോകകപ്പിൽ ശ്രീലങ്ക വീണ്ടും അവസാന വട്ടത്തിൽ എത്തിയെങ്കിലും ഇന്ത്യ അവരെ തോൽപ്പിച്ചു ജേതാക്കളായി. ചരിത്രംആദ്യത്തെ ലോകകപ്പിന് മുമ്പ്ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റ് മൽസരം 1877-ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് നടന്നത്. തുടർന്നു വന്ന വർഷങ്ങളിൽ ഇരു ടീമുകളും ആഷസ് പരമ്പരയിൽ സ്ഥിരമായി മത്സരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് പദവി കിട്ടിയത് 1889-ൽ ആണ്.[7] തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ പരസ്പരം സന്ദർശിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. 1900-ലെ പാരിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു മത്സര ഇനമായി ഉൾപ്പെടുത്തുകയും ഗ്രേറ്റ് ബ്രിട്ടൻ ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണ്ണം കരസ്ഥമാക്കുകയുമുണ്ടായി.[8] ഇതാണ് അവസാനമായി ക്രിക്കറ്റ് വേനൽക്കാല ഒളിമ്പിക്സിൽ പ്രത്യക്ഷപ്പെട്ട അവസരം. രണ്ടിലധികം ടീമുകൾ പങ്കെടുത്ത ഒരു അന്താരാഷ്ട്രമത്സരം ആദ്യമായി നടന്നത്, 1912 ഇംഗ്ലണ്ടിലാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രിരാഷ്ട്ര ടെസ്റ്റ് മത്സരമായിരുന്നു അത്. പക്ഷെ മഴ മൂലവും കളികളുടെ ആധിക്യം മൂലവും കാണികൾ കുറവായിരുന്ന ഈ പരമ്പര ഒരു വിജയമായില്ല.[9] തുടർന്നുള്ള വർഷങ്ങളിൽ അന്താരാഷ്ട്ര ടെസ്റ്റ് മത്സരപരമ്പരകൾ രണ്ട് ടീമുകൾ തമ്മിൽ മാത്രമായാണ് സംഘടിപ്പിയ്ക്കപ്പെട്ടത്. 1999-ൽ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിയ്ക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടർന്നു. 1928-ൽ വെസ്റ്റിന്റീസിന്റെയും 1930-ൽ ന്യൂസിലാന്റിന്റെയും 1932-ൽ ഇന്ത്യയുടേയും 1952-ൽ പാകിസ്താന്റെയും വരവോടെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അപ്പോഴും മൂന്നും നാലും അഞ്ചും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങളായിരുന്നു. 1960-കളുടെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ കൌണ്ടി ക്രിക്കറ്റ് ടീമുകൾ ഒരു ദിവസം മാത്രം നീണ്ട് നിൽക്കുന്ന ദൈർഘ്യം കുറഞ്ഞ മത്സരങ്ങൾ കളിച്ച് തുടങ്ങി. 1962-ൽ നാല് ടീമുകളുടെ നോക്കൌട്ട് മത്സര രൂപത്തിൽ (knockout competition)[10] നടത്തപ്പെട്ട മിഡ്ലാന്റ്സ് നോക്കൌട്ട് കപ്പോടെയും തുടർന്ന് വന്ന 1963-ലെ ആദ്യ ജില്ലെറ്റ് കപ്പോടെയും ഇംഗ്ലണ്ടിൽ എകദിന മത്സരങ്ങളുടെ ജനപ്രീതി വർദ്ധിച്ചു. 1969-ൽ ഒരു ദേശീയ സണ്ടേ ലീഗ് രൂപവത്കരിക്കപ്പെട്ടു. ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം 1971-ൽ ഓസ്ട്രേലിയയിലെ മെൽബണിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മഴ മൂലം ഉപേക്ഷിയ്ക്കപ്പെട്ട ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം നിരാശരായ കാണികളെ തൃപ്തിപ്പെടുത്താനും ബാക്കി വന്ന സമയം ഉപയോഗപ്പെടുത്താനും വേണ്ടിയായിരുന്നു സംഘടിപ്പിച്ചത്. 40 ഓവറുകൾ വീതം ഓരോ ടീമും കളിച്ച ആ കളിയിൽ ഒരു ഓവറിൽ 8 പന്തുകളാണ് എറിഞ്ഞിരുന്നത്.[11]
പ്രുഡൻഷ്യൽ കപ്പ്വിപുലമായ ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കാനുള്ള വിഭവശേഷി ഉണ്ടായിരുന്ന ഒരേ ഒരു രാജ്യമായ ഇംഗ്ലണ്ടിലാണ് 1975-ൽ ഉദ്ഘാടന ലോകകപ്പ് അരങ്ങേറിയത്.[13] ആദ്യ മൂന്ന് മത്സരങ്ങൾ അവയുടെ പ്രായോജകരായ പ്രൂഡൻഷ്യൽ പി.എൽ.സിയുടെ പേര് ചേർത്ത് പ്രൂഡൻഷ്യൽ കപ്പ് എന്നാണ് അറിയപ്പെട്ടത്. പകൽ സമയത്ത് നടന്ന കളികളിൽ കളിക്കാർ പരമ്പരാഗതമായ രീതിയിൽ വെള്ള വസ്ത്രങ്ങൾ ധരിക്കുകയും ചുവന്ന പന്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഓരോ ടീമിനും ആറ് പന്തുകൾ വീതമുള്ള 60 ഓവറുകളാണ് ഉണ്ടായിരുന്നത്.[14] ആദ്യ ലോകകപ്പിൽ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്താൻ, വെസ്റ്റിന്റീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ് (അന്നത്തെ ടെസ്റ്റ് പദവിയുള്ള 6 രാജ്യങ്ങൾ) എന്നിവരെ കൂടാതെ ശ്രീലങ്ക, കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഒരു ടീം എന്നിവരടക്കം എട്ട് ടീമുകളാണ് പങ്കെടുത്തത്. [15] വർണ്ണവിവേചനം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിന് വിലക്കേർപ്പെടുത്തപ്പെട്ട ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിൽ പങ്കെടുത്തില്ല. ലോർഡ്സിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തിയ വെസ്റ്റിന്റീസാണ് ഈ ലോകകപ്പിൽ ജേതാക്കളായത്.[15] 1979-ലാണ് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങൾക്കും[16] ലോകകപ്പ് കളിക്കാനവസരം നൽകുന്ന ഐ.സി.സി. ട്രോഫി ആരംഭിച്ചത്. ശ്രീലങ്കയും കാനഡയും [17]ഇതിലൂടെ യോഗ്യത നേടി. ഫൈനലിൽ ഇംഗ്ലണ്ടിനെ 92 റൺസിന് തോൽപ്പിച്ച് വെസ്റ്റിന്റീസ് തന്നെ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം കരസ്ഥമാക്കി. ഈ ലോകകപ്പിന് ശേഷം നടന്ന ചർച്ചയിൽ ഐ.സി.സി., ലോകകപ്പ് നാല് വർഷത്തിൽ ഒരിക്കൽ നടത്താൻ തീരുമാനിച്ചു.[17] 1983-ലെ ലോകകപ്പിന് തുടർച്ചയായി മൂന്നാമതും ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചു. ഈ കാലയളവിൽ ശ്രീലങ്ക ടെസ്റ്റ് പദവി നേടിയിരുന്നു, സിംബാബ്വേ ഐ.സി.സി. ട്രോഫിയിലൂടെ യോഗ്യത നേടുകയും ചെയ്തു. സ്റ്റമ്പുകളിൽ നിന്ന് 30 വാര ദൂരത്തിൽ ഒരു ഫീൽഡിങ് വൃത്തം നടപ്പിൽ വരുത്തി. നാല് ഫീൽഡർമാർ എല്ലാ സമയവും ഈ വൃത്തത്തിനുള്ളിൽ ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്ന നിയമവും വന്നു.[18] ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് വാതുവെപ്പുകാർക്കിടയിൽ 66-1 എന്ന നിലയിൽ സാധ്യത മാത്രം കൽപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ, ഫൈനലിൽ വെസ്റ്റിന്റീസിനെ തോൽപ്പിച്ച് ലോകകപ്പ് ജേതാക്കളായി.[12][19] 1987 – 2003ആദ്യമായി ഇംഗ്ലണ്ടിന് പുറത്ത് നടന്ന ലോകകപ്പ് 1987-ൽ ഇന്ത്യയിലും പാകിസ്താനിലുമായാണ് നടത്തപ്പെട്ടത്. കളിയുടെ ദൈർഘ്യം 60 ഓവറിൽ നിന്ന് ഇന്ന് കാണുന്ന രീതിയിൽ 50 ഓവറായി ചുരുക്കപ്പെട്ടു. അതിന് കാരണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇംഗ്ലണ്ടിലെ വേനൽകാലത്തെ അപേക്ഷിച്ച് പകലിന് ദൈർഘ്യം കുറവായിരുന്നു എന്നതാണ്.[20] ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ റൺ വ്യത്യാസമായ 7 റൺസിന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോകകപ്പ് നേടി.[21][22] ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടത്തപ്പെട്ട 1992-ലെ ലോകകപ്പിൽ നിറമുള്ള വസ്ത്രങ്ങളും, വെള്ള പന്തും, ഫീൽഡിങ് രീതിയിലെ പുതിയ രീതികളും, പകലും രാത്രിയുമായി അഥവാ ഡേ ആന്റ് നൈറ്റ് രീതിയിൽ നടത്തപ്പെടുന്ന കളികളും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നിലവിൽ വന്നു. വർണ്ണവിവേചനവും അതിനെ തുടർന്നുണ്ടായിരുന്ന വിലക്കും ഒഴിവാക്കപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത ലോകകപ്പും ഇതാണ്.[23] മോശം തുടക്കത്തെ മറികടന്ന് പാകിസ്താൻ ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് തോൽപ്പിച്ച് ജേതാക്കളായി.[24] 1996ലേത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന രണ്ടാമത്തെ ലോകകപ്പായി. ചില ഗ്രൂപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച് ശ്രീലങ്കയും ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ചേർന്നു.[25] സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 254 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 120 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടപ്പെട്ടു. ശ്രീലങ്ക കൂറ്റൻ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ടീമിന്റെ പ്രകടനത്തിൽ രോഷാകുലരായ ഇന്ത്യൻ ആരാധകർ കളി തടസപ്പെടുത്തുകയും തുടർന്ന് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.[26] ലാഹോറിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ആദ്യമായി ലോകകപ്പ് കരസ്ഥമാക്കി.[27] ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1999 ലോകകപ്പിൽ അയർലണ്ട്, നെതർലാന്റ്സ്, സ്കോട്ട്ലാന്റ്, വേൽസ് എന്നീ രാജ്യങ്ങളും മത്സരവേദികളായി.[28][29] സൂപ്പർ 6 സ്റ്റേജിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ പരാജയപ്പെടുത്തി യോഗ്യത നേടിയ ഓസ്ട്രേലിയ[30] സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയുമായിത്തന്നെയുള്ള മത്സരത്തിൽ അവസാന ഓവറിൽ ബാറ്റ് ചെയ്യുകയായിരുന്ന ലാൻസ് ക്ലൂസ്നറും അലൻ ഡൊണാൾഡും തമ്മിൽ ഉണ്ടായ ആശയക്കുഴപ്പത്തിന്നിടയിൽ കൈയ്യിൽ നിന്ന് ബാറ്റ് വീണ് പോയ ഡൊണാൾഡ് റണ്ണൌട്ടാവുകയും മത്സരം സമനിലയിലാവുകയും ചെയ്തു. തുടർന്ന് ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടുകയും 132 റൺസ് എടുത്ത പാകിസ്താൻ നൽകിയ വിജയ ലക്ഷ്യം 20 ഓവറുകൾക്കുള്ളിൽ 8 വിക്കറ്റുകൾ കൈയ്യിലിരിക്കെ മറി കടന്ന് ജേതാക്കളാവുകയും ചെയ്തു.[31] ദക്ഷിണാഫ്രിക്കയും സിംബാബ്വേയും കെനിയയും സംയുക്തമായി 2003 ലോകകപ്പിന്റെ ആതിഥേയത്വം വഹിച്ചു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പന്ത്രണ്ടിൽ നിന്ന് പതിനാലായി വർദ്ധിച്ചു.ശ്രീലങ്കയോടും സിംബാബ്വേയോടും നേടിയ വിജയങ്ങളും ന്യൂസിലാന്റ് സുരക്ഷാകാരണങ്ങളാൽ കെനിയയിൽ ഒരു കളി കളിക്കാൻ വിസമ്മതിച്ചതും കെനിയയ്ക് സെമിഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തെങ്കിലും അവർ ഇന്ത്യയോട് സെമി ഫൈനലിൽ തോറ്റു. ഫൈനലിൽ 2 വിക്കറ്റ് നഷ്ടത്തിൽ 359 എന്ന ഫൈനലിലെ എക്കാലത്തെയും കൂടിയ സ്കോർ നേടിയ ഓസ്ട്രേലിയ ഇന്ത്യയെ 125 റൺസിന് പരാജയപ്പെടുത്തി.[6][32] രൂപരേഖയോഗ്യതഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1999 ലോകകപ്പിൽ അയർലണ്ട്, നെതർലാന്റ്സ്, സ്കോട്ട്ലാന്റ്, വേൽസ് എന്നീ രാജ്യങ്ങളും മത്സരവേദികളായി. സൂപ്പർ 6 സ്റ്റേജിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ പരാജയപ്പെടുത്തി യോഗ്യത നേടിയ ഓസ്ട്രേലിയ സെമി ഫൈനലിൽ അവസാന ഓവറിൽ ആശയകുഴപ്പത്തിലായി റൺ ഔട്ട് ആയതോടെ സമനിലയിലായ മത്സരത്തിൽ ഫൈനലിലെത്തുകയും ഫൈനലിൽ പാകിസ്താന്റെ 132 റൺ വിജയ ലക്ഷ്യം എട്ട് വിക്കറ്റ് ശേഷിക്കെ മറി കടന്ന് ജേതാക്കൾ ആകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയും സിംബാബ്വേയും കെനിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2003 ലെ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പതിനാലാക്കി ഉയർത്തി. കെനിയ ആദ്യമായി സെമിയിൽ എത്തിയ മത്സരത്തിൽ ഇന്ത്യ അവരെ പരാജയപ്പെടുത്തിയെങ്കിലും ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയക്ക് 125 റൺ വിജയം സമ്മാനിച്ചു. ഫൈനലിൽ ആസ്‌ട്രേലിയ നേടിയ 359 എന്ന സ്‌കോർ എക്കാലത്തെയും ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു. ആസ്‌ട്രേലിയ ഈ ലോകകപ്പിലും ജേതാക്കളാ യി. 1992 ലെ മത്സരങ്ങളുടെ രീതി പിന്തുടർന്ന് റൗണ്ട് റോബിൻ ഫോർമാറ്റിൽ നടത്തിയ 2019 ലെ ലോക കപ്പിൽ പത്ത് രാജ്യങ്ങളാണ് പങ്കെടുത്തത്. ഇംഗ്ലണ്ട്, വെൽസ് എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ആണ് ഫൈനൽ കളിച്ചത്. സൂപ്പർ ഓവറിലും സമ നില ആയതിനെ തുടർന്ന് ഏറ്റവും കൂടുതൽ ഫോർ അടിച്ചതിനാൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. കൂടുതൽ വിവാദങ്ങൾക്കും ഈ പ്രഖ്യാപനം അന്ന് വഴി വെച്ചിരുന്നു.
അന്തർദേശീയ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രാജ്യങ്ങൾ ലോകകപ്പ് മത്സരത്തിന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുമ്പോൾ മറ്റു ടീമുകൾക്ക് യോഗ്യതാമത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്. യോഗ്യതാ മത്സരങ്ങൾ ആദ്യമായി പ്രചാരത്തിൽ വന്നത് രണ്ടാം ലോകകപ്പ് മുതലാണ്. അതിൽ ഐസിസി ട്രോഫിയിൽ മുന്നിൽ വന്ന രണ്ട് ടീമുകൾ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തു.[16] ഐസിസി ട്രോഫിയിൽ നിന്നും തിരഞ്ഞെടുക്കുന്ന ടീമുകളുടെ എണ്ണം ഓരോ ലോകകപ്പിലും വ്യത്യാസം വരാറുണ്ട്. ഇപ്പോൾ ആറു ടീമുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഐസിസി മേൽനോട്ടം നിർവഹിക്കുന്ന വേൾഡ് ക്രിക്കറ്റ് ലീഗ് എന്ന യോഗ്യതാരീതിയാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. 2009 മുതൽ ഐസിസി ട്രോഫി ഐസിസി ലോകകപ്പ് യോഗ്യതമത്സരം എന്നായിരിക്കും അറിയപ്പെടുക.[33]
തിരഞ്ഞെടുപ്പ് പ്രക്രിയ
സമ്മാനത്തുകഈ ടൂർണമെന്റിലാകെ $10 മില്യൻ ഡോളറിന്റെ (ഏകദേശം 60 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക ഐ.സി.സി. പ്രഖ്യാപിച്ചിട്ടുണ്ട്, 2011 ലോകകപ്പിനെക്കാൾ 20 ശതമാനം കൂടുതലാണിത്. ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് സമ്മാനത്തുക നിശ്ചയിക്കുന്നത്:[34]
ടൂർണമെന്റ്ലോകകപ്പ് ക്രിക്കറ്റിന് അതിന്റെ നടത്തിപ്പു രീതിയിൽ ധാരാളം മാറ്റങ്ങളുണ്ടായിട്ടുള്ളതായി അതിന്റെ ചരിത്രത്തിൽ കാണാം. ആദ്യത്തെ നാലു ടൂർണമെന്റിലും എട്ടു രാജ്യങ്ങൾ നാലു വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരിച്ചത്.[35] അതിൽ ഗ്രൂപ്പ് മത്സരങ്ങളും നോക്കൌട്ട് മത്സരങ്ങളുമായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഗ്രൂപ്പിലേയും ടീമുകൾ പരസ്പരം മത്സരിക്കുകയും, മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുകയും ചെയ്തു. സെമിയിൽ വിജയം നേടുന്ന ടീമുകൾ ഫൈനലിൽ നേരിട്ടു. 1992-ൽ ദക്ഷിണാഫ്രിക്ക വിലക്കിനു ശേഷം തിരികെ വന്നപ്പോളുണ്ടായ ഒമ്പത് ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിൽ വന്ന നാലു ടീമുകൾ സെമി ഫൈനൽ കളിക്കാൻ അർഹത നേടുകയും ചെയ്തു.[36] 1996 -ൽ ആറു ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടൂർണമെന്റ് കൂടുതൽ വികസിപ്പിച്ചു.[37] അതിൽ ഓരോ ഗ്രൂപ്പിൽ നിന്നും നാലു ടീമുകൾ വീതം ക്വാർട്ടർ ഫൈനലിൽ കടക്കുകയും തുടർന്ന് സെമി ഫൈനലുകളുമായിരുന്നു അത്തവണ. 1999, 2003 ലോകകപ്പുകളിൽ ഒരു പുതിയ മത്സരരീതി നിലവിൽ വന്നു. ടീമുകളെ രണ്ട് പൂളുകളിലായി തിരിച്ച് ഓരോ പൂളിൽ നിന്നും മൂന്നു ടീമുകൾ വീതം “സൂപ്പർ സിക്സ്”[38] റൌണ്ടിലേക്ക് കടക്കുന്നതായിരുന്നു അത്. സൂപ്പർ സിക്സിൽ ടീമുകൾ എതിർ ഗ്രൂപ്പിൽ നിന്നും വന്ന മറ്റ് മൂന്നു ടീമുകളുമായി ഏറ്റുമുട്ടുന്നു. അതേ സമയം പ്രാഥമിക റൌണ്ടിൽ അതേ ഗ്രൂപ്പിൽ നിന്നും വന്ന ടീമുകളുമായി കളിച്ചപ്പോൾ ലഭിച്ച പോയിന്റ് നിലനിൽക്കുകയും ചെയ്യും. ഇത് പ്രാഥമിക റൌണ്ടിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ പ്രേരണ നൽകും.[38] സൂപ്പർ സിക്സിലെ ഏറ്റവും മികച്ച നാലു ടീമുകൾ സെമി ഫൈനലിലേക്ക് പ്രവേശിക്കും. 2007 ലോകകപ്പിൽ 16 ടീമുകൾ അണിനിരക്കുന്നുണ്ട്. ഇവയെ നാലു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.[39] ഓരോ ഗ്രൂപ്പിലേയും ടീമുകൾ റൌണ്ട് റോബിൻ രീതിയിൽ പരസ്പരം കളിക്കുന്നു. ഗ്രൂപ്പിലെ മികച്ച രണ്ട് ടീമുകൾ സൂപ്പർ എട്ട് റൌണ്ടിൽ പ്രവേശിക്കുന്നു. സൂപ്പർ എട്ടിൽ ടീമുകൾ മറ്റു ഗ്രൂപ്പുകളിൽ നിന്നും വന്ന ആറു ടീമുകളുമായി ഏറ്റുമുട്ടുകയും അതേ സമയം അതേ ഗ്രൂപ്പിലെ ടീമുമായി കളിച്ചപ്പോൾ ലഭിച്ച പോയിന്റ് നിലനിൽക്കുകയും ചെയ്യുന്നു.[40] സൂപ്പർ എട്ടിലെ മികച്ച നാലു ടീമുകൾ സെമി ഫൈനൽ പ്രവേശനത്തിന് അർഹത നേടുകയും അതിലെ വിജയികൾ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുകയും ചെയ്യും. ട്രോഫി
ഇപ്പോഴുള്ള ട്രോഫി വെള്ളി കൊണ്ടും ഗോൾഡ് കൊണ്ടും ആണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ട്രോഫിയുടെ രൂപകൽപ്പന, ഒരു സ്വർണ്ണ ഭൂഗോളം മൂന്ന് വെള്ളി സ്തംഭങ്ങളിൽ നിൽക്കുന്ന തരത്തിലാണ്. സ്റ്റമ്പും അതിനുമുകളിലുള്ള ബെയിലുകളും എന്ന തരത്തിലുള്ള സ്തംഭങ്ങൾ, ക്രിക്കറ്റിന്റെ മൂന്ന് അടിസ്ഥാനപരമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു: ബാറ്റിങ്ങ്, ബൌളിങ്ങ്, പിന്നെ ഫീൾഡിങ്ങ്. ട്രോഫിയിലെ ഭൂലോകം ക്രിക്കറ്റ് പന്തിനെ സൂചിപ്പിക്കുന്നു.[42] ഈ ട്രോഫി രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്ലാറ്റോണിക്ക് ദിശകൾ കണക്കിലെടുത്തുകൊണ്ടാണ്, അതുകൊണ്ട് തന്നെ ഏത് വശത്ത് നിന്ന് നോക്കിയാലും ടോഫി ഒരേ പോലെ കാണാൻ കഴിയും. ട്രോഫിക്ക് 60 സെന്റിമീറ്റർ പൊക്കവും 11 കിലോ തൂക്കവും ഉണ്ട്. മുൻവർഷങ്ങളിലെ വിജയികളുടെ നാമം ഈ ട്രോഫിയുടെ കീഴെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ ഇരുപത് നാമങ്ങൾ വരെ എഴുതാനുള്ള സ്ഥലം ഉണ്ട്. [43] ഐ.സി.സി. യിലാണ് യഥാർത്ഥ ട്രോഫി വച്ചിരിക്കുന്നത്. ഇതിന്റെ ഒരു പകർപ്പാണ് എല്ലാ തവണയും വിജയികൾക്ക് നൽകപ്പെടുന്നത്. ഈ പകർപ്പും യഥാർത്ഥ ട്രോഫിയും തമ്മിൽ അതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിജയികളുടെ നാമത്തിൽ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. മാധ്യമങ്ങൾലോകകപ്പ്, ഇരുന്നൂറിലധികം രാജ്യങ്ങളിൽ സമ്പ്രേക്ഷണം ചെയ്യപ്പെട്ട്‍ രണ്ട് ബില്ല്യൺ പ്രേക്ഷകരിലധികം പേർ കാണുന്നതിനാൽ ലോകത്തിലെ ഏറ്റവും അധികം കാണികൾ ഉള്ള കായികമേളയിൽ ഒന്നാണ്.[2][44][1][45][46] ഈ കായികമേള രണ്ടായിരത്തി പതിനൊന്നിലും രണ്ടായിരത്തി പതിനഞ്ചിലും നടക്കുമ്പോഴുള്ള സംപ്രേക്ഷണാവകാശം 1.1 ബില്യൺ അമേരിക്കൻ ഡോളറിനാണ് വിറ്റത്.[47] സ്പോൻസർഷിപ്പ് അവകാശം വിറ്റത് മറ്റൊരു 500 മില്ല്യൺ അമേരിക്കൻ ഡോളറിനും.[48] 2003 ക്രിക്കറ്റ് ലോകകപ്പ് കളികൾ നേരിൽ കണ്ടത് 626,845 ആളുകളാണ് എന്നാണ് കണക്ക്.[49] ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ പ്രചാരം വർദ്ധിച്ചതോടുകൂടി ലോകകപ്പ് എന്ന കായികമാമാങ്കത്തിന്റെ പ്രചാരവും മാധ്യമ ശ്രദ്ധയും പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. 2003-ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ആദ്യമായി ഒരു ഭാഗ്യചിഹ്നം ഉപയോഗിക്കപ്പെട്ടത്. ഡാസ്ലർ എന്ന സീബ്ര ആയിരുന്നു ആ ഭാഗ്യചിഹ്നം. ഓറഞ്ച് റക്കൂൺ പോലെയുള്ള മെല്ലോ എന്നു പേരുള്ള ഒരു ജീവിയായിരുന്നു 2007 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം.[50] ആതിഥേയരുടെ തിരഞ്ഞെടുപ്പ്അപേക്ഷ നൽകിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് അന്തർദേശീയ ക്രിക്കറ്റ് കൌൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്താണ് ഓരോതവണയും ലോകകപ്പ് എവിടെ നടത്തണമെന്ന് തീരുമാനിക്കാറ്.[51] ആദ്യ മൂന്ന് ലോകകപ്പും ഇംഗ്ലണ്ടിൽ വച്ചായിരുന്നു നടത്തപ്പെട്ടത്. ഉദ്ഘാടന ചടങ്ങുകൾ നടത്തുവാനുള്ള വിഭവങ്ങൾ നൽകിക്കോളാം എന്ന് ഇംഗ്ലണ്ട് പറഞ്ഞത്കൊണ്ടാണ് ഐ.സി.സി, ആദ്യ ലോകകപ്പ് അവിടെ നടത്തുവാൻ അനുമതി നൽകിയത് [13] . ഇന്ത്യ മൂന്നാം ലോകകപ്പ് നടത്തുവാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഐ.സി.സി.യിലെ അധികം അംഗങ്ങളും ഇംഗ്ലണ്ടിൽ ജൂൺ മാസത്തിൽ പകലിന് നീളം കൂടുതൽ ഉള്ളത് കാരണം[52] ഒരു ദിവസം കൊണ്ട് കളി തീർക്കുവാൻ സാധിക്കും എന്ന് പറഞ്ഞതുകാരണം അങ്ങനെ നടത്തുകയായിരുന്നു.[53] ഇന്ത്യയിലും പാകിസ്താനിലുമായി നടന്ന 1987 ക്രിക്കറ്റ് ലോകകപ്പ് ആണ് ഇംഗ്ലണ്ടിനു പുറത്ത് നടന്ന ആദ്യ ലോകകപ്പ്. ലോകകപ്പുകൾ പല രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങളായിട്ട് പലപ്പോഴും നടത്തപ്പെട്ടിട്ടുണ്ട്. 1987-ലും 1996-ലും ഏഷ്യൻ രാജ്യങ്ങൾ ആണ് ലോകകപ്പിന് ആധിത്യമരുളിയത്. ആസ്ത്രലേഷ്യയിൽ 1992-ലും, 2003-ൽ ദക്ഷിണാഫ്രിക്കയിലും 2007-ൽ വെസ്റ്റ് ഇൻഡീസിലും ഇങ്ങനെയാണ് ലോകകപ്പ് നടന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായിരിക്കും 2011-ഇൽ ലോകകപ്പ് നടക്കുക. 2011-ലെ ലോകകപ്പിന്റെ കലാശ മത്സരം ഡെൽഹിയിൽ വച്ചായിരിക്കും നടക്കുക. എല്ലാ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളും ഒരിക്കലെങ്കിലും ലോകകപ്പിന് ആധിത്യമരുളിയിട്ടുണ്ട്. വളരെ വൈകി ടെസ്റ്റ് കളിക്കുന്ന അംഗീകാരം ലഭിച്ച ബംഗ്ലാദേശ് മാത്രമാണ് ഇതിനൊരു അപവാദം. 2011-ഇൽ ആ കുറവും പരിഹരിക്കപ്പെടും. താരതമ്യപ്പെടത്തലുകൾഫലങ്ങൾ
ടീമുകളുടെ പ്രകടനം![]() ലോകകപ്പ് കളിക്കാൻ ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുള്ള രാജ്യങ്ങളുടെ എണ്ണം പത്തൊൻപത് ആണ്(യോഗ്യതാമത്സരങ്ങൾ കൂട്ടാതെ). എങ്കിലും, ഇതുവരെയുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളും കളിച്ച രാജ്യങ്ങൾ ഏഴെണ്ണം മാത്രമേ ഉള്ളൂ, അതിൽ തന്നെ അഞ്ചു രാജ്യങ്ങൾ മാത്രമേ ലോകകപ്പ് ട്രോഫി നേടിയിട്ടുള്ളൂ. [12] വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ആണ് ആദ്യ രണ്ട് തവണയും വിജയിച്ചത്. ഓസ്ട്രേലിയ മൂന്ന് തവണയും ഇന്ത്യ രണ്ടുതവണ കപ്പ് നേടിയ മറ്റൊരു ടീമാണ്. പാകിസ്താൻ ക്രിക്കറ്റ് ടീം, ശ്രീലങ്കൻ ക്രിക്കറ്റ് ടീം എന്നിവർ ഒരുതവണ വീതം ഈ കപ്പ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസും (1975, 1979) ഓസ്ത്രേലിയയും (1999, 2003) മാത്രമാണ് രണ്ട് തവണ അടുപ്പിച്ച് ഈ കപ്പ് നേടിയവർ.[12] ഓസ്ത്രേലിയ 8 കലാശക്കളികളിൽ ഏഴിലും കളിച്ചിട്ടുണ്ട് (1975, 1987, 1996, 1999, 2003 2007 2015). അവസാന മൂന്ന് തവണയും ഓസ്ത്രേലിയ കലാശക്കളിയിൽ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതു വരെ ലോകകപ്പ് നേടിയിട്ടില്ലെങ്കിലും മൂന്ന് തവണ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട് (1979, 1987, 1992). ടെസ്റ്റ് കളിക്കാൻ യോഗ്യത നേടിയിട്ടില്ലാത്ത രാജ്യങ്ങളിൽ വച്ച് ഏറ്റവും നല്ല പ്രകടനം 2003-ഇൽ സെമിഫൈനൽ വരെ എത്തിയ കെനിയൻ ക്രിക്കറ്റ് ടീമിന്റേതാണ്.[12] 1996 ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളിയ ശ്രീലങ്ക മാത്രമാണ് ആതിഥേയരാജ്യങ്ങളിൽ ലോകകപ്പ് നേടിയ ഒരേ ഒരു ടീം. പക്ഷെ ആ ലോകകപ്പിന്റെ കലാശക്കളി നടന്നത് പാകിസ്താനിൽ വച്ചായിരുന്നു[12]. ഇംഗ്ലണ്ടും ന്യൂസിലൻഡും മാത്രമാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ ഭാഗ്യം സിദ്ധിച്ച മറ്റ് ആതിഥേയ ടീമുകൾ. 1979-ൽ ആയിരുന്നു അത്. ആതിഥേയരാജ്യങ്ങളുടെ മറ്റ് മികച്ച് പ്രകടനങ്ങൾ: സിംബാബ്വേ 2003-ൽ സൂപ്പർ-സിക്സ് കളിച്ചു; കെനിയ 2003-ൽ സെമിഫൈനലിൽ കളിച്ചു.[12] 1987-ൽ, സംയുക്ത ആതിഥേയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും സെമിഫൈനലിൽ എത്തിയെങ്കിലും ഇവരെ ഓസ്ത്രേലിയയും ഇംഗ്ലണ്ടും പരാജയപ്പെടുത്തി.[12] താഴെയുള്ള പട്ടിക ലോകകപ്പ് കളിച്ച രാജ്യങ്ങളുടെ പ്രകടനങ്ങൾ നിരത്തുന്നു[54].
വ്യക്തിഗത പുരസ്കാരങ്ങൾ1992-നു ശേഷം എല്ലാ ലോകകപ്പിലും ഒരു കളിക്കാരനെ “മാൻ ഓഫ് ദ ടൂർണ്ണമെന്റായി” പ്രഖ്യാപിക്കാറുണ്ട്:[56]
1992-നു മുൻപ് ലോകകപ്പിനു മുഴുവനായി വ്യക്തിഗത അവാർഡ് ഉണ്ടായിരുന്നില്ല, ഓരോ കളിക്കും മാൻ ഓഫ് ദ മാച്ച് കൊടുക്കാറുണ്ടായിരുന്നെങ്കിലും. കലാശക്കളിയിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് കിട്ടുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു. കലാശക്കളിയിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് കിട്ടിയിട്ടുള്ളവർ:[56]
ലോകകപ്പിലെ മുഖ്യ ചരിത്രനേട്ടങ്ങൾ
ഇതും കാണുകപുറത്തേക്കുള്ള കണ്ണികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia