ക്രിക്കറ്റ് ലോകകപ്പ് 1983
ഏകദിന ക്രിക്കറ്റിലെ മുന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു 1983 ക്രിക്കറ്റ് ലോകകപ്പ് അഥവാ 1983 പ്രൂഡൻഷ്യൽ കപ്പ് എന്നറിയപ്പെടുന്നത്. 1983 ജൂൺ 9 മുതൽ 25 വരെ ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഈ മത്സരത്തിലെ ജേതാക്കൾ ഇന്ത്യയായിരുന്നു. എട്ട് രാജ്യങ്ങളാണ് ഈ ലോകകപ്പിനായുള്ള മത്സരത്തിലുണ്ടായിരുന്നത്. പ്രാഥമിക മത്സരങ്ങളിൽ, നാലു ടീമുകൾ വീതം ഉൽകൊള്ളുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലേയും ടീമുകൾ ആ ഗ്രൂപ്പിലെ മറ്റുടീമുകളുമായി രണ്ട് വീതം മത്സരങ്ങളിൽ ഏറ്റുമുട്ടി. ഓരോ ഗ്രൂപ്പിലേയും ഏറ്റവും മികച്ച രണ്ടു ടീമുകൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. 60 ഓവറുകൾ ഉൾകൊള്ളുന്നതായിരുന്നു ഈ മത്സരങ്ങൾ. പരമ്പരാഗതമായ വെള്ളവസ്ത്രമായിരുന്നു കളിക്കാരുടെ വേഷം. പൂർണ്ണമായും പകൽവെളിച്ചത്തിലായിരുന്നു എല്ലാ കളികളും. പങ്കെടുത്ത രാജ്യങ്ങൾ താഴെ:
ടെസ്റ്റിതര ടീം 1983 ലെ ലോകകപ്പ് ആദ്യന്തം തികഞ്ഞ അനിശ്ചിതത്വവും നാടകീയതയും മുറ്റിനിന്ന ഒന്നായിരുന്നു. അക്കാലത്ത് വലിയ കളിക്കാരല്ലാതിരുന്ന ഇന്ത്യയും സിംബാംവെയും യഥാക്രമം വെസ്റ്റ് ഇൻഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും അമ്പരപ്പിക്കുന്ന വിജയം നേടുകയുണ്ടായി. ഇംഗ്ലണ്ട്,പാകിസ്താൻ,ഇന്ത്യ, പിന്നെ ഈ ലോകകപ്പ് മത്സരത്തിലെ ഏവരുടെയും ഇഷ്ട ടീം വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യരായത്. കലാശക്കളികൾ
സെമിഫൈനൽ മത്സരങ്ങൾജൂൺ 22 ന് ഓൾഡ്ട്രാഫോർഡിൽ വെച്ചു നടന്ന ആദ്യ സെമിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തു. നിരവധി ബോളുകൾക്കെതിരെ തെറ്റായി ബാറ്റുവീശിയ ഇംഗ്ലണ്ട് കളിക്കാരെ 20റൺസിൽ ഒതുക്കി(60 ഓവറിൽ എല്ലാവരും പുറത്തായി) എതിരാളിയായ ഇന്ത്യ. ഗ്രൈം ഫൊളർ 59 പന്തിൽ നിന്ന് 20 റൺസ് എടുത്തതാണ് ഇംഗ്ലണ്ട് പക്ഷത്തെ മികച്ച സ്കോർ. കപിൽ ദേവ് പതിനൊന്ന് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ എടുത്തു. മൊഹീന്ദർ അമർനാഥുംറോജർ ബിന്നിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ യശ്പാൽ ശർമ്മയും(115 ബാളിൽ നിന്ന് 200റൺസ്) സന്ദീപ് പാട്ടീലും(32 ബാളിൽ നിന്ന് 200റൺസ്) അർദ്ധ സെഞ്ചറികൾ നേടി. മുൻ ലോകകപ്പിലെ റണ്ണറപ്പിനെ മലർത്തിയടിച്ചുകൊണ്ട് 54.4 ഓവറിൽ ലക്ഷ്യം കണ്ട ഇന്ത്യ 6 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിജയം നേടി. മൊഹീന്ദർ അമർനാഥ്(92 ബാളിൽ നിന്ന് 120 റൺസ്. 20സിക്സറും) ആയിരുന്നു കളിയിലെ കേമൻ (man of the match) [1]. ഓവലിൽ അതേ ദിവസം നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തത് പാകിസ്താനും വെസ്റ്റ് ഇൻഡീസുമായിരുന്നു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ,പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു.84 റൺസിൽ(60 ഓവർ, 10 വിക്കറ്റ് നഷ്ടത്തിൽ.) പാകിസ്താനെ വെസ്റ്റ് ഇൻഡീസ് തളച്ചു. വെസ്റ്റ് ഇൻഡീസിന്റെ മികവുറ്റ ബൗളിംഗിലും മൊഹ്സിൻ ഖാൻ അമ്പത് കടത്തി (176 പന്തിൽ നിന്ന് 70 റൺസ് ).അദ്ദേഹം മാത്രമാണ് പാകിസ്താൻ പക്ഷത്ത് നിന്ന് അർദ്ധ സെഞ്ച്വറി കടന്നത്. മാൽകം മാർഷൽ(3-28) ,ആൻഡി റോബർട്ട്സ് (2-25) എന്നിവർ വെസ്റ്റ് ഇൻഡീസിന്റെ ബൗളിംഗ് പക്ഷത്ത് തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് വിവ് റിച്ചാർഡ്സിന്റെ നേതൃത്വത്തിൽ(96 ബാളിൽ നിന്ന് 80 റൺസ്-പതിനൊന്ന് 4 കളും ഒരു സിക്സറും) മികച്ച ഇന്നിംഗസാണ് കാഴ്ചവെച്ചത്. ഇദ്ദേഹമായിരുന്നു ഈ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. റിച്ചാർഡ്സന്റെ ബാറ്റിംഗും ലാറി ഗോംസിന്റെ വിക്കറ്റ് നഷപ്പെടാതെ നേടിയ അർദ്ധ സെഞ്ച്വറിയും വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസിന് ലക്ഷ്യം കാണാൻ അവസരമൊരുക്കി[2]. ഫൈനൽ മത്സരംകലാശക്കളിയിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയച്ചു വെസ്റ്റ് ഇൻഡീസ്. മൊഹീന്ദർ അമർനാഥും(120 പന്തിൽ നിന്ന് 240 റൺസ്) കൃഷ്ണമാചാരി ശ്രീകാന്തും (57 പന്തിൽ നിന്ന് 100റൺസ്) മാത്രമാണ് റോബര്ട്ട്സിന്റെയും മാര്ഷമലിന്റെയും ജൊൽ ഗാർണറുടെയും മൈക്കൽ ഹോല്ഡിംഗിന്റെയും ശക്തമായ ബൗളിംഗ് നിരയുടെ ആക്രമണത്തിനു മുന്നിൽ അല്പമെങ്കിലും പ്രതിരോധിച്ച് നിന്നത്. വാലറ്റക്കാരുടെ ആശ്ചര്യപ്പെടുത്തിയ പ്രതിരോധം ഇന്ത്യയെ 183റൺസെങ്കിലുമെടുക്കാൻ പ്രാപ്തമാക്കി (54.4 ഓവറിൽ എല്ലാവരും പുറത്തായി). ഇന്ത്യൻ ഇന്നിംഗ്സിൽ ആകെ 30 സിക്സർ പിറന്നത്. ഇതിൽ ഒന്ന് ശ്രീകാന്തും,ഒന്ന് സന്ദീപ് പാട്ടീലും മറ്റൊന്ന് മദൻലാലുമായിരുന്നു നേടിയത്. എന്തായാലും കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ നല്ലവണ്ണം മുതലെടുത്ത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ്‌നിരയെ 52 ഓവറിൽ 140ൽ ഒതുക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്കായി. അങ്ങനെ ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരയ വെസ്റ്റ് ഇൻഡീസിനെ 43റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടു.
നുറുങ്ങുകൾഇന്ത്യനേടിയ ട്രോഫി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര ആപീസിൽ വെച്ച് ചില അക്രമികൾ കേടുവരുത്തുകയുണ്ടായി. ഇന്ത്യയിലെ തീവ്ര വർഗീയ സംഘടനയായ ശിവസേനയുടെ പ്രവർത്തകരാണ് ഇതിനു പിന്നിൽ എന്ന് ആരോപിക്കപ്പെടുന്നു[4] അവലംബം
പുറമേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia