മാർക്ക് വോ
ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു മാർക്ക് എഡ്വേർഡ് വോ. 1991 മുതൽ 2002 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ നാലാമനായി ബാറ്റ് ചെയ്തിരുന്നു. ഏക്ദിനത്തിൽ 1988-ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ചു. നേട്ടങ്ങൾസ്ലിപ്പിൽ എക്കലത്തെയും മികച്ച ഫീൽഡറായി മാർക്കിനെ വിലയിരുത്തിയിരുന്നത്. ടെസ്റ്റിൽ വിക്കറ്റ് കീപ്പർ അല്ലാതെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന നേട്ടം 2009-ൽ ദ്രാവിഡ് മറികടക്കുന്നതിനു മുൻപ് മാർക്കിന്റെ പേരിലായിരുന്നു.[1] ഏകദിന ക്രികറ്റിൽ ഓൾ റൗണ്ടറായി തുടങ്ങിയതെങ്കിലും പിന്നിട് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതരേഖ1965 ജൂൺ 2നു ന്യൂ സൗത്ത് വെയിൽസിലെ കാന്റർബറിയിൽ ഇരട്ടക്കുട്ടികളിൽ ഒരാളായി ജനിച്ചു. മുൻ ഓസ്ട്രേലിയൻ ടീം അംഗം സ്റ്റീവാണ് മാർക്കിന്റെ ഇരട്ടസഹോദരൻ. മാർക്കിന്റെ അച്ചൻ ബാങ്ക് ഉദ്യോഗസ്തനും അമ്മ ന്യൂ സൗത്ത് വെയിൽസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപികയായിരുന്നു. അവലംബം |
Portal di Ensiklopedia Dunia