കേരളത്തിലെ ആദിവാസികൾകേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നീഗ്രോയ്ഡുകളോ ആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ് നിഗമനം[1]. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം [1]. കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ 1991-ലെ സെൻസർ പ്രകാരം 320967 ആണ്. ഇത് ആകെ ജനസംഖ്യയുടെ 1.03% വരുന്നു. ആദിവാസികൾ പട്ടികവർഗ്ഗക്കാർ എന്നീ പദങ്ങൾ പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്. സർക്കാരിന്റെ തീരുമാനം അനുസരിച്ച് പട്ടികവർഗ്ഗത്തിൽ പെട്ട എല്ലാവരും നരവംശശാസ്ത്രപ്രകാരം ആദിവാസികൾ ആയിക്കൊള്ളണമെന്നില്ല. കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ(അക്ഷരമാലാ ക്രമത്തിൽ)
അവലംബം |
Portal di Ensiklopedia Dunia