ഉരിഡവർമൈസൂരിനോട് ചേർന്ന് കിടക്കുന്ന വയനാടൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ആദിവാസി വർഗമാണ് ഉരിഡവർ. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. ടിപ്പു സുലത്താന്റെ കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ. സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ പശുക്കളേയും പന്നികളേയും കോഴികളേയും വളർത്തുനു. സ്ത്രീകൾ പുൽപ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. ശിവനും വിഷ്ണുവും മാരിയമ്മനുമാണ് ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.
|
Portal di Ensiklopedia Dunia