അരണാടർമലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് അരണാടർ. ഏറനാടൻ എന്നത് അരണാടനായി മാറിയതാണെന്ന് പറയപ്പെടുന്നു. ഏറനാട്ടിലെ ആദിമനിവാസികൾ ഇവരാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തമിഴും മലയാളവും കലർന്നതാണ് ഭാഷ. [1] കേരളത്തിലെ ഏറ്റവും പ്രാകൃതരായ ഗിരിവർഗക്കാരിൽ ഒന്നാണ് അരണാടർ. നാമമാത്രമാണ് ഇവരുടെ വസ്ത്രധാരണം. കൃഷി, കന്നുകാലിവളർത്തൽ എന്നിവ ചെയ്യാറില്ല. നായട്ടും വനവിഭവങ്ങൾ ശേഖരിക്കലുമാണ് പ്രധാന തൊഴിൽ. പാമ്പുപിടിത്തം ഇവരുടെ ഇഷ്ട വിനോദമാണ്. മലമ്പാമ്പിന്റെ ഇറച്ചി ഇഷ്ട ഭക്ഷണവും. പാമ്പിന്റെ തോൽ വിൽക്കുകയും ചെയ്യും. പുല്ല് മേഞ്ഞ കുടിലുകളിലാണ് താമസം. മൂപ്പനില്ലാത്ത വർഗമാണ് അരണാടർ. മറ്റ് ആദിവാസി വർഗങ്ങളേപ്പോലെ മൃഗങ്ങളേയും വൃക്ഷങ്ങളേയും ആരാധിക്കുന്ന പതിവും ഇവർക്കില്ല. അവലംബം
|
Portal di Ensiklopedia Dunia