മലവേട്ടുവർ![]() കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര പഞ്ചായത്തുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ടൊരു ആദിവാസി ജനസമൂഹമാണ് മലവേട്ടുവർ. ചെറുമന്മാർ, വേട്ടുവർ, ചെറവർ എന്നും ഇവർ അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ നായാട്ടിലും വേട്ടയാടലിലും അതിസമർത്ഥരായിരുന്നതിനാലാണ് വേട്ടുവർ എന്ന വിളിപ്പേരു ലഭിച്ചതെന്നാണു കരുതുന്നത്.[1] മാവിലന്മാരുടേയും ഇവരുടേയും ജീവിതരീതികൾ ഏകദേശം ഒന്നുതന്നെയാണ്. മാവിലരുമായി ഏറെ സാദൃശ്യം ഉള്ള സമുദായമാണിത്. ആദ്യകാല ജീവിതം കാടിനെ ആശ്രയിച്ചു തന്നെയായിരുന്നു. കാട്ടു വിഭവങ്ങളായ നര, ചാമ, കുരുണ്ട്, കേത തുടങ്ങിയവയൊക്കെ ഇവർ ഭക്ഷിക്കുമായിരുന്നു. ചോളം, തിന, നെല്ല്, മുതിര, വരക് എന്നിവ ഇവർ കൃഷി ചെയ്തിരുന്നു. നായ്ക്കന്മാരെ പോലെ പുനം കൃഷി ചെയ്യാനും ഇവൾ ശ്രമിച്ചിരുന്നു. മലയാളം സംസാരിക്കുമെങ്കിലും ഇവർക്ക് ഇവരുടെതായ ഭാഷയുണ്ട്. പ്രത്യേക ലിപിയോ പേരോ ഇല്ലാത്ത ഈ ഭാഷയ്‌ക്ക് തുളു ഭാഷയോടു സാമ്യമുണ്ട്. ഏറെ പ്രാകൃതമായൊരു മലയാളമാണിത്. മാവിലരുടെ ഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഭാഷ. ഭാഷയിലും സംസ്‌കാരത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും തനിമ നിലനിർത്താനിവർ ശ്രമിക്കുന്നു. കോളനികളായാണ് ഇവരുടെ വീടുകൾ കണ്ടുവരുന്നത്. ഇവരുടെ നിത്യജീവിതവുമായി ഇണചേർന്നു കിടക്കുന്ന നിരവധി പാട്ടുകൾ ഉണ്ട്. ആദ്യകാല ജീവിതരീതി മനസ്സിലാക്കുവാൻ ഏറെ ഉപകരിക്കുന്നവയാണവ. സ്വാതന്ത്ര്യാനന്തരകാലം വരെ വേട്ടുവ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. [2] ഋതുമതിയാവുന്ന ചടങ്ങുകൾ എല്ലാം മാവിലരുടേത് തന്നെയാണ്. പുരുഷ മേൽക്കോയ്മ തന്നെയാണ് ഈ സമൂഹത്തിൽ കണ്ടുവന്നിരുന്നത്. ശൈശവ വിവാഹം നില നിന്നിരുന്നു. കല്യാണത്തിന് തെയ്യം ഉണ്ടായിരുന്നു. സമുദായത്തിൽ പ്രദേശങ്ങൾ തിരിഞ്ഞ് മൂപ്പൻ എന്ന സങ്കല്പം ഇവർക്കും ഉണ്ടായിരുന്നു. അവലബം
|
Portal di Ensiklopedia Dunia