ഊരാളിഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രമാണ് ഊരാളി.[1] നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്.[2] ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത. കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർ ഊരാളികൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.[1] കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ ഊരാളിമാരാണ് മലകളെ വിളിച്ച് ചൊല്ലുന്നത്. ഇവിടെ ഊരാളിമാരാണ് പൂജകൾ അർപ്പിക്കുന്നത്. ദ്രാവിഡ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടംകളി, മന്നാൻകൂത്ത് എന്നിവ നടക്കുന്ന കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. മുതുവാൻ, മന്നാൻ, മലയരയൻ, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി വിഭാഗങ്ങൾ. ഊരാളിമാർ മാത്രം പൂജകൾ ചെയ്യുന്ന പ്രശസ്ത കാവാണ് പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ കല്ലേലി എന്ന ദേശത്തെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. മുറുക്കാനും കള്ളും വെച്ചാണ് കരിക്ക് ഉടച്ചു രാശി നോക്കി ദോഷങ്ങളെ ഒഴിപ്പിക്കുന്നത്.24 മണിക്കൂറും ദർശനം ഉണ്ട്. കുംഭ പാട്ട്, തലയാട്ടം കളി, ഭാരത കളി, കമ്പുകളി തുടങ്ങിയ ദ്രാവിഡ കലകൾ കെട്ടിയാടുകയും കൊട്ടിപ്പാടുകയും ചെയ്യുന്ന കാവാണ്.999 മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ. സാംസ്കാരികംഊരാളി ഗോത്രത്തിന്റെ ജീവിതവും സംസ്കാരവും പശ്ചാത്തലമാക്കി അതേ ഗോത്രവംശജയായ പുഷ്പമ്മ രചിച്ച നോവലാണ് കൊളുക്കൻ.[3] [4] (ഡി.സി. ബുക്ക്സ്.) അവലംബം
|
Portal di Ensiklopedia Dunia